വായ്‌പ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ബാധ്യതകള്‍ തീര്‍ക്കാനും വിവാഹം നടത്താനും സ്വയം തൊഴില്‍ വായ്പകള്‍ ഉപയോഗിക്കരുത്.
facebook
FACEBOOK
EMAIL
loan-banking-selfemplyee

വായ്പയെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്

. വായ്പ അത്യാവശ്യത്തിനു മാത്രമേ എടുക്കാവൂ. സബ്‌സിഡി പ്രതീക്ഷിച്ച് കൂടുതല്‍ തുക എടുക്കരുത്.
. വായ്പ എടുക്കുന്ന തുക പൂര്‍ണമായും ഉല്‍പ്പാദന മേഖലയില്‍ തന്നെ നിക്ഷേപിക്കണം. ബാധ്യതകള്‍ തീര്‍ക്കാനും വിവാഹം നടത്താനും സ്വയം തൊഴില്‍ വായ്പകള്‍ ഉപയോഗിക്കരുത്.
. സ്ഥലം, കെട്ടിടം എന്നിവയ്ക്ക് കഴിയുന്നതും വായ്പ എടുക്കരുത്. കെട്ടിടത്തിന് വായ്പയും കൈപ്പറ്റി സംരംഭം ആരംഭിക്കാന്‍ കാലതാമസവും നേരിട്ടാല്‍ പണി പാളും.
. വായ്പ എടുക്കുന്ന സമയവും സംരംഭം ആരംഭിക്കാനുള്ള സമയവും തമ്മിലുള്ള ദൈര്‍ഘ്യം ആറ് മാസത്തില്‍ അധികരിക്കാതെ ശ്രദ്ധിക്കണം.
. ബാങ്ക് വായ്പകള്‍ക്ക് അനുവദിച്ചു വരുന്ന ഗ്രേയ്‌സ് പീരീഡ് പലിശക്ക് ബാധകമല്ല എന്ന് ഓര്‍ക്കണം.
. സ്ഥിര നിക്ഷേപത്തിന് (വസ്തു ഒഴികെ) 80 ശതമാനവും, ആവര്‍ത്തന നിക്ഷേപത്തിന് പരമാവധി 60 ശതമാനവുമാണ് ആര്‍ബിഐ മാനദണ്ഡം അനുസരിച്ച് വായ്പ ലഭിക്കുക.
. ദേശസാല്‍കൃത വാണിജ്യബാങ്കുകളില്‍ നിന്നും വായ്പ എടുത്താല്‍ താരതമ്യേന പലിശ കുറവായിരിക്കും.
. 10 ലക്ഷം രൂപ വരെയുള്ള വ്യവസായ വായ്പകള്‍ക്ക് അത് ഉപയോഗിച്ച് ആരംഭിക്കുന്ന സംരംഭമല്ലാതെ മറ്റൊന്നും ഈടായി നല്‍കേണ്ടെതില്ല. (ആര്‍ബിഐ നിര്‍ദേശം)
. ഒരു കോടി രൂപ വരെയുള്ള വ്യവസായ വായ്പകള്‍ക്ക് ക്രെഡിറ്റ് ഗാരണ്ടി ട്രസ്റ്റ് ഫണ്ട് പ്രകാരവും  വേറെ കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെതന്നെ വായ്പ ലഭിക്കുന്നതാണ്.
. വായ്പ എടുക്കുമ്പോള്‍ ഫലപ്രദമായി ഉപയോഗിക്കാനും സമയത്ത് തിരിച്ചടക്കാനും പ്രത്യേകം ജാഗ്രത പുലര്‍ത്തണം.
. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന
സംരംഭകര്‍ക്ക് സര്‍വീസ് ഏരിയ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. അതനുസരിച്ചായിരിക്കും ബാങ്കുകള്‍ നിശ്ചയിക്കുക. എന്നാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍വീസ് ഏരിയ പരിഗണിക്കാതെതന്നെ താല്‍പ്പര്യമെങ്കില്‍ വായ്പ അനുവദിക്കാവുന്നതാണ്.
. ബാങ്കുകളില്‍ നിന്നും നിയമപരമായ പരിരക്ഷ സംരംഭകര്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന് പരാതി നല്‍കാവുന്നതാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top