ജിയോ ഫോണ്‍ സൗജന്യമല്ല, മൂന്നു വര്‍ഷം കൊണ്ട് 4500 രൂപ ചെലവഴിക്കണം
ഉപയോക്താക്കള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട്‌ഫോണ്‍ സൗകര്യങ്ങളുള്ള ഫീച്ചര്‍ ഫോണ്‍ സ്വന്തമാക്കാമെന്നത് റിലയന്‍സ് ജിയോയുടെ മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമായിരുന്നു
facebook
FACEBOOK
EMAIL
jio-phone-is-not-free-to-everyone-within-three-years-penalty-will-be-rs-4500

ഉപയോക്താക്കള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട്‌ഫോണ്‍ സൗകര്യങ്ങളുള്ള ഫീച്ചര്‍ ഫോണ്‍ സ്വന്തമാക്കാമെന്നത് റിലയന്‍സ് ജിയോയുടെ മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമായിരുന്നു. പ്രതിവര്‍ഷം 1500 രൂപ വീതം മൂന്നു വര്‍ഷം കൊണ്ട് 4500 രൂപയ്ക്ക് ഫോണ്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാത്രമെ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കുന്ന 1500 രൂപ മടക്കി ലഭിക്കുകയുള്ളു. 

ഫോണിന്റെ ബുക്കിംഗ് പൂര്‍ത്തിയായി വിതരണം ആരംഭിക്കാനിരിക്കെയാണ് ജിയോ വെബ്‌സൈറ്റില്‍ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അപ്‌ഡേറ്റ് ചെയ്തത്. ജിയോ ഫോണ്‍ അവതരിപ്പിച്ച സമയത്ത് ഫോണ്‍ ജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുമെന്നായിരുന്നു മുകേഷ് അംബാനി പ്രഖ്യാപിച്ചത്. അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വ്യവസ്ഥകളെ കുറിച്ച് ഒന്നും മിണ്ടിയിരുന്നില്ല. ഇപ്പോള്‍ മാത്രമാണ് ഈ വ്യവസ്ഥകള്‍ പുറംലോകം അറിയുന്നത്. 

1500 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യാത്ത ആളുകളില്‍നിന്ന് ഫോണ്‍ തിരികെ വാങ്ങാനുള്ള അവകാശവും റിലയന്‍സിനുണ്ട്. വെറുതെ തിരികെ നല്‍കാനും പറ്റില്ല. കമ്പനി നിശ്ചയിക്കുന്ന പിഴ തുകയും അതിന് വരുന്ന ജിഎസ്ടി തുകയും അടച്ചാല്‍ മാത്രമെ ഫോണ്‍ തിരികെ നല്‍കാനും സാധിക്കുകയുള്ളു. 

ഫോണ്‍ പ്രവര്‍ത്തനത്തില്‍ അസംതൃപ്തി തോന്നി തിരികെ നല്‍കാന്‍ ചെന്നാല്‍ 1500 രൂപയും അതിന്റെ ജിഎസ്ടിയുമാണ് ഫൈന്‍. ഒരു വര്‍ഷത്തിന് ശേഷം രണ്ടു വര്‍ഷത്തിന് മുന്‍പ് തിരികെ നല്‍കുന്നവര്‍ക്ക് 1000 രൂപയും ജിഎസ്ടിയുമാണ് പിഴ. രണ്ടു വര്‍ഷത്തിന് ശേഷം മൂന്നു വര്‍ഷത്തിന് മുന്‍പ് തിരികെ നല്‍കുന്നവര്‍ക്ക് 500 രൂപയും ജിഎസ്ടിയുമാണ് പിഴ. 

നിലവില്‍ 60 ലക്ഷം ആളുകളാണ് ജിയോ ഫോണ്‍ പ്രീബുക്ക് ചെയ്തിരിക്കുന്നത്. ഇവരെല്ലാം ജിയോയ്ക്കായി പ്രതിവര്‍ഷം 1500 രൂപ ചെലവാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഇപ്പോള്‍.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top