May 22, 2018
രാജ്യത്തെ ഭവന വിപണിയില്‍ ഉണര്‍വ്: പാര്‍പ്പിട വില്പന 13 ശതമാനം കൂടി
ഏറ്റവും കൂടുതല്‍ വാര്‍ഷിക വില്പന വളര്‍ച്ച 25 ലക്ഷം രൂപയില്‍ താഴെയുള്ള ഭവനങ്ങള്‍ക്കാണ്.
facebook
FACEBOOK
EMAIL
home-sales-increase-in-india-led-by-affordable-housing

മാന്ദ്യം നേരിട്ടുകൊണ്ടിരുന്ന പാര്‍പ്പിട വിപണിയില്‍ പ്രതീക്ഷയുടെ ഉണര്‍വ്. 201718 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മുന്‍നിര നഗരങ്ങളില്‍ ഭവന വില്പന 13 ശതമാനം വളര്‍ച്ച നേടിയതായി റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ആയ ലയസിസ് ഫോറസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഫോഡബിള്‍ ഹൗസിംഗ് സെഗ്മെന്റ് ആണ് ഈ വളര്‍ച്ചയെ നയിക്കുന്നത്.

ഭവനവിലയില്‍ മാറ്റമില്ലാതെ തുടരുന്നതായാണ് പഠനം വെളിപ്പെടുത്തുന്നത്. രാജ്യത്തെ പ്രമുഖ എട്ടു നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത് മുംബൈ ആണ്. ഡല്‍ഹിഎന്‍സിആര്‍ ആണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍, ചെന്നൈ, ബെംഗളൂരു നഗരങ്ങളില്‍ വില്പന കുറഞ്ഞിട്ടുണ്ട്.


ഏറ്റവും കൂടുതല്‍ വാര്‍ഷിക വളര്‍ച്ച 25 ലക്ഷം രൂപയില്‍ താഴെയുള്ള ഭവനങ്ങള്‍ക്കാണ്. 24 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ കൈവരിച്ചിട്ടുള്ളത്. ഒരുകോടി മുതല്‍ രണ്ടുകോടി രൂപ വരെ വിലയുള്ള ഭവനങ്ങളുടെ വില്പനയും കൂടിയിട്ടുണ്ട്. 13 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്.

പുതിയ പാര്‍പ്പിട പദ്ധതികള്‍ക്കാണ് ഏറ്റവും ഡിമാന്‍ഡ് കൂടുതല്‍. പലതരം ഫിനാന്‍സിങ് സ്‌കീമുകളും ഓഫറുകളും അനുകൂല ഘടകങ്ങളായി. താഴന്ന ഭവന വായ്പ പലിശയും അഫൊഡബിള്‍ ഹൗസിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഗവണ്മെന്റ് നയങ്ങളും ഭവന വില്പനയെ സ്വാധീനിച്ച ഘടകങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഈ രംഗത്തെ താഴ്ന്ന ജിഎസ്ടി നിരക്കുകള്‍, പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീമിനു കീഴില്‍ (CLSS) വധിപ്പിച്ച വായ്പാ കാലാവധി, 645 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയ ഉള്ള അപ്പാര്‍ട്‌മെന്റുകള്‍ക്ക് അനുവദിച്ച ടാക്‌സ് ബെനഫിറ്റ് എന്നീ സര്‍ക്കാര്‍ നയങ്ങള്‍ ഭവന വിപണിക്ക് ആവശ്യമായ ഉത്തേജനം നല്‍കിയിട്ടുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top