നിക്ഷേപിക്കാം വെളിച്ചം മങ്ങാത്ത സോളാർ മേഖലയിൽ
സംരംഭകത്വം എന്ന ചിന്ത മനസിലേക്ക് കടന്നു വരുമ്പോൾ തന്നെ ആശയങ്ങൾക്കൊപ്പം ആശയക്കുഴപ്പങ്ങളും എത്തും.
facebook
FACEBOOK
EMAIL
investment-in-solar-panels

സംരംഭകത്വം എന്ന ചിന്ത മനസിലേക്ക് കടന്നു വരുമ്പോൾ തന്നെ ആശയങ്ങൾക്കൊപ്പം ആശയക്കുഴപ്പങ്ങളും എത്തും. ഏതു മേഖലയിൽ നിക്ഷേപിക്കണം? അതാണ് ആദ്യത്തെ ചോദ്യം. കടം വാങ്ങിയും ലോൺ എടുത്തും തുടങ്ങുന്ന ബിസിനസ് ഒടുവിൽ ഒരു കുരുക്ക് ആകരുത്. അങ്ങനെ നോക്കുമ്പോൾ യുവ സംരംഭകർക്ക് കടന്നു വരാൻ കഴിയുന്ന മേഖലകളിൽ ഒന്നാണ് സോളാർ.

ഊർജ്ജസംരക്ഷണം എന്ന പദത്തിന് നാൾക്ക്നാൾ പ്രസക്തി വർധിച്ചുവരുന്ന സാഹചര്യത്തിൽ സോളാർ പാനലുകൾ , വാട്ടർ ഹീറ്റർ , ലാമ്പുകൾ തുടങ്ങിയ അനുബന്ധ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ വർധിക്കുകയാണ്. സംസ്ഥാനത്ത് പ്രതിദിനം ആവശ്യമായി വരുന്ന വൈദ്യുതിയുടെ 10 ശതമാനം മാത്രമേ സോളാർ കൊണ്ട് ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ . ഈ പ്രവണത മാറണം , സോളാർ ഉൽപ്പന്ന വിപണന രംഗത്തെ പ്രമുഖ സാന്നിധ്യമായ സോൾവാട്ടിന്റെ എം ഡി ബാബു പി എസ് പറയുന്നു.

പുതുതായി പണിയുന്ന ഫ്ലാറ്റുകൾ, വില്ലകൾ , വീടുകൾ എന്നിവയും സോളാർ പാനലുകൾ ഘടിപ്പിക്കുന്നുണ്ട്. ഇതും ഈ രംഗത്തെ നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top