നിക്ഷേപിക്കാന്‍ മികച്ച ഓഹരികള്‍
സമര്‍ത്ഥരായ നിക്ഷേപകര്‍ക്ക് നേട്ടം കൊയ്യാനുള്ള മികച്ച അവസരമാണ് ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ തുറന്നു നല്‍കുന്നത്, ഈ സാഹചര്യത്തില്‍ ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഓഹരികള്‍
facebook
FACEBOOK
EMAIL
invest-in-best-stock-to-earn-more

ജസ്റ്റ് ഡയല്‍ ലിമിറ്റഡ്

Just Dial Ltd
Entry: 551.45 Target: 634.16 - 661.74

ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ (എസ്എംഇ)ക്ക് സാധനങ്ങള്‍ വാങ്ങുന്നതും സേവനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായിക്കുന്ന രാജ്യത്തെ മുന്‍നിര റിസര്‍ച്ച് പ്ലാറ്റ്‌ഫോമാണ് ജസ്റ്റ് ഡയല്‍. 1996 ല്‍ ലോക്കല്‍ സെര്‍ച്ച് എന്‍ജിനായിട്ടായിരുന്നു ജസ്റ്റ് ഡയലി (ജെഡി)ന്റെ തുടക്കം. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ കൃത്യതയാര്‍ന്ന വിവരങ്ങള്‍, റേറ്റിംഗ്, റിവ്യു, ജ്യോഗ്രഫിക്കല്‍ മാപ് എന്നിങ്ങനെയുള്ള സേവനങ്ങള്‍ ജെഡി നല്‍കുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഡിക്ക് അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡീഗഢ്, ചെന്നൈ, കോയമ്പത്തൂര്‍, നോയിഡ, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. കമ്പനിയുടെ മൊത്ത വരുമാനം 2016-17 ല്‍ 7.8 ശതമാനം വര്‍ധിച്ച് 8,056.73 മില്യണ്‍ ആയി. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7,476.85 മില്യണ്‍ ആയിരുന്നു.

പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ 7.6 ശതമാനം വര്‍ധിച്ച് 7,186.10 മില്യണിലെത്തി.

ഫൈസര്‍ ലിമിറ്റഡ്

Pfizer Ltd
Entry: 1934.30 Target: 2224.44 - 2321.16

ആരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സകളും തെറാപ്പികളും നല്‍കുന്ന ഗവേഷണാധിഷ്ഠിത ഫാര്‍മ കമ്പനിയാണ് ഫൈസര്‍.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ ഇന്‍കോര്‍പ്പറേഷന്റെ സബ്‌സിഡിയറിയാണ്.

175 ഓളം രാജ്യങ്ങളില്‍ കമ്പനിയുടെ മരുന്നുകളും വാക്‌സിനുകളും മറ്റ് ആരോഗ്യസംരക്ഷണ ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് ആദ്യമായി ക്ലിനിക്കല്‍ റിസര്‍ച്ച് ആരംഭിച്ച ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയെന്ന പ്രത്യേകതയും ഫൈസറിനുണ്ട്. ഇന്ത്യന്‍ ബയോളജിക് മാര്‍ക്കറ്റില്‍ മൂന്നാം സ്ഥാനമുണ്ടണ്ട്. 15 തെറാപിക് വിഭാഗങ്ങളിലായി 200 ഉല്‍പ്പന്നങ്ങളാണ് കമ്പനിക്കുള്ളത്. പ്രിവെനര്‍, ലൈക്ര, ബികോസ്യൂള്‍, ജെലൂസില്‍, ഫോള്‍വിറ്റെ തുടങ്ങിയവയാണ് കമ്പനിയുടെ പ്രമുഖ ബ്രാന്‍ഡുകള്‍. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 10.4 ശതമാനം വര്‍ധിച്ച് 336.78 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 304.98 കോടി രൂപയായിരുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top