പ്ലാനിംഗ് ബോര്‍ഡിന് പ്രൊഫഷണല്‍ മുഖം
സാമ്പത്തിക മേഖലയില്‍ ഉപദേശം തേടുന്നതിലും പ്ലാനിംഗ് ബോര്‍ഡിന്റെ രൂപീകരണ കാര്യത്തിലും എല്‍ ഡി എഫ് സര്‍ക്കാരിന് വേറിട്ട പാത
facebook
FACEBOOK
EMAIL
kerala-state-planning-board-goes-professional

സാമ്പത്തിക മേഖലയില്‍ ഉപദേശം തേടുന്നതിലും പ്ലാനിംഗ് ബോര്‍ഡിന്റെ രൂപീകരണ കാര്യത്തിലും എല്‍.ഡി.എഫ് സര്‍ക്കാരിന് വേറിട്ട പാത. മുന്‍ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി വിദഗ്ധരായ പ്രൊഫഷണലുകളുടെ സേവനം പ്രയോജനപ്പെടുത്താനാണ് പുതിയ സര്‍ക്കാരിന്റെ നീക്കം. വന്‍ വിവാദമായെങ്കിലും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല പ്രൊഫസര്‍ ഗീതാ ഗോപിനാഥിന്റെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല.

ഏറ്റവും ഒടുവില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ രൂപീകരണത്തിലും സമാന സമീപനമാണ് തെളിയുന്നത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബാംഗ്ലൂരിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇക്കണോമിക് അനാലിസിസ് വിംഗിലെ പ്രൊഫസര്‍ ഡോ.വി.കെ രാമചന്ദ്രനെ ജൂലൈയില്‍ നിയമിച്ചിരുന്നു.

ഇപ്പോള്‍ ഏഴ് ഔദ്യോഗിക അംഗങ്ങളെ നിയമിച്ചിരിക്കുന്നതും പ്രൊഫഷണലുകളെയാണ്. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസര്‍മാരായ ടി.ജയരാമന്‍, ആര്‍. രാമകുമാര്‍, കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും പ്രമുഖ ന്യൂറോളജിസ്റ്റുമായ ഡോ.ബി.ഇക്ബാല്‍, ഡല്‍ഹി ഐ.ഐ.ടി അസോസിയേറ്റ് പ്രൊഫസര്‍ ജയന്‍ ജോസ് തോമസ്, ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ നാഷണല്‍ മ്യൂസിയത്തിലെ സീനിയര്‍ ഫെലോ ഡോ.കെ. രവിരാമന്‍ എന്നീ വിദഗ്ധര്‍ ബോര്‍ഡിലെ പുതിയ അംഗങ്ങളാണ്.

മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളായിരുന്ന സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അധ്യാപകനായ ഡോ.കെ.എന്‍ ഹരിലാല്‍, ഓണററി ഫെലോ ഡോ. മൃദുല്‍ ഈപ്പന്‍ എന്നിവര്‍ ഇക്കുറിയും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തി വിദഗ്ദരെ ഉപയോഗപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം  ശ്രദ്ധേയമാവുകയാണ്.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top