പണപ്പെരുപ്പം നേരിടാൻ ഇനി പട്ടേൽ
facebook
FACEBOOK
EMAIL
inflation-rbi-governor-urjit-patel

 ഘുറാം രാജന് പകരക്കാരനായി ഉർജിത് പട്ടേൽ എത്തുമ്പോൾ ഒരുപിടി ചോദ്യങ്ങൾ ഉയരുന്നു. രാജനെപ്പോലെ കടുംപിടുത്തക്കാരനായി പണപ്പെരുപ്പം നിയന്ദ്രിക്കുന്നതിനാകുമോ അദ്ദേഹം പ്രാമുഖ്യം നൽകുക. അതോ പലിശ നിരക്കുകൾ താഴ്ത്തി വ്യവസായ നിക്ഷേപത്തിന് പുതു ജീവൻ പകരുമോ?.

മൂന്നര വർഷക്കാലം റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ ആയിരുന്നു വെങ്കിലും രഘുറാം രാജന്റെ നിഴലിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. അതുകൊണ്ടുതന്നെ പ്രവർത്തന ശൈലിയെ കുറിച്ചും നിലപാടുകളെ കുറിച്ചും സാമ്പത്തിക മാധ്യമങ്ങൾക്കുപോലും അത്ര വ്യക്തതയില്ല . എങ്കിലും ആഴത്തിലുള്ള അക്കാദമിക് നിലവാരവും പ്രവർത്തന പരിചയവും അദ്ദേഹത്തിന് മുതൽകൂട്ടാവും. ലണ്ടൺ യൂണിവേഴ്‌സിറ്റിയിലും, ഓക്സ് ഫോഡിലും പഠിച്ചശേഷം യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്. ഐ എം എഫ് , കേന്ദ്രധനകാര്യ വകുപ്പ്,  ഐ.ഡി.എഫ്.സി, വാഷിംഗ് ടൺലെ ബ്രൂക്കിoഗ് ഇൻസ്ടിടുഷൻ, റിലാൻസ്‌ ഇൻഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചശേഷമാണ് 2013 ൽ ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ പദവിയിൽ എത്തുന്നത്. 1992 ൽ തുടങ്ങുന്ന രണ്ട് വ്യാഴവട്ടക്കാലത്തെ പ്രവർത്തന പരിചയം റിസർവ് ബാങ്കിനെ നയിക്കാൻ പട്ടേലിന് കരുത്തുപകരുന്നു . മിതഭാഷിയായ അദ്ദേഹം മോദിയുടെ അടുപ്പക്കാരനുമാണ്. 2005 ൽ മോഡി മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തെ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ആക്കിയിരുന്നു. ഒരു പക്ഷെ അദ്ദേഹത്തിന്റെ സെലക്ഷന് മോദിയുടെ പ്രത്യേക താല്പര്യവും ഒരു ഘടകമായിരുന്നിരിക്കാം. പണപ്പെരുപ്പ നിയന്ത്രണം അദ്ദേഹത്തിന്റെ മുഖ്യ അജണ്ഡയിൽ ഉൾപെടുമെന്നാണ് പൊതുവെയുള്ള നിഗമനം. ഇക്കാര്യത്തിൽ തന്റെ മുൻഗാമിയുടെ പാതതന്നെ അദ്ദേഹവും പിന്തുടരുമെന്ന് കരുതാം. പക്ഷെ സാമ്പത്തിക വളർച്ചാനിരക്ക് ഉയർത്തിക്കാണിക്കാനുള്ള രാഷ്ട്രീയ നേതൃത്ത്വത്തിന്റെ താല്പര്യം അദ്ദേഹം എങ്ങനെ അതിജീവിക്കും എന്നതാണ് പ്രശ്‍നം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top