Aug 30, 2017
ഇന്ത്യ നിക്ഷേപകരുടെ പറുദീസ
2013 ല്‍ ധനം ഓണം പോര്‍ട്ട്‌ഫോളിയോ ഓഹരികളില്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും തുടര്‍ച്ചയായി പിന്നീടുള്ള വര്‍ഷങ്ങളിലെ ഓണം പോര്‍ട്ട്‌ഫോളിയോകളില്‍ ആ പണം പുനര്‍നിക്ഷേപിക്കുകയും ചെയ്തിരുന്നുവെങ്കില്‍
facebook
FACEBOOK
EMAIL
india-becoming-investors-paradise-porinju-velliyath

2013 ല്‍ ധനം ഓണം പോര്‍ട്ട്‌ഫോളിയോ ഓഹരികളില്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും തുടര്‍ച്ചയായി പിന്നീടുള്ള വര്‍ഷങ്ങളിലെ ഓണം പോര്‍ട്ട്‌ഫോളിയോകളില്‍ ആ പണം പുനര്‍നിക്ഷേപിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്നത് 29.4 ലക്ഷത്തിലെത്തുമായിരുന്നു. എന്നാല്‍ ഇതേ നിക്ഷേപം സെന്‍സെക്‌സ് കമ്പനികളിലായിരുന്നുവെങ്കില്‍ പരമാവധി ലഭിക്കുക 1.67 ലക്ഷവും

കഴിഞ്ഞ ഓണത്തിന് ധനത്തിന്റെ വായനക്കാര്‍ക്ക് വേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്തിരുന്ന ഓഹരികളുടെ പോര്‍ട്ട്‌ഫോളിയോ 47 ശതമാനം ശരാശരി വളര്‍ച്ച രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ത്ഥശേഷി പ്രകടമാക്കിയ ഓഹരി വിപണി റെക്കോഡ് മുന്നേറ്റം കൈവരിക്കുകയും സെന്‍സെക്‌സ് 13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു.

സമര്‍ത്ഥമായി നിക്ഷേപം നടത്തുന്നവര്‍ക്ക് കഴിഞ്ഞ ഏതാനും വര്‍ഷമായി നല്ല കാലമാണെന്ന് ധനം പോര്‍ട്ട്്‌ഫോളിയോയിലുണ്ടായ പ്രകടനം തെളിയിക്കുന്നു. നാലു വര്‍ഷം മുമ്പ്, 2013 ല്‍ ധനം ഓഹരികളില്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും തുടര്‍ച്ചയായി പിന്നീടുള്ള വര്‍ഷങ്ങളിലെ ഓണം പോര്‍ട്ട്‌ഫോളിയോകളില്‍ ആ പണം ബുദ്ധിപരമായി പുനര്‍നിക്ഷേപിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്നത് 29.4 ലക്ഷത്തിലെത്തുമായിരുന്നു. എന്നാല്‍ ഇതേ നിക്ഷേപം സെന്‍സെക്‌സ് കമ്പനികളിലാണ് നടത്തിയിരുന്നതെങ്കില്‍ പരമാവധി ലഭിക്കുന്നത് 1.67 ലക്ഷമാണ്. തുടര്‍ച്ചയായ ധന സമ്പാദനത്തില്‍ ഇതുപോലെ വിജയകരമായ ഉപാധി മറ്റൊന്നുമില്ല. അതുകൊണ്ട് തന്നെ ഇന്ത്യ ഓഹരി നിക്ഷേപകരുടെ പറുദീസയായും ആഗോളതലത്തിലുള്ള നിക്ഷേപകരുടെ ഏറ്റവും മികച്ച സാധ്യതയായും ഇപ്പോഴും നിലകൊള്ളുന്നു.

സ്മാര്‍ട്ട് നിക്ഷേപകരുടെ സാമ്പത്തിക നിലവാരത്തെ ഉത്തേജിപ്പിക്കുന്നതില്‍ ഓഹരി വിപണിക്ക് നല്ല പങ്കുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാലത്ത് ഇവിടെ ജീവിക്കാനായ നമ്മള്‍ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭാഗ്യം ചെയ്തവരാണ്. അടുത്ത ഏതാനും ദശാബ്ദങ്ങളില്‍ ലോക ജനസംഖ്യയില്‍ പത്തിലൊന്നിനെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള മഹാസംരംഭത്തില്‍ നമ്മള്‍ സാക്ഷികളാവുകയും പങ്കാളികളാവുകയും ചെയ്യും. ഒരു വികസിത സൂപ്പര്‍ പവ്വര്‍ എന്നുള്ള നിലയ്ക്ക് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഈ കുതിച്ചുചാട്ടത്തോടൊപ്പം തന്നെ ശക്തമായ അടിത്തറയുള്ള ഒട്ടേറെ കമ്പനികളും ഉയര്‍ന്നുവരും. നിങ്ങള്‍ 
ഒരു മികച്ച നിക്ഷേപകനാണെങ്കില്‍ ഇത്തരം ഭാവികാല ബ്ലൂചിപ്പ് കമ്പനികളെ തേടിപ്പിടിക്കുകയാണ് വേണ്ടത്. ഇത് ദീര്‍ഘകാലത്ത് തുടര്‍ച്ചയായ ആസ്തി വര്‍ധനവിന് നിങ്ങളെ പ്രാപ്തരാക്കും.
ഈ ഓണത്തിന് അത്തരം അഞ്ച് കമ്പനികളെ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി നിര്‍ദ്ദേശിക്കുകയാണ്്.
(എനിക്കും എന്റെ അസോസിയേറ്റ്‌സിനും 
ഈ കമ്പനികളില്‍ നിക്ഷേപവും താല്‍പ്പര്യങ്ങളുമുണ്ടാകാം)

GVK Power & Infrastructure Ltd. 
@ Rs. 11

പ്രത്യേക പ്രവര്‍ത്തന മികവുള്ള, ശക്തമായ അടിത്തറയുള്ള ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് ജി.വി.കെ. അടുത്തിടെ ജി.വി.കെ ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ അതിനുള്ള 10 ശതമാനം ഓഹരി
1290 കോടി രൂപയ്ക്ക് വിറ്റിരുന്നു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാത്രമായി 50.5 ശതമാനം അതായത് ചുരുങ്ങിയത് 15000 കോടി രൂപയുടെ ഷെയറുണ്ട് ജി.വി.കെ.യ്ക്ക്. നവി മുംബൈ എയര്‍പ്പോര്‍ട്ട് 16000 കോടി രൂപയ്ക്ക് വികസിപ്പിക്കുന്ന ജി.വി.കെ. ബാലി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ നോണ്‍ എയ്‌റോനോട്ടിക്കല്‍ കൊമേഴ്ഷ്യല്‍ ഓപ്പറേഷനും ഏറ്റെടുത്ത് നട
ത്തുന്നു. കൂടാതെ ജാവയില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പ്പോര്‍ട്ടും വികസിപ്പിച്ചുവരുന്നു.

2400 മെഗാവാട്ട് പവ്വര്‍ പ്ലാന്റും 1500 കിലോമീറ്റര്‍ റോഡും ഇന്ത്യയില്‍ ജി.വി.കെ.യ്ക്ക് സ്വന്തമായുണ്ട്. കൂടാതെ 500 കിലോമീറ്റര്‍ റെയില്‍ ലൈനും 60 ദശലക്ഷം ചരക്ക് ശേഷിയുള്ള തുറമുഖവും ഓസ്‌ട്രേലിയയിലുമുണ്ട്. ആസ്തികളുടെ ഗുണനിലവാരം പ്രൊമോട്ടര്‍മാരുടെ സാമ്പത്തിക ശേഷി തുടങ്ങിയ ഒരു കൂട്ടം ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറി ശക്തമായ വിജയം സമ്മാനിക്കുന്ന ഓഹരിയാകും ഇത്.

GMR Infrastructure
@ Rs. 15

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സ്ട്രക്ച്ചറല്‍ പ്രാധാന്യമുള്ള മറ്റൊരു അടിസ്ഥാന വികസന കമ്പനിയാണ് ജി.എം.ആര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍. 80 ദശലക്ഷം എയര്‍ പാസഞ്ചര്‍ കപ്പാസിറ്റിയുള്ള സ്ഥാപനമാണ്. എയര്‍പ്പോര്‍ട്ട് വികസനമണ് പ്രധാനം. ഡല്‍ഹി, ഹൈദരാബാദ്, വടക്കന്‍ ഗോവയിലെ മോപ ഫിലിപ്പീന്‍സിലെ മക്ടന്‍-സെബു ഗ്രീസിലെ ക്രെറ്റെ എന്നീ എയര്‍പ്പോര്‍ട്ടുകളില്‍ സാന്നിധ്യമുണ്ട്. ഡല്‍ഹിയില്‍ 230 ഏക്കര്‍ എയര്‍പ്പോര്‍ട്ട് 
ഭൂമി ഹൈദരാബാദില്‍ 1500 ഏക്കര്‍, ഗോവയില്‍ 232 ഏക്കര്‍ എന്നിങ്ങനെ 
പോകുന്നു ജി എം ആര്‍ ആസ്തി. കൂടാതെ 7000 മെഗാവാട്ട് പവ്വര്‍ പ്രോജക്ട്, 600 കിലോമീറ്റര്‍ വരുന്ന 7 ഹൈവേ പ്രോജക്ട്, നഗര വികസനത്തിനായി ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലായി 13800 ഏക്കര്‍ ഭൂമി ഇവയും ജി.എം.ആറിന് സ്വന്തം. കടബാധ്യതയുെണ്ടങ്കിലും ഉയര്‍ന്ന ആസ്തിമൂല്യം ജി.എം.ആറിനെ വേറിട്ട് 
നിര്‍ത്തുന്നു.

Allcargo Logistics 
@ Rs. 157

മള്‍ട്ടിമോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേഷന്‍ (എം.ടി.ഒ), കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ (സി.എഫ്.എസ്,), പ്രൊജക്ട് ആന്‍ഡ് എന്‍ജിനീയറിംഗ് സൊലൂഷന്‍സ് (പി & ഇ) എന്നീ മൂന്ന് മേഖലയിലും പ്രവര്‍ത്തന മികവുള്ള ലോജിസ്റ്റിക് സ്ഥാപനമാണ് ആള്‍കാര്‍ഗോ. ഘഇഘ കണ്‍സോളിഡേറ്റര്‍ മാര്‍ക്കറ്റ് ലീഡറുമാണ്. 160 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ആള്‍കാര്‍ഗോ ഈയിടെ അതിന്റെ അന്തര്‍ദേശീയ ബ്രാന്‍ഡുകളെല്ലാം ഇ.സി.യു. വേള്‍ഡ് വൈഡ് എന്ന പേരില്‍ ഒരു കുടക്കിഴിലാക്കിയിരുന്നു. ഈ രംഗത്തെ മുന്‍നിര സ്ഥാപനമെന്നുളള നിലയ്ക്ക്് ഇന്ത്യന്‍ ലോജിസ്റ്റിക് വ്യവസായത്തിന്റെ പുതിയ സാധ്യതകള്‍ ഉപയോഗിക്കാനാവുന്ന ആള്‍കാര്‍ഗോ വലിയ പ്രതീക്ഷയാണ്.

Kaya Ltd 
@ Rs. 860

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള സ്‌കിന്‍ ക്ലിനിക് ചെയ്‌നുകളിലൂടെ ഈ രംഗത്ത് മികച്ച സേവനം നല്‍കുന്ന കമ്പനിയാണ് കായ. മെഡിക്കല്‍, റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി ബിസിനസുകളെ സമന്വയിപ്പിക്കുന്ന സ്ഥാപനം. വന്‍ വളര്‍ച്ചയുള്ള സ്‌പെഷ്യലൈസ്ഡ് സ്‌കിന്‍ കെയര്‍ മാര്‍ക്കറ്റില്‍ രാജ്യത്താകമാനം വ്യാപിച്ചുകിടക്കുന്ന ഒരേ ഒരു കമ്പനിയാണിത്. കായക്ക് ഇന്ത്യയില്‍ 107 ക്ലിനിക്കുകളുണ്ട്. മിഡില്‍ ഈസ്റ്റില്‍ 21 ഉം. കൂടാതെ 26 നഗരങ്ങളിലായി 130 കായ സ്‌കിന്‍ ബാറുകളും പ്രവര്‍ത്തിക്കുന്നു. 200 ഡെര്‍മറ്റോളജിസ്റ്റുകളാണ് കായയില്‍ ജോലി ചെയ്യുന്നത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി അന്‍പതിലധികം സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങളുണ്ട് കായയുടേതായി. മികച്ച സാധ്യതയാണ് കായ.

TD Power Systems 
@ Rs. 185

മുന്‍നിര ഏ സി ജനറേറ്റര്‍ നിര്‍മാണ കമ്പനിയാണ് ടി. ഡി. പവ്വര്‍ സിസ്റ്റം. സ്റ്റീം, ഗ്യാസ്, ഹൈഡ്രോ-വിന്‍ഡ് ടര്‍ബൈന്‍, ഡീസല്‍, ഗ്യാസ് എന്‍ജിനുകള്‍ അടിസ്ഥാനമാക്കിയുള്ള ഊര്‍ജ്ജ ഉല്‍പ്പാദനമാണ് പ്രധാന പ്രവര്‍ത്തന മേഖല. ലോകവ്യാപകമായി കസ്റ്റം-ഡിസൈന്റ്് ജനറേറ്റര്‍ സപ്ലൈ ചെയ്യുന്നു. സ്റ്റീം ടര്‍ബൈന്‍ പവ്വര്‍ പ്ലാന്റുകള്‍ക്ക് ഡി.എഫ.് പവര്‍ സിസ്റ്റം എന്ന സബ്‌സിഡിയറി സ്ഥാപനം വഴി ഇ.പി.സി. പ്രോജക്റ്റുകള്‍ നടപ്പിലാക്കിവരുന്നു. ബാംഗ്ലൂരുവിലെ നിര്‍മാണ യൂണിറ്റുകളില്‍ നിന്നും ഇതുവരെ 25000 മെഗാവാട്ട് ശേഷിയുള്ള ഏതാണ്ട് 3000 ല്‍ അധികം ജനറേറ്ററുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. 3200 മെഗാവാട്ട് ശേഷിയുള്ള 120 പ്രോജക്റ്റുകളും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ദീര്‍ഘകാല നിക്ഷേപത്തിന് പറ്റിയ ഓഹരിയാണ് ടി.ഡി പവ്വര്‍.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
2
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top