130 കോടി പേര്‍ക്ക് ഇന്റര്‍നെറ്റെന്ന ലക്ഷ്യവുമായി ഇന്ത്യയുടെ പുതിയ ടെലിക്കോം നയം
ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് അഫോര്‍ഡബിള്‍ ഇന്റര്‍നെറ്റ് സേവനം എത്തിക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യയുടെ പുതിയ ടെലിക്കോം നയം
facebook
FACEBOOK
EMAIL
indias-new-telecom-policy-aims-at-providing-internet-access-to-130-crore-people

ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് അഫോര്‍ഡബിള്‍ ഇന്റര്‍നെറ്റ് സേവനം എത്തിക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യയുടെ പുതിയ ടെലിക്കോം നയം. 2018 മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ടെലികോം നയത്തില്‍ ആഭ്യന്തര വിപണിയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കാനും ഇറക്കുമതി കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്. 

ഇന്ത്യയില്‍ ടെലികോം മന്ത്രാലയത്തിന്റെ ഇടപെടലുകളുടെ ഫലമായി കോള്‍ ഡ്രോപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ടെലികോം മേഖലയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണെന്നും ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്, ടെലികോം ഉത്പന്നങ്ങളുടെ ആഭ്യന്തരവത്ക്കരണം എന്നിവയായിരിക്കും പുതിയ ടെലിക്കോം നയത്തിന്റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

5ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി നൂതന സാങ്കേതിക വിദ്യകളെയൊക്കെ ഉള്‍പ്പെടുത്തിയായിരിക്കും പുതിയ ടെലികോം നയം. നെറ്റുവര്‍ക്ക് അപ്ഗ്രഡേഷനിലൂടെ കോള്‍ ഡ്രോപ്പ് കുറയ്ക്കാന്‍ സാധിച്ചത് പോലെ, സേവനദാതാക്കള്‍ നിരന്തരമായി നവീകരണങ്ങള്‍ നടത്തി മികച്ച സേവനം കസ്റ്റമേഴ്‌സിന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top