ധനം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍ 2017 എല്‍ഐസി ഓഫ് ഇന്ത്യക്കു സമ്മാനിച്ചു
രാജ്യത്തൊട്ടാകെ ലൈഫ് ഇന്‍ഷുറന്‍സിനെ കുറിച്ച് വ്യക്തമായൊരു അവബോധം സൃഷ്ടിക്കുക, ദീര്‍ഘകാല നിക്ഷേപത്തിലൂടെ ജനങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്തുക
facebook
FACEBOOK
EMAIL
life-insurance-company-of-the-year-lic-of-india

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

രാജ്യത്തൊട്ടാകെ ലൈഫ് ഇന്‍ഷുറന്‍സിനെ കുറിച്ച് വ്യക്തമായൊരു അവബോധം സൃഷ്ടിക്കുക, ദീര്‍ഘകാല നിക്ഷേപത്തിലൂടെ ജനങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്തുക, സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുക... ഇവയൊക്കെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് (എല്‍.ഐ.സി) മാത്രം അവകാശപ്പെട്ട നേട്ടങ്ങളാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലത്തെ സേവനങ്ങളിലൂടെ ജനങ്ങളുടെ ഉറച്ച വിശ്വാസം നേടിയെടുത്ത എല്‍.ഐ.സി നൂതനമായ ഉല്‍പ്പന്നങ്ങള്‍ ആവിഷ്‌ക്കരിക്കുക മാത്രമല്ല ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി അനേകം പുതിയ സംവിധാനങ്ങളും നടപ്പാക്കിവരുന്നു.

മുംബൈയിലെ കോര്‍പ്പറേറ്റ് ഓഫീസിന് പുറമേ വിവിധ സംസ്ഥാനങ്ങളിലായി 2048 ശാഖകള്‍, 113 ഡിവിഷണല്‍ ഓഫീസുകള്‍, 8 സോണല്‍ ഓഫീസുകള്‍, 1408 സാറ്റ്‌ലൈറ്റ് ഓഫീസുകള്‍, 1238 മിനി ഓഫീസുകള്‍ എന്നിങ്ങനെ അതിശക്തവും ബൃഹത്തായതുമായ ഒരു സംവിധാനമാണ് എല്‍.ഐ.സിയുടെ അടിത്തറ. 1.15 ലക്ഷം ജീവനക്കാരും പതിനൊന്നര ലക്ഷത്തോളം വരുന്ന ഏജന്റുമാരും കോര്‍പ്പറേഷന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 215.58 ലക്ഷം ക്ലെയിമുകളിലായി 112700.41 കോടി രൂപയാണ് കോര്‍പ്പറേഷന്‍ തീര്‍പ്പാക്കിയത്. മെച്യുരിറ്റി ക്ലെയിമുകളില്‍ 98.34 ശതമാനവും ഡെത്ത് ക്ലെയിമുകളില്‍ 99.63 ശതമാനവും തീര്‍പ്പാക്കിയ എല്‍.ഐ.സി സമയബന്ധിതമായ ക്ലെയിം സെറ്റില്‍മെന്റിന് നല്‍കുന്ന പ്രാമുഖ്യമാണ് കോര്‍പ്പറേഷന്റെ ജനപ്രീതി ഉയര്‍ത്തുന്നത്. ജനങ്ങളുടെ ജീവന് പരിരക്ഷ നല്‍കുന്ന എല്‍.ഐ.സി രാഷ്ട്ര പുനര്‍നിര്‍മാണത്തിലും വളരെ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top