ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയെന്നത് വെറുമൊരു പഴങ്കഥയാകുമോ?
സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഉടമസ്ഥാവകാശ ചിന്തകളെ അന്യമാക്കുന്ന കാലത്തിലാണ് നാമിപ്പോള്‍
facebook
FACEBOOK
EMAIL
how-to-buy-a-product-in-india-with-new-methods-harjeev-kandari

ഹര്‍ജീവ് എസ്.കന്ദാരി

 

നിങ്ങള്‍ ഒരു സാധാനം വാങ്ങണമെന്ന് വിചാരിച്ചാല്‍ സ്വാഭാവികമായി അതിന് പണവും മുടക്കേണ്ട അവസ്ഥയുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതൊരു കാലഹരണപ്പെട്ട രീതിയാണ്. ഭാവി മുന്‍കൂട്ടി കാണുന്ന ഒരാള്‍(ഫ്യൂച്ചറിസ്റ്റ്) എന്ന നിലയില്‍ എനിക്കു തോന്നുന്നു ഇനി നിങ്ങള്‍ ഒന്നും യഥാര്‍ത്ഥത്തില്‍ വാങ്ങില്ല, അതായത് ജനങ്ങള്‍ ഇനി ഒന്നും സ്വന്തമാക്കില്ല. ശരിക്കും അങ്ങനെയായിരിക്കും ഇനി ലോകത്തിന്റെ പോക്ക്.

ഇന്റര്‍നെറ്റിന്റെ വരവോടെ വിതരണം വളരെ ചെലവു കുറഞ്ഞതും സൗകര്യപ്രദവുമായിത്തീര്‍ന്നു. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തപ്പെടുന്നതിനും അതിടയാക്കി. ഉല്‍പ്പന്നങ്ങളെക്കാള്‍ കൂടുതല്‍ മാതൃകകളെ സൃഷ്ടിക്കുന്ന
തിനും അത് വഴിയൊരുക്കി. ''ഉടമസ്ഥാവകാശം എന്ന ഒരു രീതി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നതില്‍ സംശയമില്ല. ഈ ഒരു പ്രവണത തുടരുകയും ചെയ്യും'' ഒഹൈയോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ഓണര്‍ഷിപ്പുകളുടെ അവസാനമെന്ന പുസ്തകത്തിന്റെ രചയിതാവുമായ ആരോണ്‍ പെര്‍സാനോസ്‌കി പററയുന്നു.

വര്‍ഷങ്ങളായി ഇത്തരം ശക്തികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മനഃശാസ്ത്രപരമായ തടസങ്ങള്‍ അവയെ പിന്നോട്ട് വലിച്ചിരുന്നെങ്കിലും അതില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഉടമസ്ഥാവകാശത്തോടുള്ളൊരു അഭിനിവേശമാണ് ചുരുങ്ങിയിരിക്കുന്നത്. ഒഴിവാക്കാനാകാത്ത സേവനങ്ങള്‍ നല്‍കുന്നതിലൂടെ കമ്പനികള്‍ നേട്ടമുണ്ടാക്കുന്നു എന്നതാണ് ഇതിനൊരു ഭാഗികമായ കാരണം. ഇത് ജനസംഖ്യാ ശാസ്ത്രവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ദ ടയര്‍ സബ്‌സ്‌ക്രിപ്ഷന്‍ പരിപാടിയിലെ വലിയൊരു വിഭാഗം ഉപഭോക്താക്കളും 25നും 45 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. - ജനറേഷന്‍ X ആന്റ് മില്ലെനിയല്‍സ്.

ഇനി ഉടമയില്ലാ കാലം

സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായതോടെ പഴയ രീതികള്‍ പാടെ മാറി. കിടക്കയില്‍ നിന്നും എണീക്കുന്നതിന് മുന്‍പ് തന്നെ സ്മാര്‍ട്ട്‌ഫോണിലൂടെ അന്നേദിവസത്തെ വാര്‍ത്തകള്‍ സ്‌ക്രോള്‍ ചെയ്ത് വായിക്കാനാകുമെങ്കില്‍ ഒരു ന്യൂസ്
പേപ്പര്‍ വങ്ങേണ്ടതിന്റെ ആവശ്യകത എന്താണ്?

ഇത്തരം സങ്കേതങ്ങള്‍ എത്രത്തോളം വ്യാപകമായി പ്രയോഗിക്കാനാകുമെന്നതും എത്ര വേഗത്തില്‍ അവ ശക്തിപ്പെടുമെന്നതുമാണ് പ്രധാനപ്പെട്ട ചോദ്യം. ഫയല്‍ ഷെയറിംഗ് പ്രതിഭാസമായ ചമുേെലൃ ലൂടെ മാറ്റിമറിക്കപ്പെട്ട വിനോദ
വ്യവസായത്തെ നോക്കൂ. ഏകദേശം 60 ദശലക്ഷത്തി ആളുകള്‍ പ്രതിമാസ ഫീസ് നല്‍കിയാണ് അതിന്റെ ലൈബ്രറിയിലെ ഗാനങ്ങള്‍ കേള്‍ക്കുന്നത്. 1999ലാണ് ചമുേെലൃ ഈ രംഗത്തേക്ക് വരുന്നത്.

തുടര്‍ച്ചയായുള്ള വരുമാന വര്‍ധനയാണ് ഈ വ്യവസായത്തിലുണ്ടാകുക. 10 വര്‍ഷം മുന്‍പാണ് നെറ്റ്ഫ്‌ളിക്‌സ് ഫിലിം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോള്‍ അവരുടെ വരിക്കാരുടെ എണ്ണം 100 ദശലക്ഷം കടന്നിരിക്കുകയാണ്.

ചെലവ് ചുരുക്കാം, വരുമാനവും നേടാം

ഉടമസ്ഥാവകാശമെന്ന ആശയത്തെ വളച്ചൊടിക്കാന്‍ സാങ്കേതികവിദ്യക്ക് ഒരു പ്രത്യേക കഴിവുണ്ട്. കാറുകള്‍ ഉള്‍പ്പടെ ജീവിതത്തിലെ അപ്രതീക്ഷിത മേഖലകളിലേക്കൊക്കെ അത് വ്യാപിക്കുകയാണ്. സാധാരണ ഒരു വാഹനം 95
ശതമാനം സമയവും വെറുതെ കിടക്കുകയാണ്. ഒരു അപരിചിതന്റെ കൈയ്യില്‍ അതിന്റെ താക്കോല്‍ കൊടുക്കുന്നതിനേക്കാള്‍ ഗരാജില്‍ അതിനെ പാര്‍ക്ക് ചെയ്യാനാണ് ഭൂരിഭാഗം ആളുകളും താല്‍പ്പര്യപ്പെടുന്നത്. ഇതിലൊരു മാറ്റം വരുത്താനാണ് Turo സ്ഥാപിക്കപ്പെട്ടത്. വാടകക്ക് കാര്‍ ആവശ്യമുള്ളവരെയും കാര്‍ വാടകക്ക് നല്‍കാന്‍ താല്‍പ്പര്യമുള്ളവരെയും പരസ്പരം ബന്ധിപ്പിക്കുന്ന സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു കമ്പനിയാണിത്. 2012ല്‍ കമ്പനിയുടെ സൈറ്റില്‍ വെറും 5000 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ 180000 ആളുകളാണ് അവരുടെ കാറുകള്‍ വാടകക്ക് നല്‍കാനായി മുന്നോട്ട് വന്നിട്ടുള്ളത്.

ഒരു കാര്‍ വാങ്ങുന്നതിന്റെ മാത്രമല്ല അതിന്റെ പരിപാലന ചെലവും കുറയ്ക്കാന്‍ ഇത്തരത്തിലുള്ള പങ്കാളിത്ത ഉടമസ്ഥത സഹായിക്കുന്നതായി ഠൗൃീയുടെ ചീഫ് എക്‌സിക്യൂട്ടീവായ ആന്‍ഡ്രെ ഹദദ് പറയുന്നു. കാര്‍ ഷെയറിംഗിലെ ഭാവി കണ്ടുകൊണ്ടാണ് Daimler അതില്‍ 90 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചത്.


പ്രമുഖ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ, ഹ്യുണ്ടായി എന്നിവര്‍ കാറുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കാറുകള്‍ മാത്രമല്ല ടയറുകള്‍ക്ക് വരെ സബ്‌സ്‌ക്രിപ്ഷന്‍ നേടാനാകും. ലോകത്തെ ആദ്യത്തെ ടയര്‍ സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസായ ദ ടയേഴ്‌സ് ഇതിന് ഉദാഹരണമാണ്. ഉല്‍പ്പന്നമല്ല കോഡാണ് പ്രധാനം ഉല്‍പ്പന്നങ്ങള്‍ക്കുള്ളിലേക്ക് സാങ്കേതികവിദ്യ കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ എന്താണ് ഒരു ഉല്‍പ്പന്നമെന്നതും എവിടെയാണ് അതിന്റെ മൂല്യമെന്നതുമൊക്കെ കൂടിക്കുഴയുന്നു. കഴിഞ്ഞ മാസം ഫ്‌ളോറിഡയില്‍ ഇര്‍മ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ വളരെ നിര്‍ണായകമായൊരു നീക്കമാണ് Tesla നടത്തിയത്. ഇര്‍മ ചുഴലിക്കാറ്റ് എത്തുന്നതിന് മുന്‍പ് അവിടുള്ളവര്‍ക്ക് നഗരം വിടാന്‍ വേണ്ടി കമ്പനിയുടെ വില കുറഞ്ഞ കാര്‍ മോഡലുകളിലെ ബാറ്ററി ചാര്‍ജിംഗിനുള്ള തടസം വിദൂര സംവിധാനത്തിലൂടെ അവര്‍ മാറ്റി. എല്ലാ കാറുകള്‍ക്കും ഒരേതരം ബാറ്ററിയാണുണ്ടായിരുന്നത്. ഉല്‍പ്പന്നമല്ല അതിന്റെ കോഡാണ് ഏറ്റവും പ്രധാനമെന്ന് ഇത് തെളിയിച്ചു. ബില്‍ പേമെന്റ് നടത്തിയില്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ നിങ്ങളുടെ ബാറ്ററിയുടെ കപ്പാസിറ്റി വരെ കുറച്ചേക്കും.

ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് അവസാനിക്കുകയാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ വില്‍പ്പനക്കാരായ ആമസോണ്‍ എന്തുചെയ്യുമെന്ന് നിങ്ങള്‍ അതിശയിച്ചേക്കാം. ഇതിനുള്ള ഉത്തരമാണ് PRIME!! ഇതിലേക്ക് ആമസോണ്‍ കൂടുതല്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കുകയാണ്. പ്രതിമാസം പത്ത് ഡോളറിന് ഒരു കൂട്ടം സേവനങ്ങള്‍ കോടിക്കണക്കിന് ആളുകളിലേക്ക് എത്തുന്നുവെന്ന് മാത്രമല്ല കൂടുതല്‍ ടച്ച് പോയിന്റുകളെ ഫലപ്രദമായി നിയന്ത്രിക്കാനും അതിടയാക്കുന്നു. ആമസോണ്‍ ഇതിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും അതായിരിക്കും ഭാവി എന്നതില്‍ സംശയമില്ല.

(Zenises ന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമാണ് ലേഖകന്‍. www.harjeevkandhari.com)

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
0
grin
0%
1
angry
100%
 
Back to Top