ഓൺലൈൻ വിൽപ്പന വിവാദത്തിൽ; ഫോൺ ലൈൻ മദ്യം സജീവം
പത്തോ നൂറോ അധികം നൽകിയാൽ ആവശ്യപെടുന്ന ബ്രാൻഡ് ഒരു മണിക്കൂറിനുള്ളിൽ തന്നെ ആവശ്യക്കാരന്റെ മുന്നിലെത്തും
facebook
FACEBOOK
EMAIL
liquor-online-booking

 ൺസ്യൂമർ ഫെഡിന്റെ ഓൺലൈൻ മദ്യ വ്യാപാരത്തിനുള്ള നീക്കം പിറക്കും മുമ്പേ വിവാദത്തിൽ ആയിരിക്കുകയാണല്ലോ. ഇതിന്റെ നെല്ലും പതിരും വേർതിരിച്ചു ചർച്ച ചെയ്യുന്നവർ അറിയുന്നുണ്ടോ ഈ കച്ചവടം നാട്ടിൻ പുറത്തും പട്ടണങ്ങളിലും സജീവമാണെന്ന കാര്യം . 'ഫോൺ ലൈൻ വ്യാപാരം ' എന്ന പേരിൽ സംസ്ഥാനത്തുടനീളം ഹോം ഡെലിവറി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ സജീവമാണ്. പത്തോ നൂറോ അധികം  നൽകിയാൽ ആവശ്യപെടുന്ന ബ്രാൻഡ് ഒരു മണിക്കൂറിനുള്ളിൽ തന്നെ ആവശ്യക്കാരന്റെ മുന്നിലെത്തും. വർഷങ്ങളായി ചടുതലയോടെ പ്രവർത്തിക്കുന്ന ഈ സിസ്റ്റത്തിന് ഡ്രൈ ഡേ ഇല്ല, അവധിയുമില്ല. 24 മണിക്കൂറും സേവനം നൽകുന്നവരും കൂട്ടത്തിലുണ്ട് .വിശ്വസ്തരായ കസ്റ്റമേഴ്സിന്റെ ശൃംഖലയാണ് ഈ ബിസിനസ്സിന്റെ പിൻബലം. അത്യാവശ്യം നല്ല വരുമാനം ഈ ബിസിനസ് നൽകുന്നുണ്ടെന്ന് ഒരു ഫോൺ ലൈൻ വ്യാപാരി പറഞ്ഞു. ബാറുകൾ പൂട്ടിയതോടെ 'മാന്യന്മാരായ' കുടിയന്മാർക്കാണ് ഞങ്ങളുടെ സേവനം വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ചുരുക്കം ചിലർ വിദേശ ബ്രാൻഡുകളും സപ്ലൈ ചെയ്യുന്നുണ്ട്. ഋഷിരാജ്‌സിംഗ് എക്‌സൈസ് കമ്മീഷണര്‍  ആയതോടെ വിൽപ്പനയിൽ അൽപ്പം മാന്ദ്യം  ഉണ്ടെങ്കിലും വിശ്വസ്ത ഇടപാടുകൾക്ക് സാധനം എത്തിക്കാൻ ഫോൺലൈനുകാർ ഉത്സുകരാണ്.

പൊട്ടിച്ച് പെഗ് കണക്കിൽ വിൽക്കുന്നവരും സജീവമാണ്. വിലയൽപ്പം കൂടുമെങ്കിലും വെളുപ്പിന് 4 മണിമുതൽ ഈ ബിസിനസ് സജീവമാണ്. പ്രധാനമായും മത്സ്യ-പച്ചക്കറി മാർക്കറ്റുകളുടെ പിന്നാമ്പുറങ്ങളിലാണ് പൊട്ടിച്ചു വിൽപ്പന സജീവം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top