'വരുന്നത് ഫിന്‍ടെക് കമ്പനികളുടെ കാലം'
ധനകാര്യ സേവന രംഗത്തെ മാറ്റങ്ങളും വളര്‍ച്ചാ പാതയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പങ്കുവെക്കുന്നു മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍
facebook
FACEBOOK
EMAIL
interview-with-vp-nandakumar-manappuram-md-and-ceo

ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലേക്ക് വരെ കടന്നെത്തിയവരാണ് മണപ്പുറം. ഇത്തരത്തിലുള്ള വിപുലീകരണത്തിന് മണപ്പുറത്തെ പ്രാപ്തമാക്കിയ ഘടകങ്ങളെന്തൊക്കെയാണ്?

2006 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ അതിവേഗത്തിലായിരുന്നു ഞങ്ങളുടെ വളര്‍ച്ച. വെറും 40 ശാഖകളില്‍ നിന്ന് 3,000 ശാഖകളിലേക്കുള്ള വളര്‍ച്ചയ്ക്ക് ഞങ്ങളെ സഹായിച്ചത് തികച്ചും കോര്‍പ്പറേറ്റായ വികസന ശൈലി തന്നെയായിരുന്നു. സ്വര്‍ണവിലയിലെ കുതിച്ചുചാട്ടവും നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കാന്‍ സാധിച്ചതും വളര്‍ച്ചയില്‍ സുപ്രധാന ഘടകങ്ങളായി. ഇതോടൊപ്പം സെലിബ്രിറ്റികളെ അണിനിരത്തിയുള്ള പരസ്യ കാംപെയ്‌നും
മണപ്പുറത്തെ രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ മനസിലേക്ക് എത്തിച്ചു.

ഇത്തരത്തില്‍ വന്‍തോതില്‍ ശാഖകള്‍ വ്യാപിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്?

ശൃംഖല വിപുലമാക്കുമ്പോള്‍ പ്രധാനമായും വെല്ലുവിളി രണ്ടുതരത്തിലാകും. എങ്ങനെ മികച്ച ജീവനക്കാരെ പിടിച്ചു നിര്‍ത്തും? എങ്ങനെ അനുയോജ്യമായ പ്രക്രിയ സംരംഭത്തില്‍ ഉള്‍ച്ചേര്‍ക്കാം? മിടുക്കരായവരെ സംരംഭത്തില്‍ പിടിച്ചുനിര്‍ത്തുന്നത് പ്രയാസകരമായ കാര്യമാണ്. എന്നാല്‍ മനുഷ്യസഹജമായ എല്ലാ തെറ്റുകളും ഒഴിവാക്കാനോ കുറയ്ക്കാനോ ഉതകുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ആദ്യകാലം മുതലേ ഞങ്ങള്‍ ശ്രദ്ധയൂന്നി. ബിസിനസ് വിപുലീകരണത്തിന്റെ ഒരു ഭാഗം മാത്രമാണ് ശാഖകള്‍ വ്യാപിപ്പിക്കുന്നത്. പുതിയ ശാഖകള്‍ തുറന്നു മുന്നേറി ഒരു ഘട്ടം കഴിയുമ്പോള്‍ ഓരോ ശാഖയും ലാഭകരമാക്കുന്നതിനുള്ള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം.

നവീന സാങ്കേതിക വിദ്യകള്‍ ഉള്‍ച്ചേര്‍ക്കാന്‍ മണപ്പുറത്തെ പ്രേരിപ്പിച്ചതെന്താണ്?

സ്വര്‍ണപ്പണയ വായ്പാ രംഗത്തെ കമ്പനികളില്‍ ആദ്യമായി കോര്‍ ബാങ്കിംഗ് സംവിധാനം നടപ്പാക്കിയവരാണ് ഞങ്ങള്‍. പ്രാരംഭകാലം മുതല്‍, ഈ രംഗത്ത് വ്യക്തമായ മുന്‍തൂക്കം നല്‍കാന്‍ ടെക്‌നോളജിയാണ് ഏറ്റവും മികച്ച ടൂളെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു. ബിസിനസ് എത്രമാത്രം വിപുലമായാലും ഏറ്റവും മികച്ച സേവനം ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ ടെക്‌നോളജി ഉപകരിക്കും. ഞങ്ങളുടെ ഏറ്റവും പുതിയ സംവിധാനമായ ഓണ്‍ലൈന്‍ ഗോള്‍ഡ് ലോണ്‍ - ഒജിഎല്‍ ലോകത്തിന്റെ ഏത് കോണിലിരുന്നും എപ്പോള്‍ വേണമെങ്കിലും സ്വര്‍ണപ്പണയ വായ്പ എടുക്കാന്‍ ഉപഭോക്താവിനെ സഹായിക്കുന്ന ഒന്നാണ്.

ഈ രംഗത്തെ ഭാവി സാധ്യതകളെന്തൊക്കെയാണ്?

ധനകാര്യ സേവനങ്ങളും ടെക്‌നോളജിയും ഉള്‍ച്ചേര്‍ത്തുള്ള ഫിന്‍ടെക് കമ്പനികള്‍ ഉയര്‍ന്നുവരികയാണ്. ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ കൂടുതല്‍ ടെക്‌നോളജി ഉള്‍ച്ചേര്‍ക്കുമ്പോള്‍, വന്‍കിട ടെക്‌നോളജി കമ്പനികള്‍ ഇതുവരെ ബാങ്കുകളും സാമ്പത്തിക ഉപദേഷ്ടാക്കളുമെല്ലാം നല്‍കിയ പോലുള്ള സേവനങ്ങള്‍ നല്‍കുന്നു. ഇനി വരാന്‍
പോകുന്നത് ഫിന്‍ടെക് കമ്പനികളുടെ കാലമാണെന്ന ചുവരെഴുത്താണ് എനിക്ക് വായിക്കാന്‍ സാധിക്കുന്നത്. മണപ്പുറവും ഒരു ഫിന്‍ടെക് കമ്പനിയായി മാറും. ഒജിഎല്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഇതിന്റെയൊക്കെ ഭാഗമാണ്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ഞങ്ങളുടെ മേഖലയില്‍ വന്‍ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. മോഷണമടക്കമുള്ളവയെ തടയുന്ന ഇ - ലോക്കറുകള്‍ വികസിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top