ഐഫോണ്‍ SE 2 'മെയ്ഡ് ഇന്‍ ഇന്ത്യ'
SE 2 മോഡല്‍ ഫോണ്‍ കാത്തിരിക്കുകയാണ് ഐഫോണ്‍ പ്രേമികള്‍
facebook
FACEBOOK
EMAIL
iphone-se-2-will-be-on-the-brand-of-make-in-india

'മെയ്ഡ് ഇന്‍ ഇന്ത്യ' എന്നെഴുതി ഐഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുള്ള SE 2 മോഡല്‍ ഫോണ്‍ കാത്തിരിക്കുകയാണ് ഐഫോണ്‍ പ്രേമികള്‍. കാരണം മറ്റൊന്നുമല്ല. മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ ഫോണിന് വില താരതമ്യേന കുറവായിരിക്കും.

നിലവിലുള്ള SE മോഡലിനെ അപേക്ഷിച്ച് നിരവധി പ്രത്യേകതകള്‍ രണ്ടാം പതിപ്പിനുണ്ടാകും. നാലിഞ്ചോ 4.2 ഇഞ്ചോ ആയിരിക്കും ഡിസ്‌പ്ലേ വലുപ്പം. റാം 2 ജിബിയും സ്റ്റോറേജ് 32ജിബി/128 ജിബിയും ആയിരിക്കും. ഐഫോണ്‍ 7 ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന എ10 ഫ്യൂഷന്‍ ചിപ്പ് ഇതിനുമുണ്ടാകുമെന്നാണ് പ്രതീക്ഷ. 12 മെഗാപിക്‌സല്‍ പിന്‍കാമറയും അഞ്ച് മെഗാപിക്‌സല്‍ മുന്‍കാമറയുമുണ്ടാകും.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top