കര്‍ശന വ്യവസ്ഥകളോടെ പാപ്പര്‍ നിയമം കടം തിരികെ പിടിച്ചിരിക്കും!
ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങാമെന്ന് കമ്പനികള്‍ ഇനി സ്വപ്‌നം കാണേണ്ട ശമ്പള കുടിശ്ശിക കിട്ടാനും വാടകക്കാരില്‍ നിന്ന് പണം വാങ്ങിയെടുക്കാനും സാധാരണക്കാരും ഏറെ വിയര്‍ക്കേണ്ട.
facebook
FACEBOOK
EMAIL
insolvency-law-updated-for-recover-the-asset-and-money

ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങാമെന്ന് കമ്പനികള്‍ ഇനി സ്വപ്‌നം കാണേണ്ട. ശമ്പള കുടിശ്ശിക കിട്ടാനും വാടകക്കാരില്‍ നിന്ന് പണം വാങ്ങിയെടുക്കാനും സാധാരണക്കാരും ഏറെ വിയര്‍ക്കേണ്ട. കര്‍ശന വ്യവസ്ഥകളോടെ പാപ്പര്‍ നിയമം നിലവില്‍ വന്നുകഴിഞ്ഞു. 

ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടം മൂലം സാമ്പത്തികമായി പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് കിട്ടാക്കടം പിരിച്ചെടുക്കാനുള്ള കര്‍ശന നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് 2016 കൊണ്ടുവന്നിരിക്കുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്.

നിയമം ആര്‍ക്കൊക്കെ ബാധകം

കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍, പ്രത്യേക നിയമപ്രകാരം രൂപീകൃതമായ കമ്പനികള്‍, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ടണര്‍ഷിപ്പുകള്‍, പാര്‍ട്ട്ണര്‍ഷിപ്പുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് ഇന്‍സോള്‍വന്‍സി നിയമം ബാധകമാണ്. കമ്പനികളെയും ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പുകളെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്ന ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നടപടികള്‍ എപ്പോള്‍

കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ കുടിശിക വരുത്തിയാല്‍ ഇന്‍സോള്‍വന്‍സി നിയമപ്രകാരം കമ്പനി നിയമട്രൈബ്യൂണലില്‍ പരാതിപ്പെടാം. സാമ്പത്തിക കുടിശികയെ ഫിനാന്‍ഷ്യല്‍ ക്രെഡിറ്റ് എന്നും സേവനങ്ങളോ സാധനങ്ങളോ നല്‍കിയതുമായി ബന്ധപ്പെട്ട കുടിശികയെ ഓപ്പറേഷന്‍ ക്രെഡിറ്റ് എന്നും തരം തിരിച്ചിരിക്കുന്നു. ഫിനാന്‍ഷ്യല്‍ ക്രെഡിറ്റര്‍ കുടിശിക വരുത്തിയതിനെ സംബന്ധിച്ച രേഖകള്‍ പരാതിയോടൊപ്പം നല്‍കണം. ഓപ്പറേഷണല്‍ ക്രെഡിറ്റര്‍ പരാതി നല്‍കുന്നതിനുമുമ്പായി സ്ഥാപനത്തിന് നോട്ടീസ് നല്‍കേണ്ടതുണ്ട്. പത്തു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാതിരിക്കുകയോ, കുടശികയെ സംബന്ധിച്ച് നിലവിലുള്ള തര്‍ക്കങ്ങള്‍, ശ്രദ്ധയില്‍പ്പെടുത്താതിരിക്കുകയോ, കുടിശിക സ്ഥിരീകരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട നോട്ടീസിന്റെ പകര്‍പ്പ് സഹിതം പരാതി നല്‍കാവുന്നതാണ്.

വ്യക്തികള്‍ക്കും പ്രൊപ്രൈറ്ററി, പാര്‍ട്ണര്‍ഷിപ്പ് കമ്പനികള്‍ക്കും വേണ്ടി ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ നിലവില്‍ വന്നിട്ടുണ്ട്.

കൊച്ചിയില്‍ രണ്ടു ട്രൈബ്യൂണലുകളുണ്ട്. കോര്‍പ്പറേറ്റ് കമ്പനികളുടെ കടം സംബന്ധിച്ചുള്ള പരാതികള്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ നല്‍കണം. ഇതും കൊച്ചിയില്‍ രണ്ടു മൂന്നുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. നിലവില്‍ ചെന്നൈയിലെ ട്രൈബ്യൂണലില്‍ പരാതി നല്‍കാം.

അതിവേഗം നടപടി

പരാതി ഫയലില്‍ സ്വീകരിച്ചാല്‍ 14 ദിവസത്തിനകം പരാതി സ്വീകരിക്കണമോ, നിരാകരിക്കണമോ എന്നു തീര്‍പ്പാക്കണം. പരാതി നല്‍കുമ്പോള്‍ ഒരു ഇന്‍സോള്‍വന്‍സി പ്രൊഫഷണലിനെ നിര്‍ദേശിക്കാവുന്നതാണ്. ഇന്‍സോള്‍വന്‍സി പ്രൊഫഷണലിന്റെ സമ്മതപ്രതവും ഹാജരാേക്കണ്ടതുണ്ട്. പരാതി സ്വീകരിക്കുന്നതോടുകൂടി മോറോട്ടോറിയം നിലവില്‍ വരും. മാത്രമല്ല, പല നിരോധനങ്ങളും നടപ്പാകും.

ഇത്തരം നിരോധനം 180 ദിവസത്തേക്കോ അല്ലെങ്കില്‍ പരമാവധി നീട്ടി നല്‍കാവുന്ന 90 ദിവസം ഉള്‍പ്പെടെ 270 ദിവസത്തേയ്‌ക്കോ ആണ് ബാധകം. ഈ കാലയളവില്‍ കമ്പനി ഡയറക്റ്റര്‍ ബോര്‍ഡിനെ താല്‍ക്കാലികമായി ഭരണ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തുകയും, ഭരണ ചുമതലകള്‍ ഇന്‍സോള്‍വന്‍സി പ്രൊഫഷണലിനെ ഏല്‍പ്പിക്കുകയും ചെയ്യുന്നു.

ചുമതലയേറ്റ് മൂന്ന് ദിവസത്തിനുള്ള ഇന്‍സോള്‍വന്‍സി പ്രൊഫഷണല്‍ പത്രപരസ്യം നല്‍കി കമ്പനിക്കെതിരെയുള്ള ക്ലെയ്മുകള്‍ ക്ഷണിേക്കണ്ടതാണ്. ഇടക്കാല ഇന്‍സോള്‍വന്‍സി പ്രൊഫഷണലിന്റെ നിയമനം 30 ദിവസത്തേയ്ക്ക് ആണ്. 30 ദിവസത്തിനുള്ളില്‍ കമ്പനിക്കെതിരെ ക്ലെയിം നല്‍കിയിട്ടുള്ളവരുടെ ക്ലെയിം പരിേശാധിച്ച് ഫിനാന്‍ഷ്യല്‍ ക്രെഡിേറ്റഴ്‌സിനെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ കമ്പനിയുടെ സാമ്പത്തിക നിലയെ സംബന്ധിച്ച ഒരു റിപ്പോര്‍ട്ടും തയാറാക്കേണ്ടതുണ്ട്. ഇപ്രകാരം രൂപീകരിക്കുന്ന കമ്മിറ്റി ആണ് തുടര്‍ന്നുള്ള നടപടികളെ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത്. ഇവിടെ ഏറ്റവും സുപ്രധാന കാര്യം കമ്പനിയുടെ നിയന്ത്രണം ക്രെഡിറ്റേഴ്‌സില്‍ നിക്ഷിപ്തമാകുന്നു എന്നതാണ്. ഇത്തരം ഒരു നടപടി കമ്പനിയുടെ ഉടമസ്ഥര്‍ വീണ്ടും അധികാരം കൈയാളുന്നതിനെ വിലക്കുകയും ആസ്തികള്‍ കൈവശപ്പെടുത്തുന്ന
തിന് തടയിടുകയും ചെയ്യുന്നു.

റിസൊലൂഷന്‍ പ്ലാന്‍

നേരത്തെ സൂചിപ്പിച്ച 180 ദിവസം കമ്പനിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമാണ്. ഈ കാലയളവില്‍ കമ്പനിയുടെ പുനരുദ്ധാരണത്തിനായി ഒരു പ്ലാന്‍ (റിസൊലൂഷന്‍ പ്ലാന്‍) തയാറാക്കേണ്ടതുണ്ട്. ഇത്തരമൊരു റിസൊലൂഷന്‍ പ്ലാന്‍ കമ്പനിയുടെ പ്രൊമോട്ടേഴ്‌സ് ക്രെഡിറ്റേഴ്‌സ്, റിസൊലൂഷന്‍ പ്രൊഫഷണല്‍, കമ്പനിയുടെ പ്രൊമോട്ടേഴ്‌സ് ആകാന്‍ താല്‍പ്പര്യമുള്ളവര്‍ തുടങ്ങിയ ആരില്‍ നിന്നും സ്വീകരിക്കാവുന്നതാണ്. ഇത്തരം റിസൊലൂഷന്‍ പ്ലാനില്‍ പുതിയ നിക്ഷേപകര്‍ക്ക് ഉടമസ്ഥാവകാശം കൈമാറല്‍, കമ്പനിയുടെ ആസ്തികള്‍ ഭാഗികമായി വില്‍ക്കുക, നിലവിലുള്ള കടബാധ്യതകള്‍ റീഷെഡ്യൂള്‍ ചെയ്യുക, പുതിയ കടങ്ങള്‍ സ്വീകരിക്കുക മുതലായ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. റിസൊലൂഷന്‍ പ്ലാന്‍ കമ്പനി നിയമട്രൈബൂണല്‍ അംഗീകരിക്കേണ്ടതുണ്ട്.

ലിക്വിഡേഷന്‍

നിശ്ചിത സമയത്തിനുള്ളില്‍ റിസൊലൂഷന്‍ പ്ലാന്‍ തയാറാക്കാന്‍ സാധിക്കാതെ വരുകയോ കമ്പനിയുടെ പുനരുദ്ധാരണം അസാധ്യമാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ റിസൊലൂഷന്‍ പ്രൊഫഷണല്‍ അക്കാര്യം ട്രൈബ്യൂണലിനെ അറിയിക്കുകയും ട്രൈബ്യൂണല്‍ കമ്പനിയെ ലിക്വിഡേറ്റഡ് ചെയ്യുന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്നു. ക്രെഡിറ്റേഴ്‌സ് കമ്മിറ്റി അംഗീകരിച്ച റിസൊലൂഷന്‍ പ്ലാന്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തിലും കമ്പനിയെ ലിക്വിഡേഷന്‍ ഉത്തരവിലേക്ക് നയിക്കുന്നു. റിസൊലൂഷന്‍ പ്രൊഫഷണലിനെ തന്നെ ലിക്വിഡേറ്ററായി നിയമിക്കുകയും സമയബന്ധിതമായി ലിക്വിേഡഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top