ധനം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (Lifetime Achievement Award)
അഞ്ചു ദശാബ്ദക്കാലമായി ധനകാര്യ സേവന മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം.
facebook
FACEBOOK
EMAIL
lifetime-achievement-award

എ പി കുര്യന്‍

മുന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ദ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി)

അഞ്ചു ദശാബ്ദക്കാലമായി ധനകാര്യ സേവന മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം. ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ട് എന്ന ആശയത്തിന് പ്രചാരം നല്‍കിയവരില്‍ പ്രമുഖനായ എ.പി കുര്യന്‍ ഈ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കുകള്‍ക്കുമപ്പുറമാണ്. 1961 ല്‍ റിസര്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ ക്ലാസ് വണ്‍ റിസര്‍ച്ച് ഓഫീസറായി കരിയര്‍ തുടങ്ങിയ അദ്ദേഹം അഡൈ്വസര്‍ എന്ന തലത്തിലേക്ക് ഉയര്‍ന്നു. 1975 ല്‍ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഇന്‍വെസ്റ്റ്‌മെന്റ് ഡയറക്റ്റായി നിയമിതനായ എ.പി കുര്യന്‍ വൈകാതെ മാനേജിംഗ് ഡയറക്റ്റര്‍ക്ക് തുല്യമായ എക്‌സിക്യൂട്ടിവ് ട്രസ്റ്റീ പദവിയില്‍ എത്തി. രണ്ടു പതിറ്റാണ്ട് നീണ്ട സര്‍വീസിനിടയില്‍ പുതിയ പദ്ധതികളും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും ആവിഷ്‌കരിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലെ ആദ്യ മ്യൂച്വല്‍ ഫണ്ടായ മാസ്റ്റര്‍ ഷെയര്‍ പദ്ധതി രൂപപ്പെടുത്തിയത്.

യുറ്റിഐയില്‍ നിന്ന് വിരമിച്ച അദ്ദേഹം ആപ്പിള്‍ ഗ്രൂപ്പുമായി സഹകരിച്ച് സ്വകാര്യ മേഖലയിലെ രണ്ടാമത്തെ മ്യൂച്വല്‍ ഫണ്ടായ ആപ്പിള്‍ മ്യൂച്വല്‍ ഫണ്ടിന് രൂപം നല്‍കി. 1995 ല്‍ സഹപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ടിന് തുടക്കമിട്ട് 1998 ല്‍ അതിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി സ്ഥാനമേല്‍ക്കുകയും ചെയ്തു. മ്യൂച്വല്‍ ഫണ്ട് മേഖലയിലെ 35 വര്‍ഷത്തെ സേവനം എന്ന റെക്കോര്‍ഡുമായാണ് 2010 ല്‍ എ.പി കുര്യന്‍ വിരമിച്ചത്. നിരവധി അവാര്‍ഡുകള്‍ ഇതിനിടയില്‍ അദ്ദേഹത്തെ തേടിയെത്തി. രാജ്യാന്തര തലത്തിലും മികവ് തെളിയിച്ച എ പി കുര്യന്‍ നിരവധി രാജ്യാന്തര സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും പഠനസംഘങ്ങളെ നയിക്കുകയും ചെയ്തു.
നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ ബോര്‍ഡംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം നിരവധി ധനകാര്യ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ബോര്‍ഡുകളില്‍ അംഗമാണ്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാന്‍, ജിയോജിത് ക്രെഡിറ്റ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, ഗ്രാന്യൂള്‍സ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഡയറക്റ്റര്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top