ജീവനക്കാരെ തെരഞ്ഞെടുക്കാനും ഗൂഗ്ള്‍
ഈ ജോബ് ആപ്ലിക്കന്റ് മാനേജ്‌മെന്റ് സേവനത്തിന് 'ഹയര്‍' എന്നാണ് പേരിട്ടിരിക്കുന്നത്
facebook
FACEBOOK
EMAIL
higher-e-job-application-management-service-for-employers

ജോലിക്ക് അനുയോജ്യരായവരെ കണ്ടെത്തുക അത്ര എളുപ്പമല്ല. മിക്ക സ്ഥാപനങ്ങളെയും സംബന്ധിച്ചിടത്തോളം പലപ്പോഴും അതൊരു വെല്ലുവിളിയും ആകാറുണ്ട്. ഈ സാഹചര്യത്തില്‍ ആളുകളെ ജോലിക്കെടുക്കുന്നതില്‍ കമ്പനികളെ സഹായിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ് ഗൂഗ്ള്‍. ഈ ജോബ് ആപ്ലിക്കന്റ് മാനേജ്‌മെന്റ് സേവനത്തിന് 'ഹയര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. 

റിക്രൂട്ട്‌മെന്റിനായി വളരെയേറെ പണം ചെലവഴിക്കാന്‍ കഴിയാത്ത ഇടത്തരം സ്ഥാപനങ്ങള്‍ക്കാണ് ഇത് ഏറ്റവും പ്രയോജനപ്പെടുക. ഉദ്യോഗാര്‍ത്ഥികളുടെ കോണ്ടാക്റ്റ് ഇന്‍ഫര്‍മേഷന്‍, റെസ്യുമെ, കലണ്ടര്‍ ഇന്‍വൈറ്റ്‌സ്, ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിനെക്കുറിച്ചുള്ള വിവിധ ബിസിനസ് പങ്കാളികളുടെ ഫീഡ്ബാക്ക് തുടങ്ങിയവയൊ
ക്കെ ട്രാക്ക് ചെയ്യുന്നതിനും മാനേജ് ചെയ്യുന്നതിനും ഈ സേവനം സഹായിക്കും. ഏറെ ഫീച്ചറുകളുണ്ടെങ്കിലും പ്രവര്‍
ത്തനം ലളിതമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജി സ്യൂട്ടുമായി സഹകരിച്ച് നല്‍കുന്ന ഈ സേവനം ഒരു വര്‍ഷത്തിലേറെയായി പരീക്ഷിച്ചതിനുശേഷമാണ് ഔദ്യോഗികമായി ലഭ്യമാക്കിയിരിക്കുന്നത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top