Apr 05, 2018
പാഴാകാത്ത പരിശ്രമം ജെയിംസ് ജോസഫ്
ചക്കയുടെ ഗുണഫലങ്ങള്‍ മലയാളിക്ക് അപരിചിതമല്ല.
facebook
FACEBOOK
EMAIL
jackfruit

കേരളത്തിന്റെ സംസ്ഥാന ഫലമായി ചക്ക പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മൈക്രോസോഫ്റ്റിലെ ഉയര്‍ന്ന ഉദ്യോഗം ഉപേക്ഷിച്ച് ചക്കയെ പുതിയ കാലത്തിന്റെ കൂടി ഭക്ഷ്യവിഭവമാക്കാന്‍ ജെയിംസ് ജോസഫ് എന്ന പ്രൊഫഷണല്‍ നടത്തിയ പരിശ്രമം കൂടിയാണ് വിജയം കാണുന്നത്.

ഉയര്‍ന്ന വേതനം ലഭിക്കുന്ന ജോലി വിട്ടെറിഞ്ഞ് ചക്കയുടെ പിന്നാലെ പോയ പുതുതലമുറ സംരംഭകനാണ് ജെയിംസ് ജോസഫ്. ചക്കയുടെ ഗുണഫലങ്ങള്‍ മലയാളിക്ക് അപരിചിതമല്ല. പക്ഷേ കേരള സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം തന്നെ പ്രതിവര്‍ഷം 35 കോടി രൂപയോളം മൂല്യമുള്ള ചക്ക പാഴായി പോകുന്നുണ്ട്.

ഉയര്‍ന്ന പോഷകമൂല്യമുള്ള, മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ചക്കയുടെ ഗുണഗണങ്ങള്‍ പുതുതലമുറ തിരച്ചറിയാതെ നഷ്ടപ്പെടുത്തുന്നത് കണ്ടറിഞ്ഞാണ് ജെയിംസ് ജോസഫ് ജാക്ക്ഫ്രൂട്ട് 360 എന്ന സംരംഭം ആരംഭിക്കുന്നത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സംരംഭകരും സംരംഭങ്ങളും
ഏറെ ഉണ്ടായിരുന്നെങ്കിലും അതിനെ കോര്‍പ്പറേറ്റ് തലത്തിലേക്ക് ഉയര്‍ത്താന്‍ ജെയിംസ് ജോസഫ് നടത്തിയ ശ്രമങ്ങള്‍ ഏറെ ഉപകരിച്ചു. പുതിയ കാലത്ത് ചക്ക എന്തുകൊണ്ട് സ്വീകാര്യമാകുന്നില്ലെന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അതിനുള്ള പരിഹാരമാണ് ജെയിംസ് ജോസഫ് അവതരിപ്പിച്ചത്.

ഇതോടൊപ്പം രാജ്യാന്തര പ്രശസ്തരായ ഷെഫുമാരുടെ മേല്‍നോട്ടത്തില്‍, ഡി ഹൈഡ്രേറ്റഡ് ചക്കയില്‍ നിന്ന് ഒട്ടനവധി വിഭവങ്ങളുണ്ടാക്കാനും ജെയിംസ് ജോസഫ് മുന്നിട്ടിറങ്ങി. ഇതെല്ലാം ചക്കയുടെ തലവര മാറ്റാനും കാരണമായി.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top