Jan 03, 2017
ഡീമോണിറ്റൈസേഷനെ പേടിക്കേണ്ട, പുതുവര്‍ഷത്തില്‍ നിക്ഷേപങ്ങള്‍ തുടരാം
സ്റ്റോക്കുകള്‍ തെരഞ്ഞെടുത്ത് 2017ലെ നിക്ഷേപം തുടങ്ങാം
facebook
FACEBOOK
EMAIL
investment-guide-porinju-veliyath

By പൊറിഞ്ചു വെളിയത്ത്

ദീര്‍ഘകാല നിക്ഷേപകര്‍ സെന്‍സെക്‌സും നിഫ്റ്റിയും നോക്കേണ്ട, എഫ്‌ഐഐ സെല്ലിംഗും മറന്നേക്ക്. ഏത് ഓഹരി തെരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം. ഡീമോണിറ്റൈസേഷനെ കുറിച്ചുള്ള അനാവശ്യമായ ആകുലതകള്‍ കാരണം ഈയിടെ തിരുത്തലുണ്ടായ, താല്‍ക്കാലിക പ്രശ്‌നങ്ങള്‍ നേരിടുന്ന സ്റ്റോക്കുകള്‍ തെരഞ്ഞെടുക്കാനാണ് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്. ഇങ്ങനെയുള്ള ചില സ്റ്റോക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം 

Orient Cement Ltd. @ Rs.118

ഇന്ത്യയുടെ തെക്കും പടിഞ്ഞാറുമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള സിമന്റ് കമ്പനിയാണ് ഓറിയന്റ് സിമന്റ്. ഒരു വര്‍ഷം എട്ട് മില്യണ്‍ ടണ്‍ സിമന്റാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഈയിടെ ഏറ്റെടുത്ത ജേപീ ഗ്രൂപ്പിന്റെ സിമന്റ് യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഉല്‍പ്പാദനം 12.2 മില്യണ്‍ ടണ്‍ ആകും. ഇതോടെ കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിശാലമാകുകയും ഇന്ത്യയുടെ മധ്യ കിഴക്കന്‍ ഭാഗങ്ങളില്‍ പുതിയ വിപണികള്‍ ലഭിക്കുകയും ചെയ്യും. കമ്പനിയുടെ ഏറ്റെടുക്കലും കറന്‍സി പിന്‍വലിക്കലും കാരണംസ്റ്റോക്കിന്റെ വില ഏകദേശം പകുതിയായിട്ടുണ്ട്, പക്ഷേ, ഓറിയന്റിന്റെ ആസ്തിയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങള്‍ വഴിയുണ്ടാകുന്ന നേട്ടങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ സ്റ്റോക്ക് മികച്ച
പ്രകടനമാണ് കാഴ്ച വയ്ക്കാന്‍ പോകുന്നത്.

HSIL Ltd. @ Rs.278

ഇന്ത്യയുടെ സാനിറ്ററിവെയര്‍ രംഗത്ത് 40 ശതമാനം ഷെയറുള്ള മാര്‍ക്കറ്റ് ലീഡറാണ് ഹിന്ദുസ്ഥാന്‍ സാനിറ്ററിവെയര്‍ & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. രാജ്യത്തെ രണ്ടാമത്തെ വലിയ കണ്ടയ്‌നര്‍ ഗ്‌ളാസ് നിര്‍മാതാക്കളുമായ എച്ച്എസ്‌ഐഎല്ലിനു ഈ മേഖലയില്‍ 22 ശതമാനം മാര്‍ക്കറ്റ് ഷെയറുണ്ട്. ഫോസറ്റ് ഉള്‍പ്പെടെയുള്ള ബാത്‌റൂം ഫിറ്റിംഗുകള്‍, കിച്ചന്‍ അപ്ലയന്‍സ്, വെല്‍നെസ് പ്രോഡക്റ്റ്‌സ് എന്നിവയിലേക്കും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. എച്ച്എസ്‌ഐഎല്ലിന്റെ മികച്ച ബ്രാന്‍ഡ് ഇമേജ്, മൂവായിരത്തിലേറെയുള്ള ഡീലര്‍മാരുടെയും 19000ത്തോളം വരുന്ന റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകളുടെയും നെറ്റ്‌വര്‍ക്ക് എന്നിവ
ഫലപ്രദമായി ഉപയോഗിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഡീമോണിറ്റൈസേഷന്‍ സൃഷ്ടിച്ച ആഘാതം ഒരു ചെറിയ കാലയളവില്‍ മാത്രമുള്ളതാണ്. ഇന്ത്യയുടെ മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയും പേരെടുത്ത കമ്പനികളോടുള്ള താല്‍പ്പര്യത്തിലുണ്ടാകുന്ന വര്‍ധനയും എച്ച്എസ്‌ഐഎല്ലിനു ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യും.

Transport Corporation of India Ltd. @ Rs.150

ആഗോളതലത്തില്‍ സാന്നിധ്യമുള്ള, ഇന്ത്യയിലെ മുന്‍നിര കമ്പനികളിലൊന്നായ, ഇന്റഗ്രേറ്റഡ് സപ്ലൈ ചെയ്‌നും മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍സ് പ്രൊവൈഡറുമാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന ടിസിഐ. രാജ്യത്ത് കാര്‍ഗോ ട്രാന്‍സ്‌പോര്‍ട്ടേഷന്റെ തുടക്കം മുതലേയുള്ള, അഞ്ച് ദശാബ്ദത്തിന്റെ പാരമ്പര്യമുള്ള ഈ കമ്പനിക്ക് സ്വന്തമായി 1400ലേറെ ഓഫീസുകളുണ്ട്. ഇന്ത്യയില്‍ 13,000 പ്രദേശങ്ങളിലും 200 വിദേശരാജ്യങ്ങളിലും ടിസിഐയുടെ സേവനം ലഭ്യമാണ്. ട്രക്കുകളും ട്രെയ്‌ലറുകളും മറ്റും ഉള്‍പ്പെട്ട ഏഴായിരത്തിലേറെ വാഹനങ്ങള്‍, നാല് കാര്‍ഗോ കപ്പലുകള്‍, 2000 കണ്ടയ്‌നറുകള്‍, 1.1 കോടി സ്‌കയര്‍ ഫീറ്റ് വെയര്‍ഹൗസിംഗ് സൗകര്യം (ഉടമസ്ഥതയിലുള്ളതും ലീസിനെടുത്തതും ഉള്‍പ്പടെ), ആറായിരത്തിലേറെ ജീവനക്കാര്‍ എന്നിവയാണ് കമ്പനിയുടെ ആസ്തി. എക്‌സ്പ്രസ് കാര്‍ഗോ ഡിസ്ട്രിബ്യൂഷന്‍ ഡിവിഷന്‍ വേര്‍പെടുത്തിയ ശേഷം ഈ വമ്പന്‍ കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപ് 1150 കോടി രൂപയാണ്.

Kesoram Industries Ltd. @ Rs.126

ബി.കെ.ബിര്‍ള ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ് കമ്പനിയായ കെഐഎല്ലിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍ ടയര്‍, ട്യൂബ്, സിമന്റ് എന്നിവയാണ്. കര്‍ണാടകയില്‍ നാലും ആന്ധ്രാപ്രദേശില്‍ രണ്ടും സിമന്റ് നിര്‍മാണ യൂണിറ്റുകളുണ്ട്. ആകെ ഉല്‍പ്പാദനക്ഷമത വര്‍ഷത്തില്‍ 7.25 മില്യണ്‍ ടണ്‍. ഒറീസയിലുള്ള യൂണിറ്റില്‍ ഒരു വര്‍ഷം നിര്‍മിക്കുന്നത് 21.6 ലക്ഷം ടയറുകള്‍. ബിര്‍ള ശക്തി സിമന്റ്, ബിര്‍ള ടയേഴ്‌സ്എന്നിവയാണ് ബ്രാന്‍ഡുകള്‍. 200 രൂപയിലെത്തിയ ഓഹരി വില ഈയിടെ കറക്റ്റ് ചെയ്തിരുന്നു. എങ്കിലും ഇപ്പോഴത്തെ ഈ നെഗറ്റീവുകള്‍ കാര്യമാക്കേണ്ട, കമ്പനിയുടെ ദീര്‍ഘകാല പ്രകടനം മികച്ചതായിരിക്കും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
0
grin
0%
1
angry
100%
 
Back to Top