ഭവന വായ്പാ നിരക്ക് കുറയും
By സുനില്‍കുമാര്‍ വി, മാനേജിംഗ് ഡയറക്റ്റര്‍, അസറ്റ് ഹോംസ്
facebook
FACEBOOK
EMAIL
housing-loan-rate-reduction

റന്‍സി പിന്‍വലിക്കല്‍ നടപടിയിലൂടെ റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നടിയുമെന്നാണ് മാധ്യമങ്ങളിലൂടെ പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മറ്റൊന്നാണ് സംഭവിക്കുക. കറന്‍സി പിന്‍വലിച്ചതിലൂടെ ബാങ്കുകളില്‍ പണം കുമിഞ്ഞു കൂടുന്ന സ്ഥിതിയുണ്ടാകും. ഏകദേശം 15 ലക്ഷം കോടി രൂപയോളം വിവിധ എക്കൗണ്ടുകളില്‍ നിന്നായി ബാങ്കുകളില്‍ വന്നു നിറയും. അതോടെ ബാങ്കുകള്‍ ആ തുക വായ്പ നല്‍കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. അതിനായി പലിശ നിരക്ക് കുറക്കാനും ബാങ്കുകള്‍ തയാറാകും. കറന്‍സി പിന്‍വലിക്കലിലൂടെ വിപണിയിലെ മിച്ചധനം (ൗെൃുഹൗ ല്യ) അപ്രത്യക്ഷമാകുകയും അതോടെ പണപ്പെരുപ്പം ഇല്ലാതാവുകയും ചെയ്യും. ഇതോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ രണ്ടു ശതമാനമെങ്കിലും കുറവു വരുത്തുകയും അടുത്ത വര്‍ഷത്തോടെ ഭവന വായ്പാ നിരക്ക് ഏഴു ശതമാനത്തില്‍ എത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശ നിരക്ക് അഞ്ചു ശതമാനം മാത്രമുള്ള പാശ്ചാത്യ രാജ്യങ്ങളിലേതിനു സമാനമായ സ്ഥിതിയാണ് അതോടെ ഇവിടെയുണ്ടാകുക. അതേസമയം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആവശ്യക്കാര്‍ കൂടുതലാണു താനും.

പലിശനിരക്ക് വന്‍തോതില്‍ കുറയുന്നതോടെ കൂടുതല്‍ പേര്‍ വീട് വാങ്ങാനായി തയാറാകും. അടുത്ത മൂന്ന്-ആറ് മാസങ്ങള്‍കൊണ്ടു തന്നെ ഈ മാറ്റം പ്രതീക്ഷിക്കുന്നു.

എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സാധ്യമായ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ ബില്‍ഡര്‍മാര്‍ ഈടാക്കുന്നത് എന്നതിനാല്‍ അപ്പാര്‍ട്ട്‌മെന്റുകളുടെയും മറ്റും വിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top