Nov 26, 2016
എങ്ങനെ ഭവന വായ്‌പ്പാ ഭാരം കുറയ്ക്കാം
അല്‍പ്പമൊന്ന് സൂക്ഷിച്ച് പ്ലാനിംഗോടെ മുന്നേറിയാല്‍ വായ്പാ ഭാരം ലഘൂകരിക്കാം
facebook
FACEBOOK
EMAIL
home-loan-bank

ഒരു സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തിനായാണ് പലരും ഭവന വായ്പ എടുക്കുന്നത്. എന്നാല്‍ ഉയര്‍ന്ന പലിശ നിരക്ക് സ്വപ്നത്തിന്റെ നിറം കെടുത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാല്‍ അല്‍പ്പമൊന്ന് സൂക്ഷിച്ച് പ്ലാനിംഗോടെ മുന്നേറിയാല്‍ വായ്പാ ഭാരം ലഘൂകരിക്കാവുന്നതേയുള്ളൂ. ഇതിനു ളള ചില പൊടിക്കൈകള്‍ ഇതാ. നിങ്ങളുടെ ഭവന വായ്പയുടെ സ്വഭാവം, തിരിച്ചടവ് കാലാവധി, വായ്പാ തുക എന്നിവയെ അടിസ്ഥാനമാക്കി ഇവയില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായവ തെരഞ്ഞെടുക്കാം.

ബാങ്കുമായി ചര്‍ച്ച ചെയ്യുക

ഉപഭോക്താക്കളുടെ നിലവിലെ ഉയര്‍ന്ന പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള ഓപ്ഷന്‍ മിക്ക ബാങ്കുകളും നല്‍കുന്നുണ്ട്. ബാങ്കുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുക. പലിശ നിരക്കിലെ ചെറിയൊരു ശതമാനം മാറ്റം പോലും വലിയ വ്യത്യാസമാണ് തിരിച്ചടവില്‍ ഉണ്ടാക്കുക. ചില ബാങ്കുകള്‍ നിങ്ങളുടെ കൈവശമുള്ള അധിക തുക വായ്പാ എക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നുണ്ട്. ഇത് തിരിച്ചടവായി കണക്കാക്കി ബാക്കി തുകയ്ക്കുള്ള പലിശ നല്‍കിയാല്‍ മതിയാകും. എസ്.ബി.ഐയുടെ മാക്‌സ് ഗെയ്ന്‍ ഹോം ലോണ്‍ എക്കൗണ്ട് ഇത്തരത്തില്‍ ഉള്ളതാണ്.

വായ്പയുടെ ഒരു ഭാഗം മുന്‍കൂട്ടി അടയ്ക്കുക

വായ്പാ ഭാരം കുറയ്ക്കാനുളള മികച്ച മാര്‍ഗങ്ങളിലൊന്നാണിത്. നിക്ഷേപത്തിനായി നീക്കിവെച്ചിരിക്കുന്ന പണം ഇതിനായി ഉപയോഗിക്കാം. അല്ലെങ്കില്‍ നിക്ഷേപം തന്നെപിന്‍വലിച്ചും ഇതിനുള്ള തുക കത്തൊവുന്നതാണ്. പി.ഫ് തുക പിന്‍വലിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. നിലവില്‍ കാര്യമായി നേട്ടം തരാത്ത നിക്ഷേപങ്ങള്‍ പിന്‍വലിച്ച് അത് വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ക്ക് വിലയിടിവില്‍ നഷ്ടം നേരിട്ടിട്ടുണ്ടാ യേക്കാം. തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വിലയിരുത്തി കര കയറാന്‍ തീരെ സാധ്യതയില്ലാത്ത ഓഹരികള്‍ വിറ്റൊഴിഞ്ഞും വായ്പ മുന്‍കൂട്ടി അടയ്ക്കാനുള്ള തുക കണ്ടെത്താം.

പ്രതിമാസ തവണ ഉയര്‍ത്തുക

സാധാരണക്കാരനെ സംബന്ധിച്ചുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണിത്. ഇങ്ങനെ ചെയ്താല്‍ വായ്പാ കാലാവധി കൂടില്ല എന്ന മെച്ചവുമുണ്ട്. ബാങ്കില്‍ പോയി പ്രതിമാസ തവണയില്‍ എത്ര തുക വര്‍ധിപ്പിക്കണം എന്ന് ചര്‍ച്ച ചെയ്യുക. വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുന്ന തുക നിങ്ങളെക്കൊ് താങ്ങാവുന്നതാണോ എന്നും പരിശോധിക്കണം. വരുമാനത്തിന്റെ 30-35 ശതമാനത്തില്‍ കൂടുതല്‍ ആകരുത് പ്രതിമാസ തിരിച്ചടവ് തുക. പ്രതിമാസ തവണ ഉയര്‍ത്താന്‍ തീരുമാനമെടുത്താല്‍ നിങ്ങള്‍ പോസ്റ്റ് ഡേറ്റഡ് ചെക്കാണ് നല്‍കിയിട്ടുള്ളതെങ്കില്‍ പുതുക്കിയ തുക എഴുതിയ ചെക്കുകള്‍ ബാങ്കില്‍ നല്‍കണം. ഇലക്‌ട്രോണിക് ക്ലിയറിംഗ് സര്‍വീസ് (ഇ.സി.എസ്) വഴിയാണ് വായ്പ അടയ്ക്കുന്നതെങ്കില്‍ ബാങ്കില്‍ നിര്‍ദേശം നല്‍കിയാല്‍ മതി.

കാലാവധി വര്‍ധിപ്പിക്കുക

വായ്പയെടുത്ത ഒരാള്‍ക്ക് ഏറ്റവും എളുപ്പവും എന്നാല്‍ ഏറ്റവും ദോഷകരവുമായ മാര്‍ഗമാണിത്. വായ്പാ കാലാവധി വര്‍ധിപ്പിക്കുന്നത് ഇടക്കാലത്തേക്ക് ആശ്വാസം നല്‍കുമെങ്കിലും ദീര്‍ഘകാലത്തേക്ക് വന്‍ ബാധ്യതയാണുണ്ടാക്കുക. ഉദാഹരണത്തിന് 50 ലക്ഷം രൂപ 10 ശതമാനം പലിശ നിരക്കില്‍ 15 വര്‍ഷത്തേക്ക് വായ്പ എടുത്തു എന്ന് കരുതുക. ഈ സാഹചര്യത്തില്‍ പലിശയിനത്തില്‍ അടയ്‌ക്കേണ്ടി വരുന്നത് 47.25 ലക്ഷമാണ്, വായ്പാ കാലാവധി 25 വര്‍ഷമാക്കുമ്പോള്‍ ഇത് 85.6 ലക്ഷം രൂപയാകും. 30 വര്‍ഷത്തേക്കാണെങ്കില്‍ ഇത് 1.1 കോടിരൂപയാകും, അതായത് വായ്പാ തുകയുടെ ഇരട്ടിയിലധികം പലിശയായി നല്‍കേണ്ട അവസ്ഥ. കൂടാതെ ഒരു പരിധിയില്‍ കൂടുതല്‍ വായ്പാ കാലാവധി ഉയര്‍ത്താനും സാധിക്കില്ല എന്നും അറിയുക. ബാങ്കുകള്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് കാലാവധി വരെയേ പരമാവധി വായ്പാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അനുവദിക്കൂ. വായ്പാ കാലാവധി തീരാന്‍ 5-6 വര്‍ഷം മാത്രമുള്ളവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണിത്.

വായ്പ പുനഃക്രമീകരിക്കുക

നിലവിലെ നിങ്ങളുടെ ബാങ്കില്‍ നിന്നും വായ്പാ ഭാരം കുറയ്ക്കാനുളള ഒരു സാധ്യതയും കാണുന്നില്ലെങ്കില്‍ മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഫോര്‍ക്ലോഷര്‍ ചാര്‍ജും മറ്റ് ചെലവുകളും നല്‍കേി വരും. പുതിയ ബാങ്കില്‍ പലിശ നിരക്ക് കുറവാണെന്നും നിബന്ധനകളില്‍ ഇളവുകളുന്നെും ഉറപ്പാക്കണം. പലിശ നിരക്കില്‍ ഒരു ശതമാനമെങ്കിലും കുറവുെങ്കിലേ ബാങ്ക് മാറിയതുകൊണ്ട് പ്രയോജനമുള്ളൂ. അടുത്തിടെ ഐ.സി.ഐ.സി.ഐ ബാങ്ക് കുറഞ്ഞ പലിശ നിരക്കുള്ള ഭവന വായ്പകള്‍ ആരംഭിച്ചിരുന്നു. ഇത്തരം വായ്പകളെ ആശ്രയിക്കുന്നത് വായ്പാ ഭാരം കുറയ്ക്കാന്‍ ഉപകരിക്കും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top