Jul 06, 2017
പ്രതിഭകള്‍ക്ക് ആദരമേകി കെഎംഎ അവാര്‍ഡുകള്‍
വ്യവസായവകുപ്പ് അഡിഷണല്‍ സെക്രട്ടറി പോള്‍ ആന്റണി വജ്ര ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അംബാസിഡര്‍ ഡോ.
facebook
FACEBOOK
EMAIL
kma-award

കേ രള മാനേജ്‌മെന്റ് അസോസിയേഷന്‍ വജ്രജൂബിലിയാഘോഷത്തിന്റെ ആരംഭവും വാര്‍ഷിക അവാര്‍ഡ് വിതരണ ചടങ്ങും ജൂണ്‍ 23 ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പോള്‍ ആന്റണി ഉദ്ഘാടനം ചെയ്ത ചടങ്ങ് പ്രൗഢ ഗംഭീരമായ സദസിന്റെ സാന്നിധ്യത്തില്‍ വിജയമായി. വ്യവസായവല്‍കരണത്തിന് ശക്തമായ നടപടികള്‍ കൈക്കൊള്ളാനാണ് നിലവിലെ സര്‍ക്കാരിന്റെ തീരുമാനമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നും പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവും ലഡാക് ലേ കാര്‍ഗില്‍ സ്വയംഭരണ ഗിരിവികസന സമിതി ഉപദേഷ്ടാവുമായ അംബാസിഡര്‍ ഡോ. ദീപക് വോറ മുഖ്യപ്രഭാഷണം നടത്തി. കെഎംഎ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കെഎംഎ വൈസ് ചെയര്‍മാന്‍ വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആര്‍. മാധവ് ചന്ദ്രന്‍, അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ജിബു പോള്‍, കെഎം എ മുന്‍ പ്രസിഡന്റ് ആര്‍. രാജ്‌മോഹന്‍ നായര്‍, വജ്രജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രസാദ് കെ. പണിക്കര്‍, കെഎംഎ ഭാരവാഹികളായ ക്യാപ്റ്റന്‍ കെ.സി സിറിയക്, ഷമീം റഫീഖ്, കെ.എസ് ജെയിംസ്റ്റിന്‍, ആര്‍ മനോമോഹനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

അവാര്‍ഡ് തിളക്കത്തിന്റെ നിറവില്‍

16 വ്യത്യസ്ത വിഭാഗങ്ങളിലായാണ് കെഎംഎ വാര്‍ഷിക അവാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടത്. സണ്‍ടെക് ബിസിനസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സി ഇ ഒയുമായ കെ നന്ദകുമാറിന് ഐ.റ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് പോള്‍ ആന്റണി സമ്മാനിച്ചു. മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് മെട്രോ മാനേജിംഗ് ഡയറക്റ്റര്‍ ഏലിയാസ് ജോര്‍ജിന് പിന്നീട് സമ്മാനിക്കും.

ഇവയ്ക്ക് പുറമെ, മികച്ച യുവ മാനേജര്‍മാരെ വാര്‍ത്തെടുത്തതിന് കോഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍, സിമേഗാ ഫ്‌ളവേഴ്‌സ് ഇന്ത്യ വ്രൈറ്റ് ലിമിറ്റഡ്, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് എന്നിവര്‍ ഈ വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പുകളായി. പ്രസ്തുത കമ്പനികളുടെ മികച്ച മാനേജര്‍മാരടങ്ങുന്ന ടീമാണ് അവാര്‍ഡ് സ്വീകരിച്ചത്. മാനേജര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സീനിയര്‍ ജനറല്‍ മാനേജരും സിഐഒയുമായ റോബിന്‍ ജോയ് എ സ്വന്തമാക്കി. 

കെഎംഎ നാസ്‌കോം ഐ.റ്റി അവാര്‍ഡ്‌സ് വിഭാഗത്തില്‍ സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ അവാര്‍ഡിന് എക്‌സ്ട്രാവല്‍മണി ടെക്‌നൊസോള്‍ പ്രൈവറ്റ് ലിമിറ്റഡ് അര്‍ഹമായി. ബെസ്റ്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ യൂസിംഗ് ഡിജിറ്റല്‍ ടെക്‌നോളജീസ് അവാര്‍ഡ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നേടി. ബെസ്റ്റ് ഇന്നവേറ്റര്‍ ആയി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് തെരഞ്ഞെടുക്കപ്പെട്ടു. പ്രൊഡ്‌നെക്സ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഐ.റ്റി സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം നേടി. കെഎംഎ എക്‌സലന്‍സ് അവാര്‍ഡുകളില്‍ മികച്ച ഇന്‍ ഹൗസ് മാഗസിന്‍ ഇനത്തില്‍ യുഎഇ എക്‌സ്‌ചേഞ്ച് വിജയിയായി. ബെസ്റ്റ് മാനുഫാക്ചറിംഗ് ഇന്നവേഷന്‍ അവാര്‍ഡ് ഡെല്‍ഫി കണക്ഷന്‍സ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നേടി. മികച്ച സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിന്‍ ഷിപ്‌യാര്‍ഡും മികച്ച എച്ച് ആര്‍ നേതൃത്വത്തിന് ഫെഡറല്‍ ബാങ്കും അവാര്‍ഡിനര്‍ഹരായി.

ബെസ്റ്റ് മാനേജ്‌മെന്റ് പ്ലാനിന് അങ്കമാലി ഡി പോള്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിനെയും മികച്ച മാനേജ്മെന്റ് സ്റ്റുഡന്റ് ആയി, രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസിലെ റോബിന്‍ സി. മാത്യുവിനെയും തെരഞ്ഞെടുത്തു.

എച്ച് ആര്‍, സിഎസ്ആര്‍ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന് ഫിസാറ്റ്, മുത്തൂറ്റ് ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top