Apr 05, 2018
ജീപ്പില്‍ നിന്ന് മിനി എസ്.യു.വി
10 ലക്ഷം രൂപയോളമാണ് റെനഗേഡിന് പ്രതീക്ഷിക്കുന്നത്, പുതിയ മിനി എസ്.
facebook
FACEBOOK
EMAIL
jeep-mini-suv

കുറഞ്ഞ ബജറ്റില്‍ ജീപ്പിന്റെ ചെറു എസ്.യു.വി വാങ്ങാം. അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പ് എന്‍ട്രി ലെവല്‍ കോംപാക്റ്റ് എസ്.യു.വി പുറത്തിറക്കുന്നു. ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ജീപ്പ് റെനഗേഡിന് തൊട്ടുതാഴെയായിരിക്കും പുതിയ ചെറു എസ്.യു.വി വിപണിയിലെത്തിക്കുന്നത്. മാരുതി വിതാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സണ്‍ തുടങ്ങിയ മോഡലുകളായിരിക്കും പുതിയ മിനി എസ്.യു.വിയുടെ പ്രധാന എതിരാളികള്‍.

നെക്സ്റ്റ് ജെനറേഷന്‍ ഫിയറ്റ് പാണ്ടയുടെ പ്ലാറ്റ്‌ഫോമിലായിരിക്കും ഇതിന്റെ നിര്‍മാണം. 10 ലക്ഷം രൂപയോളമാണ് റെനഗേഡിന് പ്രതീക്ഷിക്കുന്നത്. പുതിയ മിനി എസ്.യു.വിക്ക് വില ഇതിലും താഴെയായിരിക്കും. ചെറു എസ്.യു.വി അടക്കം ഏഴ് എസ്.യു.വി കണ്‍സപ്റ്റ് മോഡലുകളാണ് ജീപ്പ് വികസിപ്പിക്കുന്നത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top