ജീവിതം ഈസിയാക്കും എസ്ബിഐയുടെ യോനോ
ഇന്ത്യയിലെ ആദ്യത്തെ ലൈഫ്‌സ്‌റ്റൈല്‍ & ബാങ്കിംഗ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് 'YONO'
facebook
FACEBOOK
EMAIL
make-life-easy-with-sbi-yono

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ജീവിതം ഈസിയാക്കാന്‍ രാജ്യത്തെ ആദ്യത്തെ സമഗ്രമായ ഡിജിറ്റല്‍ സേവന പ്ലാറ്റ്‌ഫോം 'യു ഓണ്‍ലി നീഡ് വണ്‍' ('യോനോ') റെഡി. സാമ്പത്തിക സേവനങ്ങള്‍, ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം 'യോനോ' യില്‍ ലഭ്യമായിരിക്കും. സാമ്പത്തിക സേവനങ്ങള്‍ക്ക് പുറമേ നിത്യ ജീവിതത്തിലാവശ്യമായ 14 വിഭാഗങ്ങളിലുള്ള സേവനങ്ങളും 'യോനോ' വഴി ലഭിക്കും. 

ബുക്കിംഗ്, വിനോദം, ഭക്ഷണം, യാത്ര, താമസം, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി 60 ഇകോമേഴ്‌സ് സ്ഥാപനങ്ങളുമായി ബാങ്ക് ധാരണയിലെത്തിയിട്ടുണ്ട്. പരമ്പരാഗത സേവനങ്ങളില്‍ നിന്നും പൂര്‍ണമായും വ്യതിചലിച്ചുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയ സംവിധാനമാണ് 'യോനോ'. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രെഡിക്റ്റീവ് അനലിറ്റിക്‌സ്, മെഷീന്‍ ലേണിംഗ് എന്നീ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയാണ് 'യോനോ' തയ്യാറാക്കിയിരിക്കുന്നത്. മൊബീല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവ വഴി 'യോനോ' ലഭിക്കും.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകള്‍ വഴി 'യോനോ' ലഭിക്കും. വെബ്‌സൈറ്റിലൂടെയും 'യോനോ' സേവനങ്ങള്‍ നല്‍കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top