Jun 05, 2018
5 മണി മാസ്റ്റര്‍മാരുടെ നിക്ഷേപ തത്വങ്ങള്‍
ബെഞ്ചമിന്‍ ഗ്രഹാം, വില്യം ഒ'നീല്‍, ഡേവിഡ് ഡ്രീമാന്‍, മാര്‍ട്ടിന്‍ സ്വെയ്ഗ്, ജെയിംസ് ഒ ഷോഗ്‌നെസി നിക്ഷേപ ലോകത്തിലെ ഈ രാജാക്കന്മാരുടെ തത്വങ്ങൾ പൊറിഞ്ചു വെളിയത്ത് വിവരിക്കുന്നു
facebook
FACEBOOK
EMAIL
investment-principles-from-5-money-masters
ബെഞ്ചമിന്‍ ഗ്രഹാം, വില്യം ഒ'നീല്‍, ഡേവിഡ് ഡ്രീമാന്‍, മാര്‍ട്ടിന്‍ സ്വെയ്ഗ്, ജെയിംസ് ഒ ഷോഗ്‌നെസി...നിക്ഷേപ ലോകത്തിലെ ഈ രാജാക്കന്മാരുടെ തത്വങ്ങൾ പൊറിഞ്ചു വെളിയത്ത് വിവരിക്കുന്നു.
 
ബെഞ്ചമിന്‍ ഗ്രഹാം
 
 • കമ്പനി പ്രവര്‍ത്തിക്കുന്ന വ്യവസായ മേഖല ഏതെന്നു നോക്കുക. ഈ വ്യവസായത്തിന് ഭാവിയുണ്ടെന്ന് ഉറുപ്പുവരുത്തുക. കമ്പനിക്ക് ഈ വ്യവസായത്തില്‍ നിര്‍ണായക സ്ഥാനമുണ്ടെന്നും ഉറുപ്പുവരുത്തുക.
 • വില്‍പ്പന ശ്രദ്ധിക്കുക.
 • നിലവിലുള്ള വിവിധ അനുപാതങ്ങള്‍ നോക്കുക.
 • ദീര്‍ഘകാല വായ്പയുടെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ അറ്റാസ്തി പരിശോധിക്കുക.
 • ദീര്‍ഘകാല പ്രതി ഓഹരി വരുമാന വളര്‍ച്ച (ഇ.പി.എസ്) ശ്രദ്ധിക്കുക.
 • വിലവരുമാന അനുപാതം (പി.ഇ അനുപാതം) വീക്ഷിക്കുക.
 • വിലപുസ്തക മൂല്യ അനുപാതം ശ്രദ്ധിക്കുക.
 • ലാഭവീഹിത ചരിത്രം. തുടര്‍ച്ചയായി ലാഭവീതം നല്‍കുന്നുണ്ടോയെന്നു പരിശോധിക്കുക.
 
വില്യം ഒ'നീല്‍
 
 • ബാര്‍ഗെയ്ന്‍ ഓഹരികള്‍ക്കു വേണ്ടി പരതരുത്. അവ ഗുണം കുറഞ്ഞ ചരക്കുകളാണ്.
 • ഉയര്‍ന്ന വിലയില്‍ വാങ്ങുക, അതിലും ഉയര്‍ന്നവിലയില്‍ വില്‍ക്കുക.
 • ദിവസം മുഴുവന്‍ വിപണിക്കൊപ്പം നില്‍ക്കുക.എല്ലാ ദിവസവും ഇതു തുടരുക.
 • അച്ചടക്കം നേടുക. വാങ്ങിയ വിലയിലും എട്ടുശതമാനത്തില്‍ താഴെ വിലയെത്തിയാല്‍ നഷ്ടത്തിലും വില്‍ക്കാന്‍ തയാറാകുക. വന്‍ തകര്‍ച്ചയില്‍ കുതിക്കാന്‍ ശ്രമിക്കരുത്.
 • ഓഹരികളെ പുതിയ രീതിയില്‍ കാണുവാന്‍ തയാറാവുക. നിങ്ങളോട് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു പറഞ്ഞിട്ടുള്ളതില്‍ ശ്രദ്ധിക്കരുത്. ഉദാഹരണമായി പി.ഇ അനുപാതം.
 
ഡേവിഡ് ഡ്രീമാന്‍
 
ഡ്രീമാന്റെ നിക്ഷേപ സമീപനം ഉപയോഗിക്കണമെങ്കില്‍ വിപണിക്ക് വിപരീതമായി (കോണ്‍ട്രേറിയന്‍) പ്രവര്‍ത്തിക്കാനുള്ള ശക്തമായ തന്ത്രം വേണം. അതായത് വിപണിയുടെ നീക്കത്തിനെതിരായി നീങ്ങുവാനുള്ള ചങ്കൂറ്റം വേണമെന്നര്‍ത്ഥം.
 
ഡ്രീമാന്റെ മാനദണ്ഡമനുസരിച്ചുള്ള കമ്പനിഎങ്ങനെയായിരിക്കുമെന്ന് നോക്കാം. ഒറ്റനോട്ടത്തില്‍ അവ നഷ്ടത്തിലോ അല്ലെങ്കില്‍ അതിന്റെ വക്കിലെത്തിയോ നില്‍ക്കുന്ന കമ്പനിയായിരിക്കും.
 
ഈ കമ്പനി സമീപഭാവിയിലൊന്നും മെച്ചമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് വിപണി കരുതുന്നതിനാല്‍ ഇതിന്റെ ഓഹരി വിലകള്‍ വളരെ താഴ്ന്ന നിലയിലായിരിക്കും.
 
ഡ്രീമാന്റെ സിദ്ധാന്തങ്ങള്‍ സ്വീകരിക്കണമെങ്കില്‍ നിങ്ങള്‍ക്ക് അസാമാന്യ ആത്മവിശ്വാസമുണ്ടായിരിക്കണം. '
 
'നിങ്ങള്‍ വിചാരിക്കും ഈ കമ്പനിയൊരു ചാവാലിപ്പട്ടിയാണെന്ന്. എന്നാല്‍ എന്റെ ചിന്ത മറ്റൊന്നാണ്. ഈ കമ്പനി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലാഭപാതയില്‍ തിരിച്ചെത്തുമെന്ന് ഞാന്‍ കരുതുന്നു. അപ്പോൾ ഈ ഓഹരികള്‍ നിങ്ങള്‍ക്ക് വാങ്ങണമെങ്കില്‍ കൂടുതല്‍ തുക എനിക്ക് നല്‍കേണ്ടതായി വരും'' എന്ന് ആത്മ വിശ്വാസത്തോടെ പറയുവാന്‍ നിങ്ങള്‍ക്ക് കഴിയണം. വിപണിയിലെ പൊതുമനോഭാവത്തിനൊപ്പം നീങ്ങാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഡ്രീമാനില്‍ നിന്ന് അകന്നുനില്‍ക്കുക.
 
 • വലിയ കമ്പനികളുടെ ഓഹരികള്‍ക്കായി അന്വേഷിക്കുക.
 • വരുമാനം വര്‍ധിക്കുന്ന പ്രവണതയുള്ളവ തെരഞ്ഞടുക്കുക.
 • സമീപകാലത്തെയും ഭാവിയിലെയും ഇ.പി.എസ് വളര്‍ച്ച പരിശോധിക്കുക.
 
ഒരു കമ്പനി കോണ്‍ട്രേറിയന്‍ ഓഹരിയാണെന്ന് നിശ്ചയിക്കാന്‍ ഈ മാര്‍ഗനിര്‍ദേശമനുസരിച്ച് നാല് മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
 
ഈ മാനദണ്ഡങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണമെങ്കിലും ബാധകമായ കമ്പനികളെ മാത്രമേ ഈഗണത്തില്‍ ഉൾപ്പെടുത്തുകയുള്ളൂ. മോശം കമ്പനികളെ ഒഴിവാക്കുവാന്‍ ഇത് സഹായിക്കും. നാല് മാനദണ്ഡങ്ങള്‍ ചുവടെ.
 
 • കുറഞ്ഞ പി.ഇ (PE) അനുപാതം
 • കുറഞ്ഞ വില-കാഷ് ഫ്‌ളോ (PCF) അനുപാതം
 • കുറഞ്ഞ വില-പുസ്തക മൂല്യ (PB) അനുപാതം.
 • കുറഞ്ഞ വില-ലാഭവീത (PD) അനുപാതം.
 
തുടര്‍ന്ന് കമ്പനിയുടെ ധനകാര്യാനുപാതങ്ങള്‍ ശ്രദ്ധിക്കുക. ഇതുപയോഗിച്ച് കഴിയുന്നത്ര ശക്തമായ
ധനകാര്യാനുപാതമുള്ള കമ്പനികള്‍ കണ്ടെത്തുക. കമ്പനിയുടെ ധനകാര്യശക്തി ഉറിക്കാന്‍ സഹായി
ക്കുന്ന മറ്റുചില അനുപാതങ്ങള്‍ കൂടി ചുവടെ:
 
 • ശക്തമായ കറന്റ് റേഷ്യോ.
 • കുറഞ്ഞ പേ ഔട്ട് റേഷ്യോ.
 • ശക്തമായ ഇ.പി.എസ് വളര്‍ച്ച.
 • ഉയര്‍ന്ന റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി.
 • നികുതിക്കു മുമ്പുള്ള ലാഭ മാര്‍ജിന്‍.
 • ഉയര്‍ന്ന ആദായം.
 • താഴ്ന്ന വായ്പ-ഓഹരി അനുപാതം.
 
 
മാര്‍ട്ടിന്‍ സ്വെയ്ഗ് 
 
മാര്‍ട്ടിന്‍ സ്വെയ്ഗിന്റെ അഭിപ്രായത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്.  
 
 • പി.ഇ അനുപാതം.
 • ഇ.പി.എസ് വളര്‍ച്ചയുമായി ബന്ധെടുത്തിയുള്ള വരുമാന വളര്‍ച്ച.
 • വില്‍പ്പന വളര്‍ച്ച.
 • ഇപ്പോഴത്തെ ത്രൈമാസ വരുമാനം.
 • ഒരു വര്‍ഷം മുമ്പുള്ള ത്രൈമാസ വരുമാനം.
 • നടുപാദത്തിലെ വരുമാന വളര്‍ച്ച.
 • കഴിഞ്ഞ മൂന്ന് പാദങ്ങളിലെ ഇ.പി.എസുമായി ബന്ധപ്പെടുത്തി നടു പാദത്തിലെ ഇ.പി.എസ് വളര്‍ച്ച.
 • വരുമാനത്തിലെ സ്ഥിരത.
 • ദീര്‍ഘകാല ഇ.പി.എസ്‌ വളര്‍ച്ച.
 • നിര്‍ദിഷ്ട വ്യവസായമായി താരതമ്യെടുത്തുമ്പോള്‍ വായ്പ ഇല്ലാത്തതോ അല്ലെങ്കില്‍ കുറഞ്ഞ വായ്പ ഓഹരി അനുപാതമോ ഉള്ള കമ്പനികള്‍.
 • കമ്പനിയുടെ ആഭ്യന്തര ഇടപാടുകൾ  
 
 
ജെയിംസ് ഒ ഷോഗ്‌നെസി
 
 • വിപണി മൂല്യം.
 • സ്ഥിരതയുള്ള ഇ.പി.എസ്.
 • കുറഞ്ഞ പ്രൈസ്സെയ്ല്‍സ് റേഷ്യോ.
 • ഉയര്‍ന്ന ആനുപാതികശക്തി.
 
ഷോഗ്‌നെസിക്ക് എന്തെങ്കിലും താല്‍ര്യമുണ്ടാവണമെങ്കില്‍ ഓഹരിക്ക് മേല്‍റഞ്ഞ എല്ലാ ഗുണങ്ങളും ഉണ്ടാകണം. ഏതെങ്കിലും ചില ഗുണങ്ങള്‍ ഉണ്ടായാല്‍ പോര. മികച്ച നിക്ഷേപമാണെന്ന് ഉറപ്പാക്കാനും അദ്ദേഹത്തിന് ചില മാനദണ്ഡങ്ങളുണ്ട്.
 
 • വിപണി മൂല്യം.
 • ഓരോ ഓഹരിയിലുമുള്ള കാഷ് ഫ്‌ളോ.
 • 12 മാസം മുമ്പുള്ള വില്‍പ്പന.
 • ലാഭവീതം 
 
എന്നിവയാണവ.
 
 
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top