മികച്ച ഹെല്‍ത്ത്‌കെയര്‍ സ്ഥാപനത്തിനുളള 'ഗള്‍ഫ് ബിസിനസ് അവാര്‍ഡ' ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്
ഹെല്‍ത്ത് കെയര്‍ രംഗത്തെ മികച്ച സ്ഥാപനത്തിനുളള 'ഗള്‍ഫ് ബിസിനസ് അവാര്‍ഡ്2017' ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്വന്തമാക്കി.
facebook
FACEBOOK
EMAIL
gulf-business-award-for-aster-medcity-dm-health-care-for-best-healthcare

ഹെല്‍ത്ത് കെയര്‍ രംഗത്തെ മികച്ച സ്ഥാപനത്തിനുളള 'ഗള്‍ഫ് ബിസിനസ് അവാര്‍ഡ്2017' ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്വന്തമാക്കി. 2017 സെപ്തംബര്‍ 10 ന് ദുബെയിലെ ഫെയര്‍മൗണ്ട് ദ പാം ഹോട്ടലില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്‌സ് ജിസിസി സിഇഒ അലീഷാ മൂപ്പന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മേഖലയിലെ ബിസിനസ് പ്രമുഖരും വിവിധ രംഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 9 വ്യത്യസ്ത വ്യവസായ രംഗങ്ങളിലെ മികച്ച സ്ഥാപനങ്ങളെ കണ്ടെത്തുന്ന ഗള്‍ഫ് ബിസിനസ് അവാര്‍ഡ് മോട്ടിവേറ്റ് ആണ് ഓരോ വര്‍ഷവും പ്രഖ്യാപിക്കുന്നത്. പ്രമുഖരടങ്ങിയ സ്വതന്ത്രമായ ജഡ്ജിംഗ് പാനലും പബ്ലിക് വോട്ടിംഗിലൂടെയുമാണ് കോര്‍പറേറ്റ് രംഗത്തെ മികവിനെ അളക്കുന്ന പ്രശസ്തമായ 'ഗള്‍ഫ് ബിസിനസ് അവാര്‍ഡ' ജേതാക്കളെ ഓരോ വര്‍ഷവും കണ്ടെത്തുന്നത്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അതിന്റെ 30ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിച്ച ഈ പുരസ്‌കാരം ഏറെ അഭിമാനമുണ്ടാക്കുന്നതാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്ററിനിത് ആരോഗ്യപരിപാലന രംഗത്തെ മികവ് തെളിയിച്ച വര്‍ഷം കൂടിയാണ്. പ്രവര്‍ത്തന സാന്നിധ്യമുളള എല്ലാ പ്രദേശങ്ങളിലും മികച്ച ഹെല്‍ത്ത് കെയര്‍ ഉറപ്പുവരുത്താനും ഗുണമേന്മയുളള ആരോഗ്യപരിപാലന അന്തരീക്ഷം സൃഷ്ടിക്കാനും നമുക്ക് സാധിച്ചിരിക്കുന്നു. ദിനം പ്രതി ശരാശരി 50,000 പേര്‍ക്ക് ആരോഗ്യപരിപാലനത്തിന്റെ സാന്ത്വനമേകി 9 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 20,000 ത്തോളം വരുന്ന ആസ്റ്റര്‍ ജീവനക്കാര്‍ക്കു ലഭിച്ച ആദരവായും ഈ പുരസ്‌കാരനേട്ടത്തെ കാണുന്നതായി ഡോക്ടര്‍ ആസാദ് മൂപ്പന്‍ വ്യക്കതമാക്കി. മികച്ച ആരോഗ്യ പരിപാലനവും ചികിത്സയും മിതമായ ചെലവില്‍ രോഗികള്‍ക്ക് ഉറപ്പുവരുത്തുന്നത് തുടരാന്‍ ഇത്തരം അംഗീകാരങ്ങള്‍ ഞങ്ങള്‍ക്ക് കരുത്തേകും.

'കെയറിംങ്ങ് മിഷന്‍ വിത്ത് എ ഗ്ലോബല്‍ വിഷന്‍' എന്ന നയത്തോടെ 'വി വില്‍ ട്രീറ്റ് യു വെല്‍' എന്ന ബ്രാന്‍ഡ് ഉറപ്പുനല്‍കുന്ന വാക്യത്തെ അന്വര്‍ത്ഥമാക്കി മുന്നോട്ട് കുതിക്കാന്‍ സാധിക്കുന്നതും അതുകൊണ്ടാണെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

'ഗള്‍ഫ് ബിസിനസ് അവാര്‍ഡ്‌സ്' ന്റെ 6ാം പതിപ്പില്‍ വിവിധ വിഭാഗങ്ങളിലായി 27 അവാര്‍ഡുകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഊര്‍ജോല്‍പാദനരംഗം മുതല്‍ റിയല്‍ എസ്റ്റേറ്റ് വരെയുളള രംഗങ്ങളില്‍ പെട്ട വിവിധ അവാര്‍ഡുകളാണ് ചടങ്ങില്‍ സമ്മാനിക്കപ്പെട്ടത്. ചെറുകിട, ഇടത്തരം സംരംഭങ്ങും സംരംഭകരും പ്രൊഫഷനലുകളും സ്വപ്‌നം കാണുന്ന മേഖലയിലെ പ്രശസ്തമായ പുരസ്‌കാരങ്ങളിലൊന്നായ 'ഗള്‍ഫ് ബിസിനസ് അവാര്‍ഡ്‌സ്' ഓരോ വര്‍ഷവും വിവിധ സാമ്പത്തിക രംഗങ്ങളിലെ അതികായരായ സ്ഥാപനങ്ങളെയും ബസിനസ് നേതൃത്വത്തെയും കണ്ടെത്തുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുളളതാണ്. കോര്‍പറേറ്റ് രംഗത്തെ മികവിന്റെ അടയാളമായി ഒതുങ്ങിനില്‍ക്കാതെ ദേശീയ അന്തര്‍ദേശീയ തലത്തിലും മികവ് കണക്കാക്കപ്പെടുന്നതാണ് ഈ പുരസ്‌കാരം. ഓരോ വിഭാഗത്തിലും ഒരു മികച്ച സ്ഥാപനവും ബിസിനസ് നേതൃത്വവും അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെടും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top