കോര്‍പ്പറേറ്റ് പരിശീലനത്തിന് വിആര്‍ അനുഭവിച്ച്, അറിഞ്ഞ് പഠിക്കാം
ഗൂഗ്ളിന്റെ പുതിയ പരീക്ഷണങ്ങള്‍ അക്കാഡമിക് രംഗത്തും കോര്‍പ്പറേറ്റ് ട്രെയ്‌നിംഗ് മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളായിരിക്കും കൊണ്ടുവരുന്നത്
facebook
FACEBOOK
EMAIL
lets-learn-and-appreciate-virtual-reality-for-corporate-training

ക്ലാസ് മുറിയിലെത്തുന്ന വിദ്യാര്‍ത്ഥിക്ക് ഒരു വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് കൊടുക്കുന്നു. സിമുലേറ്ററുകളുടെ സഹായത്തോടെ പഠിക്കേണ്ട വിഷയത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ അവസരമൊരുക്കുന്നു. ഇവിടെ വിദ്യാര്‍ത്ഥി ദൃശ്യങ്ങള്‍ വെറും കാണുകയല്ല, അതില്‍ ജീവിക്കുകയാണ്, വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ. ഉദാഹരണത്തിന് ഹ്യൂമന്‍ അനാട്ടമി പഠിക്കേണ്ട വിദ്യാര്‍ത്ഥിക്ക് മനുഷ്യശരീരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒരു വെര്‍ച്വല്‍ പ്രയാണം തന്നെ നടത്താനാകും. സൗരയൂഥത്തെക്കുറിച്ച് ഒരു കൊച്ചുകുട്ടിക്ക് വിശദീകരിച്ചുകൊടുക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. എന്നാല്‍ വെര്‍ച്വല്‍ റിയാലിറ്റി അല്ലെങ്കില്‍ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ഈ ലോകം അനുഭവിച്ചറിയാന്‍ അവസരം കൊടുത്താല്‍ കാര്യങ്ങള്‍ കുട്ടിക്ക് എത്രമാത്രം വ്യക്തമാകും.

പുസ്തകം വായിച്ച് അതിലെ അവ്യക്തമായ ചിത്രങ്ങള്‍ മനസിലെ ഭാവനയില്‍ സൃഷ്ടിച്ച് പഠിച്ചിരുന്ന സാഹചര്യം ഇന്നേറെ മാറിയിരിക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റി അക്കാഡമിക് രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. മെഡിക്കല്‍ പഠന രംഗത്ത് വെര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ ഇപ്പോള്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ വിആര്‍ കോര്‍പ്പറേറ്റ് ട്രെയ്‌നിംഗ് മേഖലയില്‍ ആവിഷ്‌കരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഗൂഗ്ള്‍.

ഗൂഗ്‌ളിന്റെ ഡേഡ്രീം ലാബിലാണ് ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നത്. പ്രൊഫഷണലായി ഒരു കോഫി ഉണ്ടാക്കുന്നതിനുള്ള പരിശീലനമായിരുന്നു അതിലൊരു പരീക്ഷണം. അതിനായി ആളുകളെ രണ്ട് ടീമായി തിരിച്ചു. ആദ്യത്തെ ടീമിനെ ബാരിസ്റ്റ ട്രെയ്‌നിംഗ് വീഡിയോകള്‍ യൂട്യൂബില്‍ കാണിച്ചു. രണ്ടാമത്തെ ടീമിന് സിമുലേറ്റഡ് എക്‌സ്പ്രസോ മെഷീനോട് കൂടിയ വിആര്‍ പരിശീലനം നല്‍കി. തീര്‍ച്ചയായും രണ്ടാമത്തെ ടീം തന്നെ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി. അവര്‍ കുറഞ്ഞ സമയം മാത്രമേ എടുത്തുള്ളു, അവര്‍ക്ക് സംഭവിച്ച അബദ്ധങ്ങളും കുറവായിരുന്നു. ഭാവിയിലേക്കുള്ള വലിയ സാധ്യതകളിലേക്കാണ് ഇത് വഴിതുറക്കുന്നത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top