Aug 04, 2017
ജെഎംജെ ഫിനാന്‍സ് ബിസിനസ് വായ്പകള്‍, ഇനി കൈയെത്തും ദൂരെ
ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ലളിതമായ വ്യവസ്ഥയില്‍ അതിവേഗം വായ്പകള്‍ ലഭ്യമാക്കികൊണ്ട് വ്യത്യസ്തമാകുന്നു ജെഎംജെ ഫിനാന്‍സ്
facebook
FACEBOOK
EMAIL
jmj-finance-business-loans-are-no-more-far-from-hand

സംസ്ഥാനത്തെ സാമ്പത്തിക സേവന രംഗത്ത് തൃശൂരിന് തലപ്പൊക്കമേറെയാണ്. ബാങ്കുകള്‍, രാജ്യം മുഴുവന്‍ പടര്‍ന്നു പന്തലിച്ച ബാങ്കിംഗ് ഇതര ധനകാര്യ സേവന സ്ഥാപനങ്ങള്‍, ഈ രംഗത്തെ രാജ്യത്തെ ആദ്യ ലിസ്റ്റഡ് കമ്പനി... എന്നിങ്ങനെ പെരുമകള്‍ ഏറെയുള്ള പ്രസ്ഥാനങ്ങള്‍ പിറവിയെടുത്ത തൃശൂരില്‍ സംസ്ഥാനത്തെ ബാങ്കിംഗ് ഇതര ധനകാര്യ സേവന മേഖലയില്‍ ബിസിനസ് ലോണുകള്‍ക്ക് ഊന്നല്‍ നല്‍കി വേറിട്ട സ്ഥാനം നേടിയിരിക്കുകയാണ് ജെഎംജെ ഫിനാന്‍സ്. 

2013 നവംബര്‍ ഒന്നിന് തൃശൂരില്‍ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കൊണ്ട് കടന്നുവന്ന ജെഎംജെ ഫിനാന്‍
സിന് ഇന്ന് തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലായി 17 ശാഖകളുണ്ട്. ''സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പ്രതിദിന കളക്ഷന്‍ സൗകര്യത്തോടെയാണ് ഞങ്ങള്‍ ബിസിനസ് ലോണുകള്‍ നല്‍കുന്നത്. 15,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. 150 ദിവസം മുതല്‍ 600 ദിവസം വരെയാണ് തിരിച്ചടവ് കാലാവധി,'' ജെഎംജെ ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഡോ. ജോജു എം.ജെ വ്യക്തമാക്കുന്നു.

ചെറുകിട, ഇടത്തരം കച്ചവടക്കാരും സംരംഭകരുമാണ് ജെഎംജെയുടെ ഇടപാടുകാര്‍. വായ്പ തേടിയെത്തുന്നവരുടെ തിരിച്ചടവ് ശേഷി കൃത്യമായി അറിഞ്ഞ് ലളിതമായ വ്യവസ്ഥകളോടെയാണ് വായ്പ അനുവദിക്കുന്നതെന്ന് ഡോ. ജോജു വ്യക്തമാക്കുന്നു. ''ഇതിനായി സുസജ്ജമായ ഫീല്‍ഡ് സ്റ്റാഫും വിശകലനത്തിനുള്ള ബാക്ക് എന്‍ഡ് സപ്പോര്‍ട്ടും കമ്പനിക്കുണ്ട്. സംരംഭം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ ബാങ്കില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതുമായ ആയിരക്കണക്കിനാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ക്ക് സേവനം ലഭ്യമാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്,'' ഡോ. ജോജു പറയുന്നു.

ശ്രദ്ധ ബിസിനസ് ലോണില്‍

സ്വര്‍ണപ്പണയ വായ്പകളെക്കാള്‍ കച്ചവടക്കാര്‍ക്കുള്ള ബിസിനസ് വായ്പകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ''സ്വര്‍ണപ്പണയ വായ്പാ രംഗത്ത് മറ്റനേകം സ്ഥാപനങ്ങളും ബാങ്കുകളും എല്ലാം സജീവമായുണ്ട്. അവരുമായി മത്സരിച്ച് തനതായ ഇടം നേടാന്‍ ശ്രമിക്കാതെ മറ്റൊരു വഴി വെട്ടി നടക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്,'' ഡോ. ജോജു ചൂണ്ടിക്കാട്ടുന്നു. പ്രോപ്പര്‍ട്ടി ലോണുകളാണ് ജെഎംജെ ലഭ്യമാക്കുന്ന മറ്റൊരു വായ്പ.

അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുന്ന സബോര്‍ഡിനേറ്റ് ബോണ്ടുകള്‍ ജെഎംജെയ്ക്കുണ്ട്. എന്നാല്‍ ഓരോ ശാഖയിലും വായ്പാ വിതരണത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഡോ. ജോജു പറയുന്നു.

വായ്പ ഇരട്ടിയാക്കല്‍ ലക്ഷ്യം

2015-16 സാമ്പത്തിക വര്‍ഷത്തില്‍ 40 കോടി രൂപയാണ് ജെഎംജെ വായ്പായിനത്തില്‍ വിതരണം ചെയ്തിരിക്കു
ന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഇരട്ടിയാക്കാനാണ് പദ്ധതി. ഇതോടൊപ്പം പാലക്കാട്, മലപ്പുറം ജില്ലകളില്‍ കൂടുതല്‍ ശാഖകള്‍ തുറക്കാനും പദ്ധതിയുണ്ട്.

തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് യൂത്ത് വിംഗ് പ്രസിഡന്റായ ഡോ. ജോജു പഠനകാലം മുതല്‍ ചിട്ടി, സാമ്പത്തിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2007ല്‍ ദുബായിയിലേക്ക് ചേക്കേറിയ ഡോ. ജോജു അവിടെ അടുത്ത ബന്ധുക്കളുടെ പിന്തുണയോടെ ജെഎംജെ ഗ്രൂപ്പ് എന്ന പേരില്‍ ഡീസല്‍ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസും ആരംഭിച്ചു.
വിവരങ്ങള്‍ക്ക്: ഫോണ്‍: 04872388174 ഇ-മെയ്ല്‍: jmj@jmjcompany.com

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top