ഭവന, വാഹന വായ്പാ നിരക്ക് കുറഞ്ഞേക്കും
ഭവന, വാഹന വായ്പാ നിരക്ക് കുറഞ്ഞേക്കും റിസര്‍വ് ബാങ്ക് തീരുമാനം കാത്ത് വിപണി
facebook
FACEBOOK
EMAIL
housing-loan-updates

നാണ്യപ്പെരുപ്പം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും. അടുത്ത മാസം രണ്ടാം തീയതി ചേരുന്ന റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് 1.54 ശതമാനമെന്ന കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുളളത്. ഇക്കഴിഞ്ഞ മേയില്‍ 2.18 ശതമാനമായിരുന്നു നാണ്യപ്പെരുപ്പത്തിന്റെ നിരക്ക്. നാണ്യപ്പെരുപ്പം കുറഞ്ഞതും വ്യവസായ വളര്‍ച്ചാനിരക്ക് കുറഞ്ഞതും പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം. വ്യവസായ വളര്‍ച്ചാനിരക്ക് 1.7 ശതമാനമായാണ് കുറഞ്ഞത്. റിസവര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചാല്‍ ബാങ്കുകള്‍ ഭവന വായ്പ, വാഹന വായ്പ തുടങ്ങി വിവിധ വായ്പകളുടെ പലിശ നിരക്കിലും കുറവു വരുത്തും. 

ഇക്കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന ആര്‍.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി വായ്പാ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ ഇടിവാണ് പൊടുന്നനെ നാണ്യപ്പെരുപ്പം ഇത്രത്തോളം കുറയാന്‍ കാരണമായത്. പ്രധാനമായും പച്ചക്കറി, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലയിലാണ് ഇടിവുണ്ടായത്. നാണ്യപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ ആര്‍.ബി.ഐക്കു മേല്‍ സമ്മര്‍ദ്ദം ഉയരുമെങ്കിലും ചരക്ക് സേവന നികുതിയുടെ പ്രതിഫലനങ്ങള്‍ വിപണിയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുക. 

പലിശ നിരക്ക് കുറയുന്നത് വായ്പകളുടെ പ്രതിമാസ അടവിന്റെ (ഇ.എം.ഐ) നിരക്കിലും കുറവ് വരുത്തും. ഇത് വിപണിയെ കൂടുതല്‍ ശക്തിപ്പെടുത്തും. കൂടുതല്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാകുന്നതിനാല്‍ കമ്പനികള്‍ക്ക് ബിസിനസ് വിപുലീകരിക്കാനും കൂടുതല്‍ തൊഴിലസരങ്ങള്‍ സൃഷ്ടിക്കാനും അവസരമൊരുക്കും. പുതിയ സ്ഥാപനങ്ങള്‍ക്ക് വേഗത്തില്‍ വായ്പ ലഭ്യമാകാനും ഇത് കാരണമാകും. നാണ്യപ്പെരുപ്പം കുറഞ്ഞതിന് പിന്നാലെ സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ കീഴടക്കിയിരുന്നു. സെന്‍സെക്‌സ് 32000 പോയന്റാണ് കടന്നത്. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top