ജോലി നേടാന്‍ ഇതാ ഒരു കുറുക്കുവഴി
ഉദ്യോഗാര്‍ത്ഥികളോടും വിദ്യാര്‍ത്ഥികളോടും ജ്യോതി ലബോറട്ടറീസ് ജോയിന്റ് മനേജിംഗ് ഡയറക്റ്റര്‍ ഉല്ലാസ് കമ്മത്ത്
facebook
FACEBOOK
EMAIL
heres-a-shortcut-to-get-a-job-ullas-kamath

ജി.എസ്.ടി നടപ്പാകുന്നതോടെ ഹ്രസ്വകാലത്തേക്കെങ്കിലും ചെറുകിട വ്യവസായ വ്യാപാര രംഗങ്ങളില്‍ അനിശ്ചിതത്വവും തളര്‍ച്ചയും തൊഴില്‍ നഷ്ടവും ഉണ്ടാക്കുമെന്ന ആശങ്ക തള്ളിക്കളയാനാവില്ല. എന്നാല്‍ തൊഴിലില്ലായ്മയുടെ ദിനങ്ങളിലും സ്മാര്‍ട്ടായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ ചില വഴികളുണ്ട്.

തനിക്ക് ജോലി ചെയ്യാന്‍ ഏറെ താല്‍പ്പര്യമുളള, ശോഭിക്കാമെന്ന് കരുതുന്ന മേഖല കണ്ടെത്തുക എന്നതാണ് ആദ്യപടി. അത് ഓട്ടോമൊബീലോ ടെലികോമോ ഹോട്ടല്‍ വ്യവസായമോ ഏതുമാകാം. തെരഞ്ഞെടുക്കുന്ന മേഖലയെക്കുറിച്ച് ആവുന്നത്ര അറിവുകള്‍ ശേഖരിക്കുക. കേരളത്തിലെയോ ഇന്ത്യയിലെയോ കാര്യങ്ങള്‍ മാത്രം മനസിലാക്കിയാല്‍ പോര, ആഗോളതലത്തില്‍ ആ രംഗത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും പുത്തന്‍ പ്രവണതകളെക്കുറിച്ചും മനസിലാക്കണം. അതോടൊപ്പം ഇന്ത്യയിലെ ആ രംഗത്തെ മൂന്ന് പ്രമുഖ കമ്പനികളെ പിന്തുടരുക. ഉദാഹരണത്തിന് ഹോട്ടല്‍ വ്യവസായമാണ് നിങ്ങളുടെ ഇഷ്ടമേഖലയെങ്കില്‍ ടാജ്, ഒബ്‌റോയ്, ഐടിസി ഹോട്ടലുകളെക്കുറിച്ചുള്ള കാര്യങ്ങളല്ലൊം മനസിലാക്കുക.

നിങ്ങള്‍ ഈ മേഖലയിലുള്ള കമ്പനികളിലേതിലെങ്കിലും ഒരു ഇന്റര്‍വ്യൂവിന് ചെല്ലുമ്പോള്‍ പൊതുവായി സംസാരിക്കുന്നതിനുപകരം എത്ര ആധികാരികതയോടെ സംസാരിക്കാന്‍ കഴിയും. അത് തീര്‍ച്ചയായും ജോലി ലഭിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും.

അതേസമയം കൃത്യമായി സംസാരിക്കാന്‍ കഴിയാതെ, 'എന്നെ ഏല്‍പ്പിക്കുന്ന ഏത് ജോലിയും ഞാന്‍ ഭംഗിയായി ചെയ്യും' എന്നുപറഞ്ഞാല്‍ നിങ്ങള്‍ വെറും ഒരു 'വര്‍ക്കര്‍' എന്ന തലത്തിലേക്ക് തരംതാഴുകയാണ് ചെയ്യുന്നത്. നിങ്ങളുടെ സ്വപ്‌നജോലി തന്നെ നിങ്ങള്‍ക്ക് കരസ്ഥമാക്കാം, അല്‍പ്പം ബുദ്ധിമുട്ടാന്‍ തയാറായാല്‍..

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top