Jun 08, 2018
രജനി സിനിമകളിൽ ഏറ്റവും തണുപ്പൻ റിലീസ് ആയി കാല
സ്റ്റൈല്‍ മന്നൻറെ സിനിമകളിൽ വച്ച് ഏറ്റവും മോശം ഓപ്പണിങ് ആണ് ആദ്യദിന ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം സിനിമയ്ക്ക് കിട്ടിയത്
facebook
FACEBOOK
EMAIL
kaala-records-lowest-ever-opening-for-a-rajinikanth-film
അടുത്തകാലങ്ങളിൽ ഇറങ്ങിയ രജനികാന്ത് ചിത്രങ്ങളിൽ വച്ച് ഏറ്റവും തണുപ്പൻ ഓപ്പണിങ് ആണ് 'കാല' സിനിമയ്ക്ക് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ. ലോകത്താകെ 2000 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രത്തിൻറെ   ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ 50 കോടി രൂപ മുകളിൽ മാത്രമാണ്. രജനിയുടെ തൊട്ടു മുൻപത്തെ ചിത്രം കബാലി 87.5 കോടി രൂപയാണ് ആദ്യദിനം നേടിയത്. 
 
രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു ശേഷമെത്തുന്ന ആദ്യ ചിത്രമായതിനാൽ അദ്ദേഹത്തിൻറെ രാഷ്ട്രീയ നിലപാടുകൾ ചിത്രത്തെ ബാധിച്ചേക്കാം എന്ന ആശങ്ക നേരത്തെ ഉണ്ടായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന്റെ കാവേരി പ്രശ്നത്തിലെ നിലപാടുകളോടുള്ള എതിർപ്പ് മൂലം കർണാടകയിൽ സിനിമയുടെ റിലീസ് തടസ്സപ്പെട്ടത്. മാത്രമല്ല, റംസാൻ മാസമായതിനാൽ തീയേറ്ററുകളിൽ പൊതുവെ  തിരക്ക് കുറവായിരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നത്.    
 
റിലീസിന് മുൻപേ 230 കോടി 
 
ഓപ്പണിംഗ് മോശമായിരുന്നെങ്കിലും റിലീസിന് മുൻപേ കാല പണം വാരിക്കൂട്ടിയിരുന്നു. ആന്ധ്രാബോക്സ്ഓഫിസ് ഡോട് കോം പുറത്തുവിട്ട കണക്കുകളനുസരിച്ച് തമിഴകത്ത്  60 കോടി രൂപയ്‍ക്കാണ് കാലയുടെ തിയേറ്റര്‍ റൈറ്റ്സ് വിട്ടുപോയത്. ആന്ധ്രപ്രദേശ് മേഖലയില്‍ 33 കോടി രൂപയാണ് ലഭിച്ചത്. കേരളത്തില്‍ 10 കോടി രൂപക്കും. 
 
ഇന്ത്യയുടെ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള തിയേറ്റര്‍ റൈറ്റ്‍സ് ഏഴ് കോടി രൂപയും വിദേശത്ത് നിന്ന് 45 കോടി രൂപയുമാണ്. അങ്ങിനെ തിയേറ്റര്‍ റൈറ്റ്സിൽ നിന്ന് മൊത്തം 155 കോടി രൂപ ലഭിച്ചപ്പോൾ, ബ്രോഡ്കാസ്റ്റ് റൈറ്റ്സ് 70 കോടി രൂപക്കും മ്യൂസിക് റൈറ്റ്സ് അഞ്ച് കോടി രൂപക്കുമാണ് വിറ്റത്. റിലീസിന് മുൻപേ ഏകദേശം 230 കോടി രൂപയോളം കാല സ്വന്തമാക്കി. 
 
കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല. ധാരാവിയിലെ അധോലോക നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top