Jan 04, 2017
എന്തുകൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോഴും പഴകിയ സമ്പ്രദായങ്ങള്‍ തുടരുന്നു?
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
facebook
FACEBOOK
EMAIL
how-to-improve-kerala-higher-education-system

ഏറെ പ്രതീക്ഷകളോടെയാണ് കേരളത്തില്‍ എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനായി സിലബസ് പരിഷ്‌കരണം ഉള്‍പ്പടെയുള്ള ശ്രദ്ധേയമായ പല ചുവടുവെപ്പുകളും ഈ സര്‍വകലാശാല നടത്തിയിരുന്നു. എന്നാല്‍ ഈയിടെ ഓണ്‍ലൈന്‍ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് പരീക്ഷ വീണ്ടും മാറ്റിവെക്കാനുള്ള സാഹചര്യമുണ്ടായി. എന്തുകൊണ്ടാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ
മേഖലയില്‍ ഇപ്പോഴും പഴകിയ സമ്പ്രദായങ്ങള്‍ തുടരുന്നത്? ഉന്നത പ്രൊഫഷണല്‍ യോഗ്യതകള്‍ നേടിയിട്ടും ഉദ്യോഗാര്‍ത്ഥികളുടെ നിലവാരത്തില്‍ മാറ്റമില്ലാത്തത്? കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? എന്താണ് അവയ്ക്കുള്ള പരിഹാരം?

സമയനിഷ്ഠ പാലിക്കാനാകുന്നില്ല
ഇതര സംസ്ഥാനങ്ങളില്‍ ജൂണ്‍-ജൂലൈ മാസത്തില്‍ കോഴ്‌സുകള്‍ ആരംഭിക്കുമെങ്കില്‍ ഇവിടെ ഒക്‌റ്റോബര്‍-നവംബര്‍ മാസം വരെയെത്തും പ്രവേശനം നടത്തി കോഴ്‌സുകള്‍ ആരംഭിക്കാന്‍. പരീക്ഷകളും അതിനനുസരിച്ച് താമസിക്കും. ആദ്യ സെമസ്റ്റര്‍ പരീക്ഷകള്‍ നടക്കേണ്ടത് നവംബറിലാണെങ്കില്‍ ഇവിടെയത് ജനുവരിയാകും. പരീക്ഷയുടെ മൂല്യനിര്‍ണയം നടന്നുവരുമ്പോള്‍ സമയം പിന്നെയും വൈകും. റിസല്‍റ്റ് വരാത്തതുകൊണ്ടു കോഴ്‌സുകളിലേക്കുള്ള പ്രവേശനം പിന്നെയും വൈകും. ഈ സമ്പ്രദായം ഇങ്ങനെ തുടരുകയാണിവിടെ. ഇതിന് ഒരു മാറ്റം ഉണ്ടാകുന്നതിനുവേണ്ടി കൂടിയാണ് ഓണ്‍ലൈന്‍ പരീക്ഷാസമ്പ്രദായം കൊണ്ടു വരുന്നത്.

നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍
നിരവധിപേര്‍ക്ക് ജോലി നല്‍കുന്നതിനുള്ള സംരംഭമായാണ് യൂണിവേഴ്‌സിറ്റിയെ പലരും കാണുന്നതെന്ന് ഈ മേഖലയിലുളളവര്‍ അഭിപ്രായപ്പെടുന്നു. ഓണ്‍ലൈന്‍ ആയി പരീക്ഷ നടത്തുമ്പോള്‍ മനുഷ്യാധ്വാനം വളരെ കുറവ് മതി. മുമ്പ് ചോദ്യപേപ്പര്‍ തയാറാക്കുന്നതിന് അധ്യാപകരുടെ സേവനം കാര്യമായി ആവശ്യമായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ സമ്പ്രദായത്തില്‍ ക്വസ്റ്റ്യന്‍ ബാങ്കില്‍ നിന്നാണ് ചോദ്യങ്ങള്‍ തയാറാക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൂടിയാണ് ഓണ്‍ലൈന്‍ രീതി നടപ്പാക്കുമ്പോള്‍ ഇല്ലാതാകുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ പിന്തുടരുന്ന ഓണ്‍ലൈന്‍ പരീക്ഷാനടത്തിപ്പ് എത്ര ബുദ്ധിമുട്ട് നേരിട്ടായാലും സാങ്കേതിക സര്‍വകലാശാല ഉള്‍പ്പടെയുള്ള യൂണിവേഴ്‌സിറ്റികള്‍ കൊണ്ടു വരണം എന്നുതന്നെയാണ് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ ഉറച്ച നിലപാട്. പഴയ യൂണിവേഴ്‌സിറ്റി സമ്പ്രദായത്തിലേക്ക് മാറുന്നതിന് പകരം കുറ്റമറ്റ രീതിയില്‍ എങ്ങനെ ഓണ്‍ലൈനായി പരീക്ഷ നടത്താം, ചോദ്യപേപ്പര്‍ ചോരുന്നതിനെതിരെ എന്ത് മുന്‍കരുതല്‍ സ്വീകരിക്കാം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് വേണ്ടത്.

വേണ്ടത് സമര്‍പ്പണമനോഭാവമുള്ള അധ്യാപകര്‍
AICTE അനുശാസിക്കുന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള അധ്യാപകര്‍ തന്നെയാണ് കോളെജുകളിലുള്ളത്. എന്നാല്‍ അവരില്‍ ഭൂരിഭാഗത്തിനും അധ്യാപനത്തിന് ആവശ്യമായ സ്‌കില്ലും സമര്‍പ്പണ മനോഭാവവും ഇല്ലാത്തത് വലിയ വെല്ലുവിളിയാണെന്ന് കോളെജ്
മേധാവികള്‍ അഭിപ്രായപ്പെടുന്നു.

കണ്ടുപിടുത്തങ്ങള്‍: കാംപസുകളില്‍ നിന്നു വരണം വിദ്യാര്‍ത്ഥികള്‍ക്ക് തിയറികള്‍ക്കപ്പുറത്ത് പ്രായോഗികജ്ഞാനം കൂടി പകര്‍ന്നു കൊടുക്കാന്‍ നിരവധി ശ്രമങ്ങള്‍ നടക്കുന്നു്യുെങ്കിലും പൂര്‍ണ രീതിയില്‍ അത് ഫലപ്രാപ്തിയിലെത്താത്ത അവസ്ഥയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ക ണ്ടുപിടുത്തങ്ങള്‍ നടത്താനും സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാനുമുള്ള പ്രോല്‍സാഹനം നല്‍കാന്‍ കഴിയണം.

അക്രഡിറ്റേഷനായി ശ്രമിക്കണം
എന്‍ജിനീയറിംഗ് കോളെജുകളുടെ നിലവാരത്തിന്റെ അളവുകോലായി ഇപ്പോള്‍ കാണുന്നത് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ (NBA) അക്രഡിറ്റേഷനാണ്. എന്നാല്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ എന്‍ബിഎയുടെ അംഗീകാരം ലഭിച്ചിട്ടുള്ളൂ. അതിനുള്ള പ്രോസസിംഗ് പല സ്ഥാപനങ്ങളിലും ആരംഭിച്ചിട്ടുണ്ടെങ്കിലും മറ്റ് സ്ഥാപനങ്ങളും ഈ പാതയിലേക്ക് വരണമെന്ന് വിശ്വജ്യോതി കോളെജ് ഓഫ് എന്‍ജിനീയറിംഗിന്റെ ഡയറക്റ്റര്‍ ഡോ. റ്റി.എം ജോര്‍ജ് പറയുന്നു.
എന്‍ബിഎ അംഗീകാരമില്ലാത്ത സ്ഥാപനത്തില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തെത്തുമ്പോള്‍ യോഗ്യതാ പരീക്ഷ
പാസാകേണ്ടി വരുന്നു. ഇത് വിദ്യാര്‍ത്ഥികളെ കേരളത്തിലെ സ്ഥാപനങ്ങളില്‍ നിന്ന് അകറ്റാന്‍ തന്നെ ഇടയാക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top