ടിസിഎസിനെ പിന്തള്ളി മാര്‍ക്കറ്റ് വാല്യുവേഷനില്‍ എച്ച്ഡിഎഫ്‌സി രണ്ടാം സ്ഥാനത്ത്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് വാല്യുവേഷനുള്ള കമ്പനികളില്‍ ടിസിഎസിനെ പിന്തള്ളി എച്ച്ഡിഎഫ്‌സി ബാങ്ക് രണ്ടാം സ്ഥാനത്ത്
facebook
FACEBOOK
EMAIL
hdfc-emerged-as-the-second-largest-market-leader-in-market-valuation-behind-tcs

രാജ്യത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് വാല്യുവേഷനുള്ള കമ്പനികളില്‍ ടിസിഎസിനെ പിന്തള്ളി എച്ച്ഡിഎഫ്‌സി ബാങ്ക് രണ്ടാം സ്ഥാനത്ത്. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള ഓഹരി വിപണി വ്യാപാരത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മാര്‍ക്കറ്റ് ക്യാപ്പ് ടിസിഎസിനെക്കാള്‍ 794 കോടി രൂപ കൂടുതലായിരുന്നു. 

4,73,530.72 കോടി രൂപയാണ് എച്ചിഡിഎഫ്‌സിയുടെ മാര്‍ക്കറ്റ് ക്യാപ്. ടിസിഎസിന്റേതാകട്ടെ 472,733.32 കോടി രൂപയും.

ബിഎസ്ഇയില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് 0.93 ശതമാനത്തിന്റെ നേട്ടമുണ്ടായപ്പോള്‍ അത് 52 ആഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തി. 

ഇന്ത്യയില്‍ ഏറ്റവും വാല്യുവേഷനുള്ള കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ്. 533,818 കോടി രൂപയാണ് റിലയന്‍സിന്റെ മാര്‍ക്കറ്റ് വാല്യുവേഷന്‍. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top