Jun 28, 2017
ടെന്‍ഷനടിക്കുന്ന കോടീശ്വരന്‍
ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ്‌ ചെയര്‍മാനുമായ ജാക്ക് മായുടെ വ്യക്തി വിശേഷങ്ങള്‍
facebook
FACEBOOK
EMAIL
jack-ma-success-story

ടെന്‍ഷനടിക്കുന്ന കോടീശ്വരന്‍ ജാക്മാ

ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ്‌ ചെയര്‍മാനുമായ
ജാക്ക് മായുടെ വ്യക്തി വിശേഷങ്ങള്‍

 ഏഷ്യയിലെ നമ്പര്‍വണ്‍ റിച്ച്മാന്‍.വയസ് 52. ലോകത്തെസമ്പന്നരില്‍ പതിനാലാം സ്ഥാനം

ഈ ജൂണ്‍ മാസം ഒരു ദിവസം പുലര്‍ന്നപ്പോള്‍ ജാക്മായുടെ ആസ്തിയിലുണ്ടായ വര്‍ദ്ധന 18200 കോടിരൂപയാണ്. കമ്പനി ഈ വര്‍ഷം നേടുന്നവരുമാനത്തില്‍ 45-49 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന അനുമാനം പുറത്തുവന്നതോടെ ആലിബാബയുടെ ഓഹരിവില 13 ശതമാനംഉയര്‍ന്ന് റെക്കോഡ് സൃഷ്ടിച്ചതാണ് ജാക്മായുടെ ആസ്തി ഇത്ര വര്‍ദ്ധിക്കാന്‍കാരണമായത്. ഇതോടെ 2.71ലക്ഷം കോടിരൂപയില്‍ എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആസ്തിമൂല്യം.ഈ വര്‍ഷം മാത്രം ജാക്ക്മായുടെ സാമ്പത്തിലുണ്ടായ വര്‍ദ്ധന 850 കോടി ഡോളറിന്റെയാണ്.

മാ യുന്‍  എന്നാണ് ശരിയായ പേര്. പാശ്ചാത്യ ലോകം കമ്മ്യൂണിസ്റ്റ് ചൈനയെ  ഒറ്റെപ്പടുത്തിയ കാലത്തു ദാരിദ്യം നിറഞ്ഞ ജീവിതമായിരുന്നു ജാക്കിന്റെത്. കുട്ടിക്കാലത്ത് ടൂറിസ്റ്റു ഗൈഡായി ജോലി ചെയ്തിട്ടുണ്ട്. പകരം ഇംഗ്ലീഷ് പഠിപ്പിച്ചാൽ  മതി എന്നതായിരുന്നു ഓഫര്‍. ഇങ്ങനെ പരിചയപ്പെട്ട ഒരു ടൂറിസ്റ്റ് നൽകിയ  പേരാണ് ജാക്.

സ്‌കൂള്‍ പഠനത്തിന്‌ ശേഷം കോളേജിലേക്കുള്ള പ്രവേശന പരീക്ഷ തോറ്റത് രണ്ടു പ്രാവശ്യം . ഒടുവില്‍ ടീച്ച്‌ചേഴ്‌സ്‌ ട്രെയിനിങ് പാസായ ജാക്കിന്റെ തൊഴില്‍ അന്വേക്ഷണങ്ങള്‍ എല്ലാം പരാജയപ്പെട്ടു. കെ.എഫ്.സി ഉള്‍പ്പെടെ പലയിടത്ത്‌ നിന്നും നിരാശയോടെമടങ്ങി, ഒടുവില്‍ ഇംഗ്ലീഷ്ടീച്ചറായി ജോലി കിട്ടി. ശമ്പളം മാസം 12 ഡോളര്‍.

ഇന്റര്‍നെറ്റ് എന്താണെന്ന് മനസിലാക്കുന്നത് 1995ല്‍ നടത്തിയ ആദ്യത്തെ അമേരിക്കന്‍ യാത്രയില്‍. ആദ്യം സെര്‍ച്ച് ചെയ്ത വാക്ക്ബിയര്‍! ലഭിച്ചലിങ്കുകളിലൊന്നും ഒരു ചൈനീസ്ബിയര്‍ പോലുമില്ല എന്ന് മനസിലാക്കിയാണ്  അലിബാബയുടെ തുടക്കംകുറിച്ചത്.  ചൈനയ്ക്കു വേണ്ടി ഒരു ഇന്റര്‍നെറ്റ് കമ്പനി എന്ന ആശയം.ആദ്യത്തെ രണ്ടു കമ്പനികളും  പരാജയപ്പെട്ടു. മൂന്നാമത്തെ ശ്രമമാണ് ആലിബാബ. ആപ്പിളും ആമസോണും ഗൂഗിളും തുടങ്ങിയത് കാര്‍ ഗാരേജിലാണെങ്കിൽ  ആലിബാബയുടെ തുടക്കം ജാക്കിന്റെ ഫ്‌ളാറ്റിലായിരുന്നു. ആദ്യനിക്ഷേപം, കൂട്ടുകാരായ പതിനേഴ് പേര്  ചേര്‍ന്ന് നല്‍കി. ഉത്പന്നങ്ങള്‍ കയറ്റു  മതി ചെയ്യുന്നവര്‍ക്ക് അവ പോസ്റ്റ്‌ചെയ്യാനും ഉപഭോക്താക്കള്‍ക്കു നേരിട്ടു വാങ്ങുവാനും  കഴിയുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റഫോമായ  ആലിബാബ അങ്ങനെ തുടക്കമിട്ടു.
ഏറ്റവും ജനസംഖ്യയുള്ള ചൈനയില്‍നിന്നുള്ള ആലിബാബയാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ഇ- കൊമേഴ്‌സ്‌കമ്പനി. കഴിഞ്ഞവര്‍ഷം നടത്തിയ ബിസിനസ് 248 ബില്യണ്ഡോളറിന്റേത് .ഇബേ, ആമസേണ് എന്നിവയൊക്കെ അലിബാബയെക്കാൾ ഏറ പിന്നിലാണ്

ഒരു കുടുംബം പോലെയുള്ള കൂട്ടായ്മയാണ് ആലിബാബയുടെ ടീമിലുള്ളത്. ചെറുപ്പക്കാരുടെ ഒരു ഗ്രൂപ്പ് സൃഷ്ടിച്ച വിജയത്തിന് ഇപ്പോഴും  അതിന്റെ ചുറുചുറുക്കുമുണ്ട്.'ഫണ്‍' എന്ന് ഒറ്റവാക്കില്‍ പറയാന്‍കഴിയുന്ന ഒരു അന്തരീഷം നിലനിര്‍ത്താന്‍ ഇപ്പോഴും ശ്രമിക്കും ഈ ലീഡര്‍.

2013ലെ ആലിബാബയുടെ ഐപിഒയുടെ ചരിത്രം സൃഷ്ടിച്ചു ജാക്മാ. ന്യുയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ആദ്യമായി ഒരു യുഎസ്ലിസ്റ്റഡ് കമ്പനിനടത്തിയ ഏറ്റവും വലിയ നേട്ടമായിരുന്നു ആലിബാബയുടെ 150 ബില്യണ്‍ഡോളര്‍ ഐപിഒ. ഇതിലൂടെയാണ് ജാക്ക് മാ ചൈനയിലെ ഏറ്റവും വലിയ സമ്പന്നനായത്. പണം കൂടുതല്‍ നേടുന്നത്  ടെന്‍ഷനും വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് ജാക്മായുടെ പ്രധാനപരാതി. പണം കൊണ്ട് എല്ലാം  നേടാന്‍ കഴിയില്ല എന്നത് ഒരു തിരിച്ചറിവും. ഓരോമാസവും ടെന്ഷനുണ്ടാക്കുന്ന ഓരോ കാര്യങ്ങള്‍ സംഭവിക്കുന്നതു കൊണ്ട് സന്തോഷിക്കാന്‍ ഏറെ അവസരങ്ങള്‍കിട്ടുന്നില്ല. സമ്പത്ത് ഒന്നിനും പകരമാകില്ല എന്ന് തിരിച്ചറിയൂ എന്നാണ് ജാക്മാ മറ്റുളവർക്കു നൽകുന്ന  ഉപദേശം.

അമേരിക്കന്‍ വിപണിയിലും സാന്നിധ്യമുള്ള ആലിബാബയുടെ സാരഥിയുമായി ഒരു വേദിയില്‍ അഭിമുഖ സംഭാഷണം നടത്തിയ മുൻ പ്രസിഡന്റ്  ബരാക് ഒബാമ. ഫിലിപ്പീന്‌സിലെ മനിലയില ഏഷ്യ പസഫിക്‌ സാമ്പത്തിക സഹകരണ ഉച്ചകോടിക്കെത്തിയപ്പോഴാണ് ഒബാമ ഇതിനു സമയം കണ്ടെത്തിയത്, ഒബാമയുടെ ഒരു ചോദ്യത്തിന് ജാക് മാ നല്‍കിയ മറുപടി കൂട്ടച്ചിരിയുണര്‍ത്തി, സര്‍ക്കാരുകള്‍ എങ്ങനെയാണ് സംരംഭകരെ  പ്രോത്സാഹിപ്പിക്കേണ്ടത എന്നായിരുന്നു  ചോദ്യം. നികുതി കുറയ്ക്കുക, അല്ലെങ്കില്‍ നികുതി തന്നെ വേണ്ടെന്നു വയ്ക്കുക എന്ന് ജാക്മാ ഉത്തരവും നല്‍കി.
ആലിബാബ എന്ന് പേര് തെരഞ്ഞെടുക്കാന്‍ എന്താണ്കാര്യം? ആലിബാബയും നാല്പത് കള്ളന്മാരും എന്നകഥയില്‍ നിന്ന അത് തന്നെയാണ്  പ്രചോദനം. രഹസ്യവാതില്‍ തുറക്കുന്നത് ഒരു  കോഡ് വാക്കാണ് . അതുപോലെ ആലിബാബയും ഒട്ടേറെ പുതിയ അവസരങ്ങളിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള വാതില്‍തുറന്നു എന്ന് ജാക്. അതോടൊപ്പം, ഇന്നത്തെ ലോകത്ത് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സാധ്യതയും തെളിയിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു കോഫി ഷോപ്പിലിരിക്കുമ്പോഴാണ് ഈ പേര് ജാക്മാ തീരുമാനിക്കുന്നത്.

ഹോബികളോ? കുങ്ഫു കഥ കള്‍വായിക്കുക, എഴുതുക, ചീട്ടുകളി, ഒപ്പം ആയോധനകലയായതായ്ചിയും. യാത്രകളില്‍ ജാക്കിനൊപ്പം ഒരുതായ്ചി ട്രെയിനറുമുണ്ടാകും.

ഈ കോടീശ്വരനെ വേദനിപ്പിക്കുന്ന മറ്റൊരുകാര്യവുമുണ്ട്. പഴയതുപോലെ റോഡിലിറങ്ങി നടക്കാന്‍ കഴിയുന്നില്ല. ആളുകല്‍ചുറ്റുംകൂടും. എല്ലാവര്ക്കും വേണ്ടത് പണവും.

'എത്രശ്രമിച്ചാലും നിങ്ങളെ വിശ്വസിക്കാന്‍ എല്ലാ ഉപഭോക്താക്കള്‍ക്കുംജീവനക്കാര്‍ക്കും കഴിയില്ല. ഒരു വ്യക്തി എന്നതിനപ്പുറം പൊതുവായ ഒരു ലക്ഷ്യത്തില്‍ വിശ്വസിപ്പിക്കാന്‍ അവരെസഹായിക്കൂ, അത് നിങ്ങള്‍ക്കി ജയം നേടിത്തരും.'

'സാങ്കേതികമായി നിങ്ങളെക്കാള്‍ കഴിവുള്ളവരെ ജോലിക്കായി തെരഞ്ഞെടുക്കുക, ഇല്ലെങ്കില്‍ നിങ്ങളുടെ തീരുമാനം തെറ്റായിരുന്നു എന്ന് കാലം തെളിയിക്കും ' എന്നാണ് എന്റെ റിക്രൂട്ട്മെന്റ് പോളിസി

ഈ പണമെല്ലാം എങ്ങനെ ചെലവഴിക്കും? ലക്ഷ്വറിയില്‍ വലിയ താല്പര്യമില്ലാത്ത ജാക്കിന്റെ ഏറ്റവും വലിയ മുതല്‍ മുടക്ക് ഒരു പ്രൈവറ്റ്  ജെറ്റാണ്. ഒട്ടേറെ സാഹൂഹ്യ ക്ഷേമ പദ്ധതികളുണ്ട് ജാക്കിന്റെതായി.ഇനി ഒരു ഫൗണ്ടേഷനുണ്ടാക്കി കൂടുതല്‍ വിപുലമാക്കുകയാണ് ഈ പ്രവര്‍ത്തനങ്ങള്‍.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top