സാമ്പത്തിക ഭദ്രത നേടാം, നികുതിയും ലാഭിക്കാം
പണം ബുദ്ധിപൂര്‍വ്വം നിക്ഷേപിച്ച് ആദായ നികുതി ലാഭിക്കാന്‍ നിരവധി വഴികളുണ്ട്
facebook
FACEBOOK
EMAIL
invest-money-with-an-edge-to-save-tax-in-india

പണം ബുദ്ധിപൂര്‍വ്വം നിക്ഷേപിച്ച് ആദായ നികുതി ലാഭിക്കാന്‍ നിരവധി വഴികളുണ്ട്

സമ്പത്ത് ആര്‍ജിക്കുമ്പോള്‍ തന്നെ ഭാവി സുരക്ഷിതമാക്കും വിധം അത് ബുദ്ധിപൂര്‍വ്വം നിക്ഷേപിക്കാനും പഠിക്കണം. നികുതി ബാധ്യത കുറയ്ക്കാനാകും വിധം നിക്ഷേപിക്കുന്ന സ്മാര്‍ട്ട് നിക്ഷേപകരും ഉണ്ട്. ഇത്തരത്തില്‍ നികുതി ലാഭിക്കാന്‍ പറ്റുന്ന നിക്ഷേപരീതികളെ അറിയാം.

സെക്ഷന്‍ 80C നല്‍കുന്ന ഇളവുകള്‍

ആദായ നികുതി നിയമത്തിന്റെ 80ഇ സെക്ഷന്‍ പ്രകാരം നിരവധി ജനപ്രിയ നിക്ഷേപ മാര്‍ഗങ്ങളില്‍ പണം നിക്ഷേപിച്ച് ആദായ നികുതി ലാഭിക്കാനുള്ള വഴിയുണ്ട്. ഈ നിക്ഷേപ മാര്‍ഗങ്ങള്‍ വഴി പ്രതിവര്‍ഷം 1.50 ലക്ഷം രൂപ വരെ കിഴിവ് നേടാം. ഈ സെക്ഷനില്‍ വരുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഇവയൊക്കെയാണ്.

* ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം

* പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF)

* എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (EPF)

* സുകന്യ സമൃദ്ധി യോജന

* നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (NSC)

* ബാങ്ക്, പോസ്റ്റ് ഓഫീസ്, ഹഡ്‌കോ എന്നിവയിലെ അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപം

* സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (SCSS)

* യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (ULIPs)

* ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ELSS)

* പെന്‍ഷന്‍ പ്ലാനുകള്‍

* രണ്ടു കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അടയ്ക്കുന്ന ട്യൂഷന്‍ ഫീസ്

* ഭവന വായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്
മുകളില്‍ സൂചിപ്പിച്ചിട്ടുള്ള ഒന്നോ അല്ലെങ്കില്‍ എല്ലാ ഉല്‍പ്പന്നങ്ങളിലുമോ നിക്ഷേപം നടത്തിയാലും പ്രതിവര്‍ഷം പരമാവധി 1.5 ലക്ഷം രൂപ വരെ മാത്രമേ നികുതി ഇളവ് നേടാനാകൂ. നികുതി ഇളവ് മാത്രം ലക്ഷ്യമിടാതെ കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് നികുതി ആസൂത്രണത്തിനായി ഇത്തരം ഉല്‍പ്പന്നങ്ങളെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. 

സെക്ഷന്‍ 80D നല്‍കുന്ന ഇളവുകള്‍

അവിചാരിതമായി ഉണ്ടാകുന്ന ആശുപത്രി ചെലവുകളുടെ ആഘാതം ഒഴിവാക്കാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കവറേജ് നല്‍കുന്ന ഒന്നാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍. ഇവയുടെ പ്രീമിയമായി അടയ്ക്കുന്ന തുകക്ക് ഈ സെക്ഷന്‍ അനുസരിച്ച് നികുതി ഇളവ് ലഭിക്കും. വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ഇളവ് നേടാം. താഴെ കൊടുത്തിട്ടുള്ള ചെലവുകള്‍ക്കാണ് ഈ സെക്ഷന്‍ പ്രകാരം ഇളവ് ലഭിക്കുക.

* നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി അടയ്ക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം

* നിങ്ങളുടെ മാതാപിതാക്കള്‍ക്ക് വേണ്ടി അടയ്ക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം

* രോഗം വരാതെ സൂക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ഹെല്‍ത്ത് ചെക്കപ്പ് പരിശോധനാ ചെലവുകള്‍

* മുതിര്‍ന്ന പൗരന്മാരുടെ ചികില്‍സാ ചെലവുകള്‍

ഈ സെക്ഷന്‍ മുഖേനയുള്ള പരമാവധി നികുതി ഇളവ് 60000 രൂപയാണ്. 
നിങ്ങള്‍ ഒരു മുതിര്‍ന്ന പൗരനല്ലെങ്കില്‍ നിങ്ങള്‍ക്കും പങ്കാളിക്കും ആശ്രിതരായ കുട്ടികള്‍ക്കുമായി പ്രതിവര്‍ഷം പരമാവധി 25,000 രൂപയുടെ ഇളവ് മാത്രമേ ലഭിക്കുകയുള്ളൂ. അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ പ്രതിവര്‍ഷം 30000 രൂപയുടെ ഇളവ് ലഭിക്കും. മാതാപിതാക്കളുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നിങ്ങള്‍ അടയ്ക്കുമ്പോള്‍ അവര്‍ മുതിര്‍ന്ന പൗരന്മാര്‍ അല്ലെങ്കില്‍ 25000 രൂപയുടെയും അവര്‍ മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ 30000 രൂപയുടെയും അധിക ഇളവ് കൂടി നിങ്ങള്‍ക്ക് ലഭിക്കും. ഇതിലേക്കായി മാതാപിതാക്കള്‍ നിങ്ങളുടെ ആശ്രിതരാണോ അല്ലയോ എന്നത് കണക്കാക്കില്ല.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top