Nov 09, 2017
ഓണ്‍ലൈനില്‍ പണമുണ്ടാക്കാന്‍ ഇതാ അഞ്ച് വഴികള്‍
പണമുണ്ടാക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും ലക്ഷ്യമുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ മാര്‍ഗങ്ങളുമുണ്ട്.
facebook
FACEBOOK
EMAIL
make-money-online-in-india

 പണമുണ്ടാക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. എന്നാല്‍, ഇത് എങ്ങനെ ചെയ്യണമെന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയില്ല. ജോലി അവസരങ്ങളുടെ അഭാവം പറഞ്ഞ് ചിലര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി വെറുതെ ഇരിക്കുമ്പോള്‍ മറ്റു ചിലര്‍ ഓണ്‍ലൈനില്‍ പണമുണ്ടാക്കാനുള്ള അവസരങ്ങളുടെ പിന്നാലെയാണ്. ലക്ഷ്യമുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ മാര്‍ഗങ്ങളുമുണ്ട്.
 
ഇക്വിറ്റി ട്രേഡിംഗ്
 
ഇക്വിറ്റി ട്രേഡിംഗിനായി നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ജിയോജിത്ത് പോലെ ഏതെങ്കിലുമൊരു ബ്രോക്കറേജിംഗ് സ്ഥാപനത്തിന്റെ സഹായത്തോടെ ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക. ലോങ് ടേമാണോ ഷോട്ട് ടേമാണോ ട്രേഡിംഗ് ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കുക. ഇതില്‍ വ്യക്തതയുണ്ടെങ്കില്‍ ബ്രേക്കറേജ് കമ്മീഷനില്‍ ചെറിയ ലാഭമുണ്ടാക്കാന്‍ സാധിക്കും. വിവിധ തരം ഓര്‍ഡറുകളിലൂടെയും സെക്യൂരിറ്റീസിലൂടെയും ഓണ്‍ലൈന്‍ ട്രേഡിംഗ് എങ്ങനെ എന്ന് പഠിക്കുക. ബേസിക്ക്‌സ് പഠിച്ചതിന് ശേഷം ബാങ്ക് അക്കൗണ്ടില്‍നിന്ന് കുറച്ച് പണം ട്രേഡിംഗ് അക്കൗണ്ടിലേക്ക് മാറ്റുക. എന്തൊരു സാധനവും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് പോലെ തന്നെയാണ് ഇക്വിറ്റി ട്രേഡിംഗും. 
 
നിങ്ങള്‍ക്ക് പരിചയമുള്ള ഇന്‍ഡസ്ട്രിയില്‍നിന്നോ സെക്ടറില്‍നിന്നോ വേണം ആദ്യഘട്ടത്തില്‍ ഷെയറുകള്‍ വാങ്ങാന്‍. ഷെയര്‍ പ്രൈസില്‍ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകള്‍ക്ക് അനുസരിച്ചാണ് നിങ്ങളുടെ ലാഭ നഷ്ടങ്ങള്‍ എന്നതിനാല്‍ ഇതില്‍ അതീവ ശ്രദ്ധ പതിപ്പിക്കണം. തുടക്കത്തില്‍ നാലോ അഞ്ചോ സ്‌റ്റോക്കുകളില്‍ മാത്രം ശ്രദ്ധിക്കുക. കോളജ് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും റിട്ടയര്‍ ചെയ്തവരും ഉള്‍പ്പെടെ നിരവധി പേര്‍ ചെറിയ നിക്ഷേപത്തില്‍ ലാഭമുണ്ടാക്കുന്നുണ്ട്. 
 
പിടിസി സൈറ്റ്
 
പെയ്ഡ് ടു ക്ലിക്ക് വെബ്‌സൈറ്റ്‌സ് എന്നൊരു ഓപ്ഷനുണ്ട് ഓണ്‍ലൈനില്‍. ഇവിടെ നിന്ന് നിങ്ങള്‍ക്ക് ചെറിയ വരുമാനം മാത്രമെ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. സുരക്ഷിതമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന പിടിസി വെബ്‌സൈറ്റ് കണ്ടെത്തി അതില്‍ പരസ്യങ്ങള്‍ കാണുകയും സര്‍വേകളില്‍ പങ്കെടുക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് വരുമാനം ലഭിക്കും. 
 
ഇതിന് സമാനമായവ തന്നെയാണ് ഗൂഗിളില്‍ ഏതാനും സെര്‍ച്ചുകള്‍ ചെയ്യുന്നതിനും മാര്‍ക്കറ്റിംഗ് റിലേറ്റഡായ ലിങ്കുകള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്യുന്നതിന് ലഭിക്കുന്ന വരുമാനവും. പെയ്‌മെന്റ് ലഭിക്കുന്ന രീതി, നികുതികള്‍, ഫീസ് ഇവയെപറ്റി ആദ്യം തന്നെ വ്യക്തത വരുത്തിയതിന് ശേഷം മാത്രമെ ജോലി ഏറ്റെടുക്കാവു. 
 
ബ്ലോഗിലോ വെബ്‌സൈറ്റിലോ പരസ്യങ്ങള്‍ ഹോസ്റ്റ് ചെയ്യുക
 
ചാനലുകളും പത്രങ്ങളും പണമുണ്ടാക്കുന്നത് പരസ്യങ്ങളിലൂടെയാണ്. വെബ്‌സൈറ്റുകള്‍ക്കും ബ്ലോഗുകള്‍ക്കും ഇത് സാധ്യമാണ്. വിവാദങ്ങളും ലൈംഗികതയുമായി ബന്ധപ്പെട്ട കണ്ടന്റുകളും പോസ്റ്റ് ചെയ്യാത്ത വെബ്‌സൈറ്റാണെങ്കില്‍ മാത്രമെ നിങ്ങള്‍ക്ക് ഗൂഗിളില്‍നിന്നോ ഫെയ്‌സ്ബുക്കില്‍നിന്നോ പരസ്യം ലഭിക്കുകയുള്ളു. എത്ര ആളുകള്‍ വെബ്‌സൈറ്റിലെ കണ്ടന്റ് വായിക്കുന്നുവോ അത് അനുസരിച്ചായിരിക്കും പരസ്യത്തില്‍നിന്നുള്ള വരുമാനവും. 
 
വെബ്‌സൈറ്റ് ആപ്ലിക്കേഷന്‍ റിവ്യു
 
പ്രോഡക്ട്‌സ് ഓണ്‍ലൈനില്‍ പോപ്പുലറാക്കാന്‍ കമ്പനികള്‍ പണം മുടക്കാറുണ്ട്. ഇത്തരം വെബ്‌സൈറ്റുകളോ ആപ്ലിക്കേഷനുകളോ റിവ്യു ചെയ്യുന്ന ആളായി മാറിയാല്‍ നിങ്ങള്‍ക്ക് വരുമാനം ലഭിക്കും. റിവ്യുവറായി മാറിയാല്‍ ഒരു പ്രോഡക്ടിന് 300 മുതല്‍ 500 വാക്കുകളില്‍ വരെ റിവ്യു എഴുതണം. കമ്പനി റിവ്യു സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് പെയ്‌മെന്റ് ലഭിക്കും. എന്നാല്‍, ഇതിലൂടെ ലഭിക്കുന്ന വരുമാനം വളരെ ചെറുതായിരിക്കും. 
 
ഫോട്ടോ വില്‍ക്കുക, വീഡിയോ മോണട്ടൈസ് ചെയ്യുക
 
നിങ്ങള്‍ പകര്‍ത്തിയ ഫോട്ടോകള്‍ വില്‍ക്കുക, യൂട്യൂബിലോ ഫെയ്‌സ്ബുക്കിലോ വീഡിയോ മോണട്ടൈസ് ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും പണമുണ്ടാക്കാം. മോണട്ടൈസ്ഡ് വീഡിയോകള്‍ ഒറിജിനല്‍ കണ്ടന്റ് ആണെങ്കില്‍ മാത്രമെ പരസ്യം ലഭിക്കു എന്ന് ഓര്‍മ്മ വേണം. 
 
ഉപയോഗിച്ച സാധനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ബയറെ കണ്ടെത്തുക. ഒഎല്‍എക്‌സ്, ക്വിക്കര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ അതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. 
 
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
2
smiletear
34%
0
smile
0%
2
neutral
34%
1
grin
17%
1
angry
17%
 
Back to Top