തൊഴില്‍ നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു രജിസ്റ്ററുകള്‍ 56ല്‍ നിന്ന് അഞ്ചായി കുറയും
പല രജിസ്റ്ററുകള്‍ക്കു പകരം ഒരുമിച്ചുളള രജിസ്റ്ററുകള്‍ ഇലക്ട്രോണിക് രൂപത്തിലാണ് ഇനിസൂക്ഷിക്കേണ്ടത്
facebook
FACEBOOK
EMAIL
labour-law-in-new-format

 

രാജ്യത്തെ ബിസിനസ് അന്തരീക്ഷം സുഗമമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നിയമങ്ങളില്‍ വന്‍ പൊളിച്ചെഴുത്ത് നടത്താനൊരുങ്ങുന്നു. കമ്പനികള്‍ സൂക്ഷിക്കേണ്ട തൊഴില്‍ രജിസ്റ്ററുകളുടെ എണ്ണം 56 ല്‍ നിന്ന് അഞ്ചായി കുറയും. പല രജിസ്റ്ററുകള്‍ക്കു പകരം ഒരുമിച്ചുളള രജിസ്റ്ററുകള്‍ ഇലക്ട്രോണിക് രൂപത്തിലാണ് ഇനിസൂക്ഷിക്കേണ്ടത്. തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കുന്ന പുതിയ വേജസ് കോഡും ഇതോടൊപ്പം നിലവില്‍ വരും. ഇതു സംബന്ധിച്ച നിയമഭേധഗതി പാര്‍ലമെന്റിന്റെ ഇപ്പോള്‍ ചേരുന്ന മഴക്കാല സമ്മേളനത്തില്‍ അവതരിപ്പിക്കും. നിയമഭേധഗതി വരുന്നതോടെ പ്രോവിഡന്റ് ഫണ്ട് തുക കിട്ടാനുളള കാലതാമസവും ഇല്ലാതാകും. ആധാര്‍ നമ്പര്‍ സഹിതം ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ അഞ്ചു ദിവസത്തിനകം പി.എഫ് തുക ലഭ്യമാകും.

മൈന്‍സ് ആക്റ്റ്, മിനിമം വേജസ് ആക്റ്റ്, വേജസ് ആക്റ്റ് തുടങ്ങി ഒമ്പത് കേന്ദ്ര നിയമങ്ങള്‍ പ്രകാരം 56 രജിസ്റ്ററുകളായിരുന്നു സ്ഥാപനങ്ങള്‍ ഇതുവരെ സൂക്ഷിക്കേണ്ടിയിരുന്നത്. ഇത് ബിസിനസ് നടത്തിപ്പിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രജിസ്റ്ററുകളുടെ എണ്ണം കുറയുന്നത് അധ്വാനവും പണവും സമയവും ലാഭിക്കാന്‍ അവസരമൊരുക്കും. സ്ഥാപനങ്ങള്‍ ഇനി മുതല്‍ സൂക്ഷിക്കേണ്ട അഞ്ചു രജിസ്റ്ററുകള്‍ ഇവയാണ്.

1. തൊഴിലാളികളുടെ വിവരങ്ങള്‍ അടങ്ങുന്ന രജിസ്റ്റര്‍
2. വേതനം സംബന്ധിച്ച രജിസ്റ്റര്‍
3. ലോണും റിക്കവറിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍
4. അറ്റന്‍ഡന്‍സ് രജിസ്റ്റര്‍
5. അവധിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍

ഇതോടൊപ്പം, വേതനം സംബന്ധിച്ച 44 നിയമങ്ങളെ നാലു കോഡുകളായി ചുരുക്കാനും തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ പുതിയ വേജസ് കോഡ് വ്യവസ്ഥ ചെയ്യുന്നു. ഇത് നടപ്പാകുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം വേതനം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടാകും. വേതനം, വ്യവസായ ബന്ധങ്ങള്‍, സാമൂഹ്യ സുരക്ഷ, ആരോഗ്യം, തൊഴില്‍ അന്തരീക്ഷം എന്നിവയുമായി ബന്ധപ്പെട്ട നാലു കോഡുകളാണ് നിലവില്‍ വരിക. പ്രൊവിഡന്റ് ഫണ്ടിനുളള കാലതാമസവും ഇതോടെ പരിഹരിക്കപ്പെടും. പ്രോവിഡന്റ് ഫണ്ട് അനുവദിക്കുന്നതില്‍ തൊഴിലുടമയുടെ ഇടപെടല്‍ ഒഴിവാക്കും. എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ എന്നിവ സഹിതം ഓണ്‍ ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ അഞ്ചു ദിവസത്തിനകം പി.എഫ് തുക ലഭിക്കും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുളള മന്ത്രിസഭാ ഉപസമിതി വേജസ് കോഡിന് നേരത്തെ അനുമതി നല്‍കിയിരുന്നു. തൊഴില്‍ നിയമങ്ങള്‍ ഉദാരമാക്കുന്നത് രാജ്യത്തെ 5.85 കോടിയോളം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകരും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top