ഇന്‍വെസ്റ്റിംഗ് ഒരു മൈന്‍ഡ് ഗെയിം
ഇന്ത്യയുടെ സ്‌മോള്‍, മിഡ്കാപ് സ്റ്റോറിയില്‍ നിക്ഷേപിക്കാനുള്ള അസുലഭ അവസരമാണിത്
facebook
FACEBOOK
EMAIL
investment-is-a-mind-game-porinju-velliyath

നിക്ഷേപിക്കുക എന്നതൊരു മൈന്‍ഡ് ഗെയിമാണ്. ഓഹരി വിലകളിലെ വ്യതിയാനങ്ങള്‍ പലപ്പോഴും നിക്ഷേപകരുടെ മനസിനെ മതിക്കുന്നു-ആര്‍ത്തിയും ഭയവും ചേര്‍ന്ന വികാരങ്ങള്‍ യുക്തിരാഹിത്യത്തിന്റെ അങ്ങേയറ്റത്ത് കൊണ്ടു ചെന്നെത്തിക്കുന്നു. വികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നവരാണ് വിജയികളായ നിക്ഷേപകര്‍. ഓഹരി വിലയുടെ ചലനങ്ങളെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുന്നത് മനസാന്നിധ്യത്തോടെ വിപണിയെ നോക്കിക്കാണാന്‍ സഹായിക്കുകയും അതിന്റെ യുക്തിരാഹിത്യത്തെ നേട്ടമാക്കി മാറ്റാനാകുകയും ചെയ്യും. എന്റെ കഴിഞ്ഞ ലേഖനത്തിനും ഇപ്പോഴത്തെ ലേഖനത്തിനും ഇടയിലുള്ള കാലയളവില്‍ ഇന്ത്യന്‍ സമ്പദ്‌രംഗത്തിന്റെ അടിസ്ഥാനഘടകങ്ങളില്‍ മാറ്റമൊന്നും വന്നിട്ടില്ല. എന്നാലും കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സെന്‍സെക്‌സ് എക്കാലത്തെയും വലിയ ഉയരമായ 35000 ത്തില്‍ നിന്നും ദിവസങ്ങള്‍ക്കകം തന്നെ 36000 ലേക്ക് കുതിച്ചുയര്‍ന്നത് നമ്മള്‍ കണ്ടു. പിന്നീട് പെട്ടെന്ന് പാനിക് സെല്ലിംഗ് ഉണ്ടാവുകയും ഉയര്‍ച്ചയില്‍ നിന്ന് 2000 പോയിന്റ് നഷ്ടപ്പെടുകയും ചെയ്തു.

ഈ ദിവസങ്ങളില്‍ ഉണ്ടായ കാര്യമായ തിരുത്തല്‍ (പ്രത്യേകിച്ചും സ്‌മോള്‍& മിഡ് കാപില്‍) നമ്മുടെ അതിരുകടന്ന ആത്മവിശ്വാസത്തെ നിയന്ത്രിക്കാനും ലിവറേജ് ട്രേഡിംഗ് (പണം കടമെടുത്ത് ഓഹരി വ്യാപാരം നടത്തുന്നത്) കുറയ്ക്കാനും അമിതമായി വാങ്ങിക്കൂട്ടുന്ന രീതി ഇല്ലാതാക്കാനും സഹായിച്ചു. ഇത് വിപണിക്ക് ഗുണകരമാണ്. അതെ, മള്‍ട്ടിബാഗര്‍ എന്ന പദം മുന്‍കാലത്തെ പോലെ അടിക്കടി ഉപയോഗിക്കാനാകില്ല. എന്നാല്‍ തുടര്‍ച്ചയായി മൂല്യം വര്‍ധിക്കുന്ന (കോം പൗണ്ടിംഗ് ഓഹരികള്‍) മുന്നോട്ടുള്ള പാതയില്‍ ഉണ്ട്. ലിസ്റ്റഡ് കമ്പനികളുടെ കോര്‍പ്പറേറ്റ് ഗേവണന്‍സില്‍ മുമ്പെങ്ങുമില്ലാത്ത പുരോഗതി ഉണ്ടാകുമെന്നതില്‍ സംശയം വേണ്ട. പിടിക്കപ്പെടുമെന്ന ഭീതിയുള്ളതിനാല്‍ നൂറുകണക്കിന് പ്രൊമോട്ടര്‍മാര്‍ ലാഭം കാണിക്കുകയും നികുതി അടയ്ക്കുകയും ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. കൂടുതല്‍ സമ്പാദ്യം വിപണിയിലേക്കെത്തുമ്പോള്‍ കമ്പനി
കള്‍ QIP (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ്), ഐപിഒ (ഇനിഷ്യല്‍ പബ്ലിക് ഓഫര്‍), റൈറ്റ്ഇഷ്യു മുതലായവ വഴി മൂലധനം സമാഹരിക്കും. പ്രസക്തമായ ബിസിനസ് മോഡലും നിക്ഷേപ യോഗ്യമായ ഗുണമേന്മയുള്ള കമ്പനികള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക. ഇന്ത്യയുടെ സ്‌മോള്‍, മിഡ്കാപ് സ്റ്റോറിയില്‍ നിക്ഷേപിക്കാനുള്ള അസുലഭ അവസരമാണിത്.

സുരക്ഷിതമായി നീങ്ങാം

ഉടനെയൊന്നും ഇന്ത്യയിലൊരു ബെയര്‍മാര്‍ക്കറ്റ് ഉണ്ടാവില്ല, എന്നിരുന്നാലും പുതുതായി വിപണിയില്‍ പ്രവേശിച്ചവര്‍ കുറച്ച് സുരക്ഷിതമായി നിക്ഷേപിക്കുക- അടുത്ത കാലത്ത് അസാധാരണമായി വില കൂടിയ ഏറ്റവും 'ഹോട്ട് ' ആയ ഓഹരികള്‍ ഒഴിവാക്കുക. 28 വര്‍ഷം മുന്‍പ്, 1989 ഡിസംബര്‍ 29 ന്, ജപ്പാനിലെ നിക്കി സൂചികകള്‍ 38,915 ല്‍ എത്തിയിരുന്നു. അതിനു ശേഷം ഇന്നു വരെ ആ ലെവലിലേക്ക് തിരിച്ചു വന്നിട്ടില്ല, യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ 23000 ത്തില്‍ താഴെയാണ് നിക്കി. അതിനെ നിങ്ങള്‍ക്കൊരു ബെയര്‍ മാര്‍ക്കറ്റെന്നു വിളിക്കാം. നിഫ്റ്റി 10600 ല്‍ എത്തിയിരിക്കുന്ന ഈ സമയം പരിഭ്രാന്തരാകേണ്ടതില്ല. പ്രത്യേകിച്ചും മിഡ്, സ്‌മോള്‍ കാപ് ഓഹരികള്‍ നല്ല തിരുത്തലില്‍ ആയിരിക്കുമ്പോള്‍. ഓര്‍മിക്കുക 2008 ല്‍ ഒരു നിക്ഷേപകനും പണം നഷ്ടപ്പെട്ടില്ല, മങ്കി ജംപേഴ്‌സിന് മാത്രമാണ് അത് സംഭവിച്ചത്. 2008 ല്‍ വിപണി ഏറ്റവും ഉയരത്തില്‍ എത്തിയപ്പോള്‍ (തകര്‍ച്ചയ്ക്ക് തൊട്ടു മുന്‍പ്)

ഞങ്ങളുടെ പിഎംഎസില്‍ നിക്ഷേപിച്ച 25 ലക്ഷം ഇപ്പോള്‍ കോടികളായിട്ടുണ്ട്!

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ചില ഘടനാപരമായ മാറ്റങ്ങളോടെ 'അണ്ടര്‍ ഇന്‍വെസ്റ്റഡ്' കാലഘട്ടത്തില്‍ നിന്ന് ഇന്ത്യന്‍ ഓഹരികള്‍ പുറത്ത് വരികയാണ്. ഏതു വിലയ്ക്കും ഓഹരികള്‍ വാങ്ങാമെന്നല്ല ഇതിനര്‍ത്ഥം. വില ശ്രദ്ധിക്കുക തന്നെ വേണം.

വളര്‍ന്നു വരുന്ന ന്യായമായ വാല്വേഷനുള്ള കമ്പനികളുടെ ഓഹരികള്‍ കണ്ടെത്തുക. അത്തരം ഓഹരികള്‍ ഇപ്പോഴും ധാരാളമുണ്ട്.

ഞാനൊരു കൃഷിക്കാരനായതുകൊണ്ടു തന്നെ ശുഭാപ്തി വിശ്വാസക്കാരനാണ്. മോശമായ കാലാവസ്ഥയിലും കര്‍ഷകന്‍ അയാളുടെ വിത്ത് വിതച്ച് ക്ഷമയോടെ അവ വളരാനും വിളയാനും കാത്തിരിക്കുന്നു. നിക്ഷേപിക്കലും അതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല. അടുത്ത രണ്ടു വര്‍ഷം രാഷ്ട്രീയമായിരിക്കും ഇനി നിക്ഷേപത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ വികസനത്തെ മുന്നിലേക്ക് കൊണ്ടുവന്നുവെന്നതാണ് മോഡിയുടെ ഏറ്റവും വലിയ നേട്ടം. ഇന്ന് ചെറുതും വലുതുമായ എല്ലാ പാര്‍ട്ടികള്‍ക്കും വികസനത്തെ കുറിച്ച് പറയാതിരിക്കാനാകില്ല. ഏതു സര്‍ക്കാരാണ് അധികാരത്തില്‍ എന്നത് പ്രശ്‌നമല്ല, ഇന്ത്യ വളര്‍ച്ച തുടരുകയും ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് ഒരു പറുദീസയായി തുടരുകയും ചെയ്യും; 1300 മില്യണ്‍ എന്ന മാജിക് നമ്പറിന്റെ ബലത്തില്‍.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
5
smiletear
84%
1
smile
17%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top