ആമസോണിന്റെ ഓഹരി വിറ്റ് ജെഫ് ബെസോസ് നേടിയത് 7150 കോടി രൂപ
ആമസോണ്‍ സിഇഒ ജെഫ് ബെസോസ് തന്റെ പേരിലുള്ള ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഷെയറുകള്‍ വിറ്റു
facebook
FACEBOOK
EMAIL
jeff-bezos-grabbed-amazons-shares-worth-rs-7150-crore
ആമസോണ്‍ സിഇഒ ജെഫ് ബെസോസ് തന്റെ പേരിലുള്ള ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഷെയറുകള്‍ വിറ്റു. ഒരു മില്യണ്‍ ഷെയറുകളാണ് ജെഫ് ബെസോസ് വിറ്റത്. ഇതാദ്യമായിട്ടല്ല ജെഫ് ഭീമമായി ഷെയറുകള്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഒരു മില്യണ്‍ ഷെയറുകളില്‍ കൂടുതല്‍ ജെഫ് വിറ്റിരുന്നു. ഈ വില്‍പ്പനയ്ക്ക് ശേഷവും ആമസോണിന്റെ 16 ശതമാനം ഷെയറുകള്‍ ജെഫിന്റെ പേരില്‍ തന്നെയാണ്. 
 
ഷെയര്‍ വില്‍പ്പനയിലൂടെ 7000 കോടി ആസ്തി വര്‍ദ്ധിപ്പിച്ച ജെഫ് ബെസോസാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. ആമസോണ്‍ സ്‌റ്റോക്കില്‍ 13.5 ശതമാനത്തിന്റെ വളര്‍ച്ച നേടിയതിന് പിന്നാലെ ജെഫിന്റെ ആസ്തിയിലും വലിയ വര്‍ദ്ധനവുണ്ടായിരുന്നു. സ്റ്റോക്ക് പ്രൈസ് ഉയര്‍ന്നപ്പോഴാണ് അദ്ദേഹം പത്തു ലക്ഷം ഷെയറുകള്‍ വിറ്റത്. 90 ബില്യണ്‍ ഡോളറിന് മുകളിലാണ് ജെഫിന്റെ ഇപ്പോഴത്തെ ആസ്തി. 
 
ബഹിരാകാശത്തേക്ക് വിനോദയാത്ര എന്ന വലിയ ലക്ഷ്യത്തോടെ ബെസോസ് ബ്ലൂ ഒറിജിന്‍ എന്ന കമ്പനിയുടെ പണിപ്പുരയിലാണ്. ഇതിന് പണം കണ്ടെത്തുന്നതിനാണ് അദ്ദേഹം സ്റ്റോക്കുകള്‍ വിറ്റഴിക്കുന്നത്. 53 കാരനായ ജെഫ് ഓരോ വര്‍ഷവും നൂറു കോടി ഡോളര്‍ വീതമാണ് ബ്ലൂ ഒറിജിനായി ശേഖരിച്ചു കൊണ്ടിരിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇത്തരത്തിലുള്ള ആദ്യത്തെ കമ്പനിയാകും ജെഫിന്റേത്.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top