Jan 20, 2018
യാത്രികരെ കൊതിപ്പിച്ച് കൈരളി ഹെറിറ്റേജ്
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കണ്ണൂരില്‍ യാത്രികരുടെ വിശ്വസ്ത ആതിഥേയരായി കൈരളി ഹെറിറ്റേജ്
facebook
FACEBOOK
EMAIL
kairali-heritage-on-the-new-tour-destiny

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കണ്ണൂരില്‍ യാത്രികരുടെ വിശ്വസ്ത ആതിഥേയരായി കൈരളി ഹെറിറ്റേജ്. കേരളത്തിന്റെ മിനി പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന കണ്ണൂരിലേക്ക് ആഭ്യന്തര-വിദേശ സഞ്ചാരികളെ മാടിവിളിക്കുകയാണ്, പത്തേക്കറില്‍ പരന്നു കിടക്കുന്ന പുഴയോര റിസോര്‍ട്ടായ കൈരളി ഹെറിറ്റേജ്. കണ്ണൂരില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ വടക്ക് കാട്ടാമ്പള്ളി പുഴയുടെ തീരത്താണ് ഈ റിസോര്‍ട്ട്. റിസോര്‍ട്ട് എന്ന പദം പൂര്‍ണാര്‍ത്ഥത്തില്‍ മനസിലാക്കി പ്രാവര്‍ത്തികമാക്കുകയാണിവിടെ.

മറ്റെങ്ങുമില്ലാത്ത പ്രത്യേകതകള്‍

മറ്റേതൊരു റിസോര്‍ട്ടുകളെയും പോലെ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന കൈരളി ഹെറിറ്റേജിനെ വേറിട്ടു നിര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. ഇതാ പ്രധാനപ്പെട്ട ആ നാല് പ്രത്യേകതകള്‍;

1. മാലിന്യമുക്തം, പരിസ്ഥിതി സൗഹൃദം: കണ്ടല്‍കാടുകളാല്‍ ചുറ്റപ്പെട്ടാണ് കൈരളി ഹെറിറ്റേജിന്റെ നില്‍പ്പ്. അടുത്തിടെ 250 ലേറെ പുതിയ കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിപ്പ് ശ്രദ്ധേയമായ ഈ റിസോര്‍ട്ട് മാനേജ്‌മെന്റ് കണ്ടല്‍ കാട് സംരക്ഷണത്തിനായി വിവിധ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. കണ്ടല്‍ കാടിന്റെ സാന്നിധ്യം ഇവിടം ഹരിതാഭമാക്കി മാറ്റുകയും മാലിന്യമുക്തമായ അന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യുന്നു. റിസോര്‍ട്ടിലെ മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റുംഇവിടെയുണ്ട്. മഴവെള്ളം സംഭരിക്കുന്നതിനും സൗകര്യമുണ്ട്.

2. ഹൗസ് ബോട്ട് സര്‍വീസ്: കണ്ണൂരിലെ ഏക ഹൗസ് ബോട്ട് സര്‍വീസ് കൈരളി ഹെറിറ്റേജിന്റേതാണെന്ന് ജനറല്‍ മാനേജര്‍ കെ.ജെ ചാള്‍സ് പറയുന്നു. 35 പേര്‍ക്ക് ഒരേസമയം യാത്രചെയ്യാവുന്ന എ സി ബെഡ്‌റൂം അടക്കമുള്ള ഹൗസ് ബോട്ടാണിത്. രാജനൗക എന്ന പേരിലുള്ള ഈ ഹൗസ് ബോട്ടില്‍ പറശ്ശിനിക്കടവ്, വളപ്പട്ടണം പാലം, പാമ്പുരുത്തി, മുല്ലക്കൊടി തുടങ്ങിയ ഇടങ്ങളിലൂടെ വളപട്ടണം പുഴയിലൂടെ സഞ്ചരിക്കാം. താല്‍പ്പര്യമുള്ളവര്‍ക്ക് പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനം ചെയ്യാനുള്ള സൗകര്യവും നല്‍കുന്നു.

3. MICE സൗകര്യം: കേരളത്തില്‍ ഏറെ പ്രചാരം നേടി വരുന്ന MICE (Meeting, incentives, conferencing, exhibitions) ടൂറിസത്തിന്റെ ഭാഗമാണ് കൈരളി ഹെറിറ്റേജ്. മൂന്ന് ഓഡിറ്റോറിയങ്ങള്‍ ഇവിടെയുണ്ട്. 50, 350, 1300 എന്നിവയാണ് ഓരോന്നിലെയും സീറ്റിംഗ് കപ്പാസിറ്റി. കൂടാതെ ആയിരം പേരെ ഉള്‍ക്കൊള്ളുന്ന പൂള്‍സൈഡ് ലോണും ഒരുക്കിയിട്ടുണ്ട്. സ്വാദിഷ്ടങ്ങളായ വിഭവങ്ങളുമായി മള്‍ട്ടികുസിന്‍ റെസ്റ്റൊറന്റും ഇവിടെയുണ്ട്. വിവാഹാവശ്യങ്ങള്‍ക്കായി മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, 200 ലേറെ പേരുടെ ചടങ്ങ് ഭക്ഷണം ഉള്‍പ്പടെ ബുക്ക് ചെയ്യുമ്പോള്‍ ഓഡിറ്റോറിയത്തിന് പ്രത്യേകം വാടക നല്‍കേണ്ടതില്ല എന്ന ഓഫറും നല്‍കുന്നു.

4. വിശാലമായ കാര്‍പാര്‍ക്കിംഗ്: ഒരേ സമയം 250 ലേറെ കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യം ഇവിടെയുണ്ട്.

സൗകര്യങ്ങളേറെ

പുഴയിലേക്ക് തുറക്കുന്ന 24 മുറികളാണ് ഇവിടെയുള്ളത്. 20 സ്റ്റുഡിയോകളും നാല് സ്യൂട്ട് റൂമുകളും. കൂടാതെ റെസ്‌റ്റൊറന്റ്, ബാര്‍, കോണ്‍ഫറന്‍സ് കം വെഡ്ഡിംഗ് ഹാള്‍, ബോര്‍ഡ് റൂം, ബിസിനസ് സെന്റര്‍, ആയുര്‍0വേദിക് സെന്റര്‍, ഹെല്‍ത്ത് ക്ലബ്, സ്വിമ്മിംഗ് പൂള്‍, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗെയിംസ്, ഫിഷിംഗ് സൗകര്യം, സൈക്ലിംഗിനുള്ള സൗകര്യം തുടങ്ങി സൗകര്യങ്ങള്‍ ഏറെ ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളവുമായി 25 കിലോമീറ്റര്‍ അകലമാണ് ഇവിടെ നിന്നുള്ളത്.

തെയ്യം കാണാം

നൃത്തം വെക്കുന്ന ദൈവമാണ് തെയ്യം. തെയ്യം കാണാന്‍ കണ്ണൂരിലേക്ക് വര്‍ഷം തോറും എത്തുന്നത് ആയിരക്കണക്കിന് പേരാണ്. ഇത് കണക്കിലെടുത്ത് ഉത്തര കേരളത്തിലെ കളിയാട്ടങ്ങള്‍ ലക്ഷ്യമിട്ട് പ്രത്യേക പാക്കേജുകള്‍ തന്നെ കൈരളി ഹെറിറ്റേജ് അവതരിപ്പിക്കുന്നുണ്ട്. ഇസ്രയേല്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എല്ലാ വര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതിനായി കൈരളി ഹെറിറ്റേജില്‍ എത്തുന്നുണ്ട്.

കൂട്ടായ്മയില്‍ വിരിഞ്ഞ സംരംഭം

വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള ഏഴു പേരാണ് കാനന്നൂര്‍ കൗണ്ടി ക്ലബ് ആന്‍ഡ് റിസോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സ്ഥാപനത്തിന് രൂപം നല്‍കി അതിനു കീഴില്‍ കൈരളി ഹെറിറ്റേജ് യാഥാര്‍ത്ഥ്യമാക്കിയത്. 2004 ല്‍ തുടക്കമിട്ട ഈ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ യു.കെ നമ്പ്യാരാണ്. അദ്ദേഹത്തിന്റെ ഭാര്യ സുശീല നമ്പ്യാര്‍, മകനും സിനിമാ സംവിധായകനുമായ ബിജോയ് നമ്പ്യാര്‍, ഇ ശോഭന, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പി പി ഉമ്മര്‍കുട്ടി, ഇന്‍കംടാക്‌സ് പ്രാക്ടീഷണര്‍ ആര്‍ അനന്ത കൃഷ്ണന്‍, വിഇബി നമ്പ്യാര്‍ എന്നിവര്‍ ഡയറക്റ്റര്‍മാരും. മലബാര്‍ മേഖലയെ ടൂറിസം കേന്ദ്രമാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് ഈ കൂട്ടായ്മയ്ക്കു പിന്നിലുള്ളത്.

കേരളത്തില്‍ മറ്റെവിടെയും ലഭ്യമാകുന്ന എല്ലാ ടൂറിസം സാധ്യതകളും കണ്ണൂരിനുണ്ട്. ബീച്ച്, ഹൗസ് ബോട്ട് സവാരി, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍ തുടങ്ങിയ വൈവിധ്യം സഞ്ചാരികള്‍ക്ക് പരിചയപ്പെടാനുള്ള അവസരമാണ് കൈരളി ഹെറിറ്റേജ് ഒരുക്കുന്നത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ കൂര്‍ഗിലേക്കും, വയനാട്ടിലേക്കും ബേക്കല്‍ കോട്ടയിലേക്കുമൊക്കെയുള്ള യാത്രികര്‍ കണ്ണൂരില്‍ വന്നിറങ്ങുമെന്ന പ്രതീക്ഷയും അവര്‍ വെച്ചുപുലര്‍ത്തുന്നു.

ലക്ഷ്യങ്ങള്‍ വലുത്

വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുകയാണ് കൈരളി ഹെറിറ്റേജ്. മുറികള്‍ 60 എണ്ണം കൂടി നിര്‍മിക്കാനും ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ ആരംഭിക്കാനും പദ്ധതിയിട്ടുവരുന്നു.

വിവരങ്ങള്‍ക്ക് ഫോണ്‍: 0460 2241665, 9745533385. ഇ മെയ്ല്‍: info@kairaliheritage.com. വെബ്‌സൈറ്റ്: www.kairaliheritage.com

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top