സംരംഭകത്വം സാഹസികത ആവശ്യപ്പെടുന്നു: പ്രഫസര്‍ എം.എസ് പിളള
നിങ്ങള്‍ക്ക് ലക്ഷ്യങ്ങളുണ്ടോ ? അത് നടപ്പാക്കാനുളള പ്ലാനും ധൈര്യവുമുണ്ടോ ? സംരംഭകത്വത്തിന്റെ അടിസ്ഥാന യോഗ്യത ഇതാണ്.
facebook
FACEBOOK
EMAIL
m-s-pillai-on-dhanam-awards-2016

സിംബയോസിസിലെ തന്റെ ദീര്‍ഘകാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എന്റര്‍പ്രണര്‍ഷിപ്പിന് പുതി നിര്‍വചനം നല്‍കുന്നതായിരുന്നു പ്രഫസര്‍ എം.എസ് പിളളയുടെ പ്രസംഗം. നിങ്ങള്‍ക്ക് ലക്ഷ്യങ്ങളുണ്ടോ ? അത് നടപ്പാക്കാനുളള പഌനും ധൈര്യവുമുണ്ടോ ? സംരംഭകത്വത്തിന്റെ അടിസ്ഥാന യോഗ്യത ഇതാണ്. പ്രഫസര്‍ പിളള പറഞ്ഞു. 

35 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുളള ജോലി ഉപേക്ഷിച്ച ശരത് ബാബുവെന്ന ചെന്നൈ സ്വദേശിയുടെയും കാഴ്ചയില്ലാതിരുന്നിട്ടും ഉന്നത വിജയങ്ങള്‍ നേടിയ അസീഫിന്റെയും ഇംഗഌഷ് സംസാരിക്കാന്‍ അറിയാല്ലാഞ്ഞിട്ടും കഠിന ശ്രമത്തിലൂടെ വലിയ വിജയങ്ങള്‍ നേടിയ മനോജ് ഗുപ്തയുടെയും നേട്ടങ്ങള്‍ സംരഭകത്വത്തിന്റെ പുതിയ നിര്‍വചനങ്ങളായി പ്രഫസര്‍ പിളള അവതരിപ്പിച്ചപ്പോള്‍ സദസിന് അത് പുതിയ അറിവും അനുഭവവുമായി. തമിഴ്‌നാട്ടിലെ അമ്പതിനായിരത്തോളം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നതിനാലാണ് ശരത് ബാബു മികച്ച തൊഴിലവസരം ഉപേക്ഷിച്ച് ഇഡലിയും സാമ്പാറും വില്‍ക്കാന്‍ തീരുമാനിച്ചത്. സംരംഭകത്വം ആവശ്യപ്പെടുന്നത് ഇത്തരത്തില്‍ മൂല്യാധിഷ്ഠിതമായ സാഹസികതയാണ്. 

എ ഫോര്‍ ആപ്പിള്‍ എന്നതിന് അപ്പുറത്തേക്ക് പോകാന്‍ കേരളത്തിലെ വിദ്യാഭ്യാസത്തിന് കഴിയുന്നില്ല. വിദ്യാഭ്യാസത്തെക്കുറിച്ചുളള സങ്കല്‍പം തന്നെ തിരുത്തേണ്ടിയിരിക്കുന്നു. സിംബയോസിസില്‍ വിദ്യാര്‍ഥികള്‍ക്ക് എത്ര പ്രാവശ്യം വേണമെങ്കിലും എന്‍ട്രന്‍സ് എഴുതാന്‍ അവസരമൊരുക്കുന്നത് വിജയിക്കാനുളള കരുത്ത് ഉറപ്പാക്കാനാണെന്നും പറഞ്ഞു. പ്രഫസര്‍ പിളള പറഞ്ഞു. 

 

read more: http://www.dhanamonline.com/article/dhanam-business-excellence-awards-2017/4126/22

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top