ഓര്‍ത്തിരിക്കാം, ഓഹരിയിലെ ലാഭക്കഥകള്‍
ഓഹരി വിപണികളില്‍ കൈവച്ചു പണം നഷ്ടപെട്ട പലരുടെയും കഥകള്‍ നിങ്ങള്‍ കേട്ടുകാണുമല്ലോ എന്നാൽ
facebook
FACEBOOK
EMAIL
invest-with-logic-a-new-strategy-new-share-marketing-strategy

ഹരി വിപണികളില്‍ കൈവച്ചു പണം നഷ്ടപെട്ട പലരുടെയും കഥകള്‍ നിങ്ങള്‍ കേട്ടുകാണുമല്ലോ. ഇത്തരം കഥകള്‍ ആണ് പലരെയും ഓഹരികളില്‍ പണം നിക്ഷേപിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. അതേസമയം ഓഹരികളുടെ കഴിഞ്ഞ 10 വര്‍ഷത്തെ വില പരിശോധിച്ചാല്‍ നിങ്ങളുടെ തോന്നല്‍ ഇതായിരിക്കും 'അന്ന് Rs. 10 ഉണ്ടായിരുന്ന 1000ഓഹരികള്‍ Rs. 10000 മുടക്കി മേടിച്ചിട്ടിരുന്നു എങ്കില്‍ അതിന്റെ ഇന്നത്തെ വിപണിയിലെ മൂല്യമായ Rs.200000 കയ്യില്‍ വന്നേനെ''. അങ്ങനെ നോക്കുമ്പോള്‍ എങ്ങനെ ആണ് നിക്ഷേപകര്‍ക്ക് നഷ്ടം സംഭവിക്കുന്ന കഥകള്‍ മാത്രം കേള്‍ക്കുന്നത്? വിപണിയുടെ ചലനത്തിനെതിരായ ദിശയില്‍ നമ്മള്‍ ഓഹരികള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ആണ് നഷ്ടം സംഭവിക്കുന്നത്. ഏതൊരു മേഖല പോലെയും ഓഹരിക്കൈമാറ്റവും പഠിച്ചു മനസിലാക്കി ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്തവര്‍ക്കു ഓഹരിക്കൈമാറ്റത്തില്‍ നഷ്ടം സുനിശ്ചിതമാണ്. ഓഹരി എപ്പോള്‍ വാങ്ങണം, വില്‍ക്കണം എന്നുള്ള കഴിവുണ്ടാക്കി എടുക്കുക എന്നതാണ് ഇവിടുത്തെ വൈദഗ്ധ്യം. അതിനായി വിപണിയുടെ ചലനങ്ങള്‍ മനസിലാക്കണം.

അടുത്തറിയാം ഇന്‍ഡിക്കേറ്ററുകള്‍

വിപണിയുടെ ചലനം പ്രവചിക്കുന്നതിനുള്ള ഉപാധികളാണ് 'ഇന്‍ഡിക്കേറ്ററുക'' അഥവാ സൂചികകള്‍ ആയ 'മൂവിംഗ് ആവറേജ്', 'ബോല്ലിന്ഗര്‍ ബാന്‍ഡ്‌സ്' മുതലായവ. ഇവ എല്ലാം 'ലാഗിംഗ് ഇന്‍ഡിക്കേറ്റര്‍' കള്‍ ആണ്. അതായത് വില നീങ്ങി കുറച്ചു കഴിഞ്ഞേ ഇവ പ്രവചനം നടത്തുക ഉള്ളൂ. അപ്പോള്‍, ഏറ്റവും ഉതകുന്ന രീതിയില്‍ വാങ്ങാനോ വില്‍ക്കാനോ ഉള്ള അവസരവും സമയവും കഴിഞ്ഞു പോയിട്ടുണ്ടാകും. ഇത് പലപ്പോഴും ലാഭത്തിന് പകരം നഷ്ടത്തിലോ ചെറിയ ലാഭത്തിലോ കലാശിച്ചേക്കാം.

ഈ വേളയിലാണ് 'പ്രൈസ് ആക്ഷന്‍ ട്രേഡിംഗിന്റെ' പ്രസക്തി. ഇതില്‍ നിരീക്ഷിക്കുന്നത് ഓഹരി വിലയില്‍ ദൈനംദിനമോ ഓരോ മണിക്കൂറിലുമോ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ്. ഈ വില മാറ്റങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ ആണ് എങ്കില്‍ 'ഇന്‍ഡിക്കേറ്ററുകള്‍ക്ക് മുന്നേ വിപണിയുടെ ചലനദിശ മനസിലാക്കാനും ഓഹരി ക്രയവിക്രയം ലാഭകരമായ രീതിയില്‍ ചെയ്യാനും സാധിക്കും. മാത്രമല്ല ചെറിയ ചെറിയ ലാഭങ്ങള്‍ക്കു പുറകെ പോകാതെ വളരെ നല്ല അവസരങ്ങള്‍ തെരഞ്ഞെടുക്കുവാനും സാധിക്കുന്നു. കൂടുതല്‍ ഓഹരി കൈമാറ്റങ്ങള്‍ എന്നാല്‍ കൂടുതല്‍ ലാഭം എന്ന തത്വം ഓഹരി വിപണിയില്‍ എപ്പോഴും ശരിയാവാറുമില്ല എന്നതും ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

പ്രൈസ് ആക്ഷന്‍ ട്രേഡിംഗിനേയും നിക്ഷേപതന്ത്രങ്ങളെയും പറ്റി അറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.mithunsmoneymarket.com

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top