ഓണം: ആകര്‍ഷകമായ ഓഫറുകളുമായി എല്‍ജി
വിലയുടെ 20 ശതമാനമടച്ചു ബാക്കി തവണകളായി അടയ്ക്കാനുളള അവസരം, ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം വരെ ക്യാഷ്ബാക്ക് തുടങ്ങിയവയാണ് ഓഫറുകള്‍
facebook
FACEBOOK
EMAIL
lg-onam-offer-for-malayalis

ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് ബ്രാന്‍ഡായ എല്‍ജി ഓണത്തോടനുബന്ധിച്ച് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട്, കണ്‍സ്യൂമര്‍ ഫിനാന്‍സ് കമ്പനികളുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് ഇരുപതു രൂപ നല്‍കി എല്‍ജി ഉല്‍പ്പന്നം വീട്ടിലെത്തിക്കാനുളള അവസരം, വിലയുടെ 20 ശതമാനമടച്ചു ബാക്കി തവണകളായി അടയ്ക്കാനുളള അവസരം, ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം വരെ ക്യാഷ്ബാക്ക് തുടങ്ങിയവയാണ് ഓഫറുകള്‍.

ഒപ്പം ഫ്രണ്ട് പാനല്‍ ഡിസ്‌പ്ലേ ടി.വികള്‍ക്ക് രണ്ടു വര്‍ഷത്തെ വാറന്റി, എല്ലാ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍ക്കും തെരഞ്ഞെടുത്ത ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകളുടെ മോട്ടോറിനും 10 വര്‍ഷ വാറന്റി തുടങ്ങിയ നിരവധി ഉല്‍പ്പന്നാധിഷ്ഠിത ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കിയ എല്‍ജി കഴിഞ്ഞ വര്‍ഷം 6000 കോടി രൂപയുടെ വിറ്റുവരവ് നേടിയെന്ന് കമ്പനിയുടെ സെയ്ല്‍സ് ഡയറക്റ്റര്‍ സഞ്ജയ് അഗര്‍വാള്‍ വ്യക്തമാക്കി. കേരളത്തില്‍ ഇത് 900 കോടി രൂപ ആയിരുന്നെന്നും ഓണക്കാലത്ത് മാത്രമായി 460 കോടി രൂപയുടെ വിറ്റുവരവാണ് കേരളത്തില്‍ നിന്ന് കമ്പനി നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top