വെള്ളം കുടിക്കാന്‍ മറക്കല്ലേ...
മനുഷ്യര്‍ക്ക് ആഴ്ചകളോളം ഭക്ഷണമില്ലാതെ ജീവിക്കാം.
facebook
FACEBOOK
EMAIL
health-tips-drink-water

 

ര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്യാഗ്രഹം ഒരു രാഷ്ട്രീയ തന്ത്രമായി ജ്വലിച്ചു നിന്ന സമയം ഗാന്ധിജിക്ക് കൂട്ടായിരുന്നത് രണ്ട് കാര്യങ്ങളായിരുന്നു, ഒന്ന് ദൃഢനിശ്ചയം, മറ്റൊന്ന് വെള്ളം. മനുഷ്യര്‍ക്ക് ആഴ്ചകളോളം ഭക്ഷണമില്ലാതെ ജീവിക്കാം. എന്നാല്‍ രണ്ട്  ദിവസത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് ജലപാനമില്ലാതെ കഴിഞ്ഞുപോകാന്‍ പ്രയാസമാണ്. ചുരുക്കി പറഞ്ഞാല്‍ വെള്ളമില്ലാതെ മനുഷ്യന് ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ല. മണവും, നിറവുമില്ലാത്ത ജലമെന്ന ദ്രാവകമാണ് ശരീരത്തിലെ സൂക്ഷ്മ കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പോലും നിയന്ത്രിക്കുന്നത്. വെള്ളത്തിന്റെ ഉപയോഗം കുറയുന്നത് മൂത്രാശയ രോഗങ്ങള്‍, നിര്‍ജലീകരണം, തലവേദന, ഏകാഗ്രതക്കുറവ് എന്നിവയ്ക്ക് കാരണമാകും. ഉയര്‍ന്ന തോതിലുള്ള ഉപയോഗക്കുറവ് മരണത്തില്‍ വരെ കൊണ്ടെത്തിച്ചേക്കാം. ചെന്നൈയിലെ കണ്‍സള്‍ട്ടന്റ് ഡയറ്റിഷ്യന്‍ ആയ ധരണി കൃഷ്ണന്‍ പറയുന്നു. കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പലപ്പോഴും ദാഹം തിരിച്ചറിഞ്ഞ് വെള്ളം കുടിക്കാന്‍ കഴിയില്ല എന്നതു കൊണ്ട് തന്നെ ഇത്തരക്കാര്‍ക്കിടയില്‍ നിര്‍ജലീകരണം എളുപ്പത്തില്‍ സംഭവിക്കാം. 80 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് അന്തരീക്ഷത്തിലെ പെട്ടെന്നുാകുന്ന വരള്‍ച്ച ആരോഗ്യത്തെ ബാധിക്കാം ഇതൊഴിവാക്കാന്‍ ഉപ്പിട്ട മോര് പോലെയുള്ള പാനീയങ്ങള്‍ കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന്റെ 50 മുതല്‍ 70 ശതമാനം വരെ ജലമാണെങ്കിലും സ്വാഭാവികമായി അവയവങ്ങള്‍ക്കു വേി വരുന്ന വെള്ളം ശേഖരിച്ചു വെക്കാനുള്ള കഴിവ് മനുഷ്യ ശരീരത്തിനില്ല. അതിനാല്‍ തന്നെ വെള്ളം കുടിക്കുന്നത് ശീലമാക്കണം.

വെള്ളം എത്ര കുടിക്കണം

ശരീരത്തില്‍ കാണപ്പെടുന്ന ജലം ശ്വസനം, വിയര്‍പ്പ്, മലമൂത്ര വിസര്‍ജനം എന്നിവയിലൂടെ പുറം തള്ളപ്പെടും. മാത്രമല്ല ഓരോ ശരീരപ്രകൃതിക്കും അനുസരിച്ച് ഓരോ മനുഷ്യര്‍ക്കും ആവശ്യമുള്ള ജലത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. ഓരോ കിലോയ്ക്കും 30 മില്ലി ലിറ്റര്‍ (30 ml/kg) എന്ന അടിസ്ഥാനത്തില്‍ വേണം ശരീരത്തിന് വേണ്ട ജലത്തിന്റെ അളവ് കണക്കാക്കാന്‍. ബാംഗ്ലൂരിലെ ന്യൂട്രീഷന്‍ കണ്‍സള്‍ട്ടന്റും ഡയറ്റിഷ്യനുമായ ഷീല കൃഷ്ണസ്വാമി അഭിപ്രായപ്പെടുന്നു. ദാഹിക്കുമ്പോള്‍ മാത്രമല്ല വെള്ളം കുടിക്കേണ്ടത്, അത് ജീവിതശൈലിയുടെ ഒരു ഭാഗമാക്കുകയാണ് വേണ്ടത്. വേനലാകുമ്പോള്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് കൂട്ടേണ്ടത് അത്യന്താപേക്ഷിതമാണ്. രോഗമുള്ളവര്‍, കായികമായി ഏറെ അധ്വാനമുള്ള ജോലി ചെയ്യുന്നവര്‍, കായിക താരങ്ങള്‍ എന്നിവരെല്ലാം ഒരു ഡയറ്റിഷ്യനെ സമീപിച്ച് കൃത്യമായി എത്ര അളവ് വെള്ളം കുടിക്കണമെന്ന് നിശ്ചയിക്കണം.

സാധാരണ ഒരു വ്യക്തി 1.5 മുതല്‍ രണ്ട് വരെ ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നതാണ് കണക്ക്. താമസിക്കുന്ന സ്ഥലം ഉഷ്ണമേഖലയാണെങ്കില്‍ ഇതിന്റെ ഇരട്ടി അനുപാതത്തില്‍ വെള്ളം കുടിക്കേണ്ടതായി വരും. ഇന്ത്യയിലെ കാലാവസ്ഥ പൊതുവെ ചൂടേറിയതിനാല്‍ നമ്മള്‍ ഒരു ദിവസം മൂന്നു മുതല്‍ നാലു ലിറ്റര്‍ വരെയെങ്കിലും വെള്ളം കുടിക്കണം. ശരീരം വിയര്‍ക്കുന്നതോടൊപ്പം ധാരാളം ജലം പുറം തള്ളപ്പെടുമെന്നതിനാല്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവും കൂട്ടണം. എന്നാല്‍ ഒരു തവണ കൊണ്ട് ധാരാളം വെള്ളം കുടിച്ചു തീര്‍ക്കാം എന്ന് വിചാരിക്കരുത്. പല തവണകളായി വെള്ളം കുടിക്കുന്നതാണ് നല്ലത്.

വെള്ളം കുടിക്കുന്നതോടൊപ്പം രസം, മോര്, സൂപ്പ്, പഴച്ചാറുകള്‍ തുടങ്ങി ജലാംശം ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും ശരീരത്തിനാവശ്യമായ അളവില്‍ ജലം നല്‍കാം. എന്നാല്‍ സോഡ കലര്‍ന്ന ശീതള പാനീയങ്ങള്‍ ജലത്തിനു പകരമാകില്ല എന്നോര്‍ക്കുക. കുപ്പിവെള്ളം v/s പൈപ്പ് വെള്ളം ആളുകള്‍ കരുതുന്നത് സാധാരണ ലഭിക്കുന്ന വെള്ളത്തേക്കാള്‍ ഏറെ സുരക്ഷിതവും ശുദ്ധവുമാണ് കടയില്‍ കിട്ടുന്ന പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ എന്നാണ്. എന്നാല്‍ കുടിവെള്ളംതിളപ്പിച്ചാറിയതില്‍ രാത്രി ചാര്‍ക്കോള്‍ ഇട്ട് വെച്ചാല്‍ അതിനെ വെല്ലാന്‍ ഒരു കുപ്പിവെള്ളത്തിനും കഴിയില്ല എന്നതാണ് സത്യം. ചാര്‍ക്കോള്‍ (കരി) ജലം ശുദ്ധീകരിക്കുന്നതിനുള്ള ഏറ്റവും ചെലവു കുറഞ്ഞതും സുരക്ഷിതവുമായ മാര്‍ഗമാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top