Dec 28, 2016
ചിന്തകളിലും പ്രവർത്തിയിലും ഊർജം നിറയ്ക്കാം, സംരംഭം വിജയിപ്പിക്കാം
ഉല്‍സാഹവും പാഷനും സന്തോഷവുമുണ്ടെങ്കില്‍ ഒരേ സാഹചര്യങ്ങള്‍ എത്ര വ്യത്യസ്തമാകുന്നു എന്നറിയുക
facebook
FACEBOOK
EMAIL
make-your-world-active-achieve-success-in-business

ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞ ഇക്കാലത്തെ ബിസിനസ് രംഗത്ത് ഒന്നും തന്നെ നിശ്ചിതമോ മുന്‍കൂട്ടി പ്രവചിക്കാവുന്നതോ അല്ല. ഈ അവസ്ഥയില്‍ 'ലിമിറ്റ്‌ലെസ്' ആകുക എന്നല്ലാതെ സംരംഭകര്‍ക്ക് മറ്റൊരു വഴിയുമില്ല. പരിധികളില്ലാത്ത ചിന്തകളും പ്രവൃത്തികളും ഉള്ള ആളുകള്‍ക്ക് മാത്രമേ ഈ രംഗത്ത് പിടിച്ചു നില്‍ക്കാനോ മികച്ച വിജയം നേടാനോ കഴിയുകയുള്ളു. ലിമിറ്റ്‌ലെസ് എന്നതിന്റെ അര്‍ത്ഥം എല്ലാ സാധ്യതകളും അന്വേഷിക്കുക എന്നതാണ്. 

ലിമിറ്റ്‌ലെസ് സംരംഭകനാകുന്നതിന്റെ ആദ്യ ഘട്ടം നിങ്ങളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും പരിധികളില്ലാതാക്കുക എന്നതാണ്. പലപ്പോഴും സംരംഭകര്‍ പറയുന്ന ചില കാര്യങ്ങളുണ്ട്.

.ഈ ബിസിനസ് എവിടെയെങ്കിലും എത്തുമെന്ന് ഞാന്‍ കരുതുന്നില്ല.
.ബിസിനസ് ചെയ്യുന്നത് ഞാന്‍ ഇപ്പോള്‍ ഒട്ടും ആസ്വദിക്കുന്നില്ല.
.മികച്ച ജീവനക്കാരെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
.മാനുഫാക്ചറിംഗ് ബിസിനസ് ഒട്ടും എളുപ്പമല്ലാതായി.
.ഈ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ എനിക്ക് കഴിയില്ല.
.എന്റെ സംരംഭത്തിന് ഒരു ഭാവിയുമില്ല.

ഈ വാചകങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ. എല്ലാം മതിയാക്കുന്നതിന്റെ ഒരു ഭാവമുണ്ട് ഇവയ്‌ക്കെല്ലാം. വളരെ ദുഷ്‌കരമായ, ഒട്ടും പുരോഗമനപരമല്ലാത്ത ചിന്തകള്‍. പക്ഷേ, വളരെ ശക്തവും. കാരണം ഇവയെല്ലാം ഒരിക്കല്‍ സത്യമാകുന്നവയാണ്. ചിന്തകള്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഈ ആലോചനകളാണ് വാക്കുകളാകുന്നത്. ചിന്തകളും സ്വയമോ മറ്റുള്ളവരോടോ പറയുന്ന കാര്യങ്ങളും പിന്നീട് പ്രവൃത്തികളാകും. ഒടുവില്‍ നിങ്ങളുടെ ജീവിതത്തിന്റെ വിധി നിശ്ചയിക്കുന്നത് ഈ ചിന്തകളും വാക്കുകളും പ്രവൃത്തികളും ചേര്‍ന്നാണ്. നേരത്തെ പറഞ്ഞ സാഹചര്യങ്ങളെ മറ്റൊരു രീതിയില്‍ സമീപിച്ചാലോ?

.എന്റെ ബിസിനസിനെ ഞാന്‍ വിജയത്തിന്റെ അടുത്ത തലത്തില്‍ എത്തിക്കും.
.ഈ മഹത്തായ ഗ്ലോബല്‍ കോര്‍പ്പറേഷന്‍ വളര്‍ത്തിയെടുക്കുന്നത് ഞാന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട്.
.ബിസിനസിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ എന്റെ ടീം സഹായിക്കും.
.ഫോര്‍വേഡ് ഇന്റഗ്രേഷനിലൂടെ സംരംഭം കൂടുതല്‍ വിപുലമാക്കും.
.സാമ്പത്തിക മാന്ദ്യം ക്ഷണികമായ ഒരു അവസ്ഥയാണ്. എന്റെ ബിസിനസിനെ ഇത് ബാധിക്കില്ല എന്ന് ഞാന്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്.
.മരണം വരെ തീവ്രമായ പാഷനോടെ ഞാന്‍ ജോലി ചെയ്യും.
.എന്റെ കമ്പനിക്ക് നല്ല ഭാവിയുണ്ടാകാന്‍ മികച്ച പ്രൊഫഷണലുകളെ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട് .

ഉല്‍സാഹവും പാഷനും സന്തോഷവുമുണ്ടെങ്കില്‍ ഒരേ സാഹചര്യങ്ങള്‍ എത്ര വ്യത്യസ്തമാകുന്നു എന്നറിയുക. നിങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം തോന്നും, ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ ഉല്‍സാഹവുമുണ്ടാകും.ഈയൊരു മാറ്റമാണ് നിങ്ങളുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും കൊ്യുുവരേണ്ടത്. അപ്പോള്‍, മറ്റുള്ളവര്‍ പരിശ്രമങ്ങള്‍ ഉപേക്ഷിക്കുമ്പോഴും നിങ്ങള്‍ക്ക് ഒരു പോരാളിയാകാം, എല്ലാവരും ആശയക്കുഴപ്പത്തിലാകുന്ന സമയത്തും നിങ്ങള്‍ക്ക് വ്യക്തതയുണ്ടാകും, എത്ര നിരാശയുണ്ടാക്കുന്ന നാളുകളിലും നിങ്ങളുടെ ആവേശം കുറയില്ല, മറ്റുള്ളവര്‍ പകുതി വഴിക്ക് നില്‍ക്കുമ്പോഴും നിങ്ങള്‍ വളര്‍ന്നുകൊണ്ടേയിരിക്കും,ബിസിനസ് കൂടുതല്‍ വിപുലമാകും. നിങ്ങള്‍ ചിന്തിക്കുന്നതിലും സംസാരിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ നല്‍കുക. കാരണം, ഇതിലെല്ലാം പോസിറ്റീവും ലിമിറ്റ്‌ലെസും ആകുന്നതാണ് ഒരു ലിമിറ്റ്‌ലെസ്സ് എന്‍ട്രപ്രണര്‍ എന്ന നിലയില്‍ എത്തുന്നതിന്റെ ആദ്യ ഘട്ടം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top