Dec 01, 2017
നിക്ഷേപിക്കാന്‍ 5 ഓഹരികള്‍
സമര്‍ത്ഥരായ നിക്ഷേപകര്‍ക്ക് നേട്ടം കൊയ്യാനുള്ള മികച്ച അവസരമാണ് ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ തുറന്നു നല്‍കുന്നത്.
facebook
FACEBOOK
EMAIL
invest-the-5-best-stock-of-stock-market

ജസ്റ്റ് ഡയല്‍ ലിമിറ്റഡ്
Just Dial Ltd

Entry: 551.45 Target: 634.16 - 661.74

ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ (എസ്എംഇ)ക്ക് സാധനങ്ങള്‍ വാങ്ങുന്നതും സേവനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായിക്കുന്ന രാജ്യത്തെ മുന്‍നിര റിസര്‍ച്ച് പ്ലാറ്റ്‌ഫോമാണ് ജസ്റ്റ് ഡയല്‍. 1996 ല്‍ ലോക്കല്‍ സെര്‍ച്ച് എന്‍ജിനായിട്ടായിരുന്നു ജസ്റ്റ് ഡയലി(ജെഡി)ന്റെ തുടക്കം. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ കൃത്യതയാര്‍ന്ന വിവരങ്ങള്‍, റേറ്റിംഗ്, റിവ്യു, ജ്യോഗ്രഫിക്കല്‍ മാപ് എന്നിങ്ങനെയുള്ള സേവനങ്ങള്‍ ജെഡി നല്‍കുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഡിക്ക് അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡീഗഢ്, ചെന്നൈ, കോയമ്പത്തൂര്‍, നോയിഡ, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. കമ്പനിയുടെ മൊത്ത വരുമാനം 2016-17 ല്‍ 7.8 ശതമാനം വര്‍ധിച്ച് 8,056.73 മില്യണ്‍ ആയി. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7,476.85 മില്യണ്‍ ആയിരുന്നു. 

പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ 7.6 ശതമാനം വര്‍ധിച്ച് 7,186.10 മില്യണിലെത്തി.

ഫൈസര്‍ ലിമിറ്റഡ്
Pfizer Ltd

Entry: 1934.30 Target: 2224.44 - 2321.16

ആരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സകളും തെറാപ്പികളും നല്‍കുന്ന ഗവേഷണാധിഷ്ഠിത ഫാര്‍മ കമ്പനിയാണ് ഫൈസര്‍. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ ഇന്‍കോര്‍പ്പറേഷന്റെ സബ്‌സിഡിയറിയാണ്. 175 ഓളം രാജ്യങ്ങളില്‍ കമ്പനിയുടെ മരുന്നുകളും വാക്‌സിനുകളും മറ്റ് ആരോഗ്യസംരക്ഷണ ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് ആദ്യമായി ക്ലിനിക്കല്‍ റിസര്‍ച്ച് ആരംഭിച്ച ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയെന്ന പ്രത്യേകതയും ഫൈസറിനുണ്ട്. ഇന്ത്യന്‍ ബയോളജിക് മാര്‍ക്കറ്റില്‍ മൂന്നാം സ്ഥാനമുണ്ടണ്ട്. 15 തെറാപിക് വിഭാഗങ്ങളിലായി 200 ഉല്‍പ്പന്നങ്ങളാണ് കമ്പനിക്കുള്ളത്. പ്രിവെനര്‍, ലൈക്ര, ബികോസ്യൂള്‍, ജെലൂസില്‍, ഫോള്‍വിറ്റെ തുടങ്ങിയവയാണ് കമ്പനിയുടെ പ്രമുഖ ബ്രാന്‍ഡുകള്‍. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 10.4 ശതമാനം വര്‍ധിച്ച് 336.78 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 304.98 കോടി രൂപയായിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക്
Punjab National Bank

Entry: 190.80 Target: 219.42 - 228.96

രാജ്യത്തെ മുന്‍നിര ബാങ്കിംഗ് ധനകാര്യ സേവന കമ്പനിയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ബാങ്കുകളില്‍ മൂന്നാം സ്ഥാനത്തും പൊതുമേഖലാ ബാങ്കുകളില്‍ രണ്ടാം സ്ഥാനത്തുമാണ് പിഎന്‍ബി. 122 വര്‍ഷത്തെ പാരമ്പര്യമുള്ള ബാങ്കില്‍ ഇതിനകം തന്നെ ഏഴോളം ചെറു ബാങ്കുകള്‍ ലയിച്ചിട്ടുണ്ട്. രാജ്യത്തിനകത്ത് 6937 ശാഖകളും 10681 എടിഎമ്മുകളുമായി ശക്തമായ സാന്നിധ്യം ബാങ്കിനുണ്ട്. മാര്‍ച്ച് 2017 വരെയുള്ള കണക്കനുസരിച്ച് ബാങ്കിന്റെ ആഗോള ബിസിനസ് 10,41,197 കോടിയിലെത്തിയിരിക്കുകയാണ്. ഇക്കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 28 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2016 സാമ്പത്തിക വര്‍ഷത്തിലെ 11,339 കോടിയില്‍ നിന്ന് 2017 ല്‍ 14,565 കോടിയിലെത്തിയിരിക്കുന്നു. 2016 സാമ്പത്തിക വര്‍ഷത്തില്‍ 3,974 കോടി രൂപ അറ്റ നഷ്ടം രേഖപ്പെടുത്തിയ ബാങ്ക് 2017 സാമ്പത്തിക വര്‍ഷത്തില്‍ 1325 കോടി രൂപ അറ്റലാഭം നേടിയിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

ആല്‍കെം ലബോറട്ടറീസ് ലിമിറ്റഡ്
Alkem Laboratories Ltd

Entry: 1974.85 Target: 2271.07 - 2369.82

ഉയര്‍ന്ന ഗുണമേന്മയുള്ള ജെനറിക് മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ് എന്നിവയുടെ നിര്‍മാണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ മരുന്നു നിര്‍മാണ കമ്പനിയാണ് ആല്‍കെം ഫാര്‍മസ്യൂട്ടിക്കല്‍സ്. വിവിധ ലോകരാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുള്ള കമ്പനിക്ക് 700 ഓളം ബ്രാന്‍ഡുകളുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി ആഭ്യന്തര വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്താണ് കമ്പനി. കൂടാതെ കഴിഞ്ഞ പത്തു വര്‍ഷമായി ആന്റി ഇന്‍ഫെക്റ്റീവ് കമ്പനികളില്‍ ഒന്നാം സ്ഥാനത്തുമാണ്. ആഭ്യന്തര വിപണിയിലുള്ള ശക്തമായ സാന്നിധ്യം കൂടാതെ 50 ഓളം അന്താരാഷ്ട്ര വിപണികളിലും സാന്നിധ്യമുണ്ട്. ധനകാര്യ വശങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ 2017 സെപ്റ്റംബര്‍ 31 ന് അവസാനിച്ച ക്വാര്‍ട്ടറില്‍ കമ്പനിയുടെ അറ്റാദായം 13.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്.

നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍
National Mineral Development Corporation

Entry: 124.55 Target: 143.23-149.46

സ്റ്റീല്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നവരത്‌ന കമ്പനിയാണ് നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍. ഇരുമ്പ് അയിര്, ചെമ്പ്, റോക്ക് ഫോസ്‌ഫേറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന ധാതുക്കളുടെ പര്യവേഷണത്തിലാണ് കമ്പനി ശ്രദ്ധയൂന്നുന്നത്. മൂന്ന് പൂര്‍ണ യന്ത്രവല്‍കൃത ഖനികളില്‍ നിന്നായി 30 മില്യണ്‍ ടണ്‍ ഇരുമ്പ് അയിരാണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്. യന്ത്രവല്‍കൃത ഡയമണ്ട് ഖനിയുള്ള രാജ്യത്തെ ഏക കമ്പനിയുമാണ് എന്‍എംഡിസി. കാര്‍ബണ്‍ മുക്ത സ്‌പോഞ്ച് അയണ്‍ പൗഡര്‍, നാനോ ക്രിസ്റ്റലിന്‍ പൗഡര്‍ തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ പ്രവര്‍ത്തനം വൈവിധ്യ
വല്‍ക്കരിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. പ്രകൃതി സൗഹാര്‍ദ നിക്ഷേപമെന്ന രീതിയില്‍ റിന്യൂവബിള്‍ എനര്‍ജി മേഖലയിലെ നിക്ഷേപത്തിലും ശ്രദ്ധിക്കുന്നുണ്ട്. 2017 സെപ്റ്റംബര്‍ 30 ന് അവസാനിച്ച കാലയളവില്‍ എന്‍എംഡിസിയുടെ അറ്റാദായം 9.54 ശതമാനം വര്‍ഷാവര്‍ഷ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top