Nov 14, 2017
ബിസിനസില്‍ എങ്ങനെ ചെലവ് ചുരുക്കാം
ചെലവ് ചുരുക്കാനുള്ള വഴികള്‍ സ്വീകരിക്കുംമുമ്പ് എന്തൊക്കെയാണ് ചെലവുകള്‍ എന്ന് തിരിച്ചറിഞ്ഞിരിക്കണം.
facebook
FACEBOOK
EMAIL
how-to-manage-finance-in-business

ചെലവ് ചുരുക്കാനുള്ള വഴികള്‍ സ്വീകരിക്കുംമുമ്പ് എന്തൊക്കെയാണ് ചെലവുകള്‍ എന്ന് തിരിച്ചറിഞ്ഞിരിക്കണം. ബിസിനസിലെ ചെലവും അതില്‍ നിന്നുള്ള പ്രയോജനവും തമ്മില്‍ തട്ടിച്ചു നോക്കാന്‍ സംരംഭകന്‍ ശ്രദ്ധിക്കണം. ചില ചെലവുകള്‍ അനിവാര്യമായതാകും. മറ്റു ചിലത് കാര്യക്ഷമമല്ലാത്തതാകാം. മൂല്യവര്‍ധനയുണ്ടാക്കാത്ത കാര്യങ്ങള്‍ക്കായി കുറെ പണം ചെലവിടുന്നുണ്ടാകാം. ഇനിയും കുറെ ചെലവുകള്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ പറ്റുന്നതാകും.

വിപണി സാഹചര്യങ്ങളും കമ്പനിയുടെ സാമ്പത്തിക ആരോഗ്യവും പരിശോധിച്ച ശേഷം ഇവയില്‍ തള്ളേണ്ടവയെ തള്ളുകയും കൊള്ളേണ്ടവയെ കൊള്ളുകയും ചെയ്യുന്നിടത്താണ് ശരിയായ ചെലവു ചുരുക്കല്‍ സാധ്യമാകുന്നത്.

ചെലവ് തിരിച്ചറിയാം
''ബിസിനസിന്റെ സ്വഭാവമനുസരിച്ച് ചെലവുകളും വ്യത്യാസപ്പെട്ടിരിക്കും. മാനുഫാക്ചറിംഗ് മേഖലയിലുള്ള ഒരു കമ്പനിയില്‍ പ്രധാനമായും മൂന്ന് തരത്തിലുള്ള ചെലവുകളാകും ഉ്യുാകുക. അസംസ്‌കൃത വസ്തുക്കള്‍, ജീവനക്കാരുടെ വേതനം, ഓവര്‍ ഹെഡ്‌സ്. അസംസ്‌കൃത വസ്തുവിന്റെ ഗുണമേന്മ കുറച്ചാലും ജീവനക്കാരെ കുറച്ചാലും കമ്പനിയുടെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കും. പക്ഷേ ഓവര്‍ ഹെഡ്‌സ് കുറച്ചാല്‍ ലാഭം കൂട്ടാം. ഇങ്ങനെയുള്ള തരംതിരിവാണ് ആദ്യഘട്ടത്തില്‍ നടത്തേണ്ടത്,'' പ്രമുഖ ചാര്‍ട്ടേഡ് എക്കൗ്യുന്റ് ജോമോന്‍ കെ. ജോര്‍ജ് വ്യക്തമാക്കുന്നു.

പര്‍ച്ചേസും പുനരുപയോഗവും
ചില ബിസിനസില്‍ ചില ഘടകങ്ങള്‍ പരമാവധി പുനരുപയോഗിക്കാന്‍ പറ്റും. ഉദാഹരണത്തിന് ഒരു കെമിക്കല്‍ കമ്പനിയില്‍ അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവരാന്‍ ഒരു ബാരന്‍ പരമാവധി നാല് തവണ ഉപയോഗിക്കാന്‍ പറ്റിയെന്നിരിക്കും. പക്ഷേ ഇതിന് നിയതമായ രൂപരേഖയില്ലെങ്കില്‍ ജീവനക്കാര്‍ ചിലര്‍ രണ്ട് വട്ടം ഉപയോഗിക്കും. ചിലര്‍ നാലുവട്ടം ഉപയോഗിക്കും. മറിച്ച് ഒരു ബാരന്‍ നാല് തവണ ഉപയോഗിച്ചതിനുശേഷമേ ഉപേക്ഷിക്കാന്‍ പാടുള്ളൂവെന്ന ചട്ടവും അത് കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്താല്‍ ആ വിഭാഗത്തിലെ ചെലവ് ചുരുക്കാം. പര്‍ച്ചേസിംഗും കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കണം. പര്‍ച്ചേസിംഗ് സ്ലിപ്പുകള്‍ പുനപരിശോധന ചെയ്യപ്പെടാത്ത സാഹചര്യമാണ് ബിസിനസിലെങ്കില്‍ ചെറുതും വലുതുമായ തുകകള്‍ ഇതിലൂടെ തന്നെ ഒഴുകിപ്പോകും. 
ശ്രദ്ധിക്കാം സംഭരണം
അസംസ്‌കൃത വസ്തു സംഭരണത്തില്‍ അനുകരിക്കാന്‍ പറ്റുന്നതാണ് ജപ്പാന്‍ മോഡല്‍. നിര്‍മാണത്തിന് ആവശ്യമുള്ളത് മാത്രം സംഭരിക്കുന്ന രീതിയാണിത്. അനാവശ്യമായി സ്‌റ്റോക്കുകള്‍ സൂക്ഷിക്കുന്നത് ഒരു ബിസിനസിന്റെ സാമ്പത്തിക ആരോഗ്യത്തെ തകര്‍ക്കും. ''പരമാവധി രണ്ട് മൂന്ന് മാസത്തേക്ക് ആവശ്യമായ സ്റ്റോക്ക് മാത്രമേ സൂക്ഷിക്കാവു. സ്റ്റോക്ക് സംഭരണത്തിന് ബാങ്കില്‍ നിന്നെടുക്കുന്ന വായ്പയ്ക്ക് വന്‍ പലിശ നല്‍കണം. അത് സംഭരിക്കാന്‍ സ്ഥലവും സൂക്ഷിക്കാന്‍ ജീവനക്കാരനും വേണം. അതിന് ഇന്‍ഷുറന്‍സ് പരിരക്ഷ വേണം. ഇങ്ങനെ പലതരത്തില്‍ സ്റ്റോക്ക് സംഭരണം ചെലവുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് കുറച്ചാല്‍ തന്നെ വന്‍തോതില്‍ ചെലവ് ചുരുക്കാന്‍ പറ്റും.

ജീവനക്കാരുടെ നിയമനം ശ്രദ്ധിച്ചു മാത്രം
ചില സംരംഭങ്ങളില്‍ ആവശ്യത്തിലേറെ ജീവനക്കാര്‍ കാണും. ചിലതില്‍ ആവശ്യത്തിന് ജീവനക്കാരുണ്ടാകില്ല. ഇത് രണ്ടായാലും പ്രശ്‌നം തന്നെയാണ്. ജീവനക്കാരെ സംരംഭത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള തലത്തില്‍ നിര്‍ത്താന്‍ ശ്രമിക്കണം. ഉദാഹരണത്തിന് വന്‍വേതനം വാങ്ങുന്ന ഉയര്‍ന്ന തലത്തിലുള്ള ജീവനക്കാര്‍ക്ക് മതിയായ ഉല്‍പ്പാദനക്ഷമതയില്ലെങ്കില്‍ അവര്‍ക്ക് സ്വയം പിരിഞ്ഞുപോകാനുള്ള അവസരം സൃഷ്ടിച്ച് കുറഞ്ഞ ചെലവില്‍ യുവ ജീവനക്കാരെ നിയമിക്കാന്‍ ശ്രമിക്കുക. കമ്പനിയുടെ ശരാശരി പ്രായം ഇതിലൂടെ കുറയും. പുതിയ ആശയങ്ങളുള്ള യുവാക്കള്‍ കടന്നുവരുന്നതോടെ കമ്പനി കൂടുതല്‍ ചെറുപ്പമാകുകയും ചെയ്യും. 

വലിയ കമ്പനികളില്‍ ചെലവുചുരുക്കാന്‍ ഉതകുന്ന ഒരു മാര്‍ഗമാണ് ഉത്തരവാദിത്ത വിഭജനം. ഓരോ വിഭാഗത്തെയും ഓരോ ലാഭകേന്ദ്രങ്ങളാക്കി മാറ്റിയാല്‍ ചെലവ് കുറയും ലാഭം കൂടും.

ചെലവിന് വരയ്ക്കാം നിയന്ത്രണരേഖ
ചെലവ് ചുരുക്കല്‍ രണ്ട് രീതിയില്‍ നടത്താം. വളരെ പ്രകടമായ ദുര്‍വ്യയം ഒഴിവാക്കലാണ് ഒരു രീതി. ബിസിനസ് മോഡലിന്റെയോ സ്ഥാപനത്തിന്റെയോ ഉല്‍പ്പന്നത്തിന്റെയോ ഘടനയില്‍ മാറ്റം വരുത്തിയും ചെലവ് ചുരുക്കാം. ഉദാഹരണത്തിന് വേസ്‌റ്റേജ് അധികം വരുന്ന വിധത്തിലാണ് ഒരു ഉല്‍പ്പന്നത്തിന്റെ രൂപകല്‍പ്പനയെങ്കില്‍ അതൊഴിവാക്കും വിധം പുനര്‍ രൂപകല്‍പ്പന നടത്താന്‍ തയാറാകുക. 
ദുര്‍വ്യയം ഒഴിവാക്കാന്‍ പല കാര്യങ്ങളും സംരംഭത്തില്‍ ചെയ്യാം. ഫോണ്‍ ബില്ലിന് നിയന്ത്രണം വെയ്ക്കാം. ഫീല്‍ഡ് സ്റ്റാഫുകളുടെ യാത്രകള്‍ കൃത്യമായി നിരീക്ഷിക്കാം. പല ആവശ്യത്തിനായി ഒരേ ദിശയില്‍ പലവട്ടം യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. 
ബിസിനസിന്റെ വലുപ്പം അനുസരിച്ച് ഓഫീസുകളും ഗോഡൗണുകളുമെല്ലാം പുനര്‍ വിന്യസിക്കണം. ലൈറ്റും ഫാനും എയര്‍ക്യുീഷണറും ആവശ്യത്തിനുമാത്രം ഉപയോഗിച്ചാല്‍ തന്നെ പ്രവര്‍ത്തന ചെലവില്‍ വലിയൊരു തുക ലാഭിക്കാനാകും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top