Nov 14, 2017
ജി എസ് ടി ആശങ്കകള്‍ അകറ്റാന്‍ സുസജ്ജ സംവിധാനത്തോടെ ക്യാപിറ്റല്‍ പ്ലസ്
ജി എസ് ടിയുടെ അനുബന്ധ ടാക്‌സേഷന്‍ സുഗമമാക്കുന്നതിനായുള്ള പ്രത്യേക സോഫ്റ്റ്‌വെയര്‍ അവതരിപ്പിച്ചിരിക്കുകയാണ് ടെക്‌നോളജി രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള ക്യാപിറ്റല്‍ പ്ലസ്
facebook
FACEBOOK
EMAIL
gst-new-solution-for-all-problems-in-gst

ചരക്ക് സേവന നികുതി നടപ്പിലായതിനോട് അനുബന്ധിച്ച് രാജ്യത്തെ സാധാരണക്കാരും വ്യാപാരികളും വ്യവസായികളുമടക്കമുള്ളവര്‍ കടുത്ത ആശങ്കയിലാണ്. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഒരു സംവിധാനത്തില്‍നിന്നും പൊടുന്നനെയുള്ള മാറ്റം ഏവരേയും ചിന്താക്കുഴപ്പത്തിലാക്കിയിരിക്കുന്നു. ജി എസ് ടി എങ്ങനെ സമ്പദ്‌വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെത്വരിതപ്പെടുത്തും? അല്ലെങ്കില്‍ സമ്പൂര്‍ണ ജി എസ് ടി സാക്ഷരത നടപ്പിലാകാത്ത ഈ സാഹചര്യത്തില്‍ ജി എസ് ടി ഏതെല്ലാം തരത്തില്‍ തിരിച്ചടിയാകും? വ്യാപാരികളുടെ ഇത്തരം ആശങ്കകള്‍ ദൂരീകരിക്കുന്നതിനും ജി.എസ്.ടി സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നതിനുമായുള്ള സാങ്കേതിക വിദ്യ അവതരിപ്പിക്കുകയാണ് ക്യാപിറ്റല്‍ പ്ലസ് എന്ന സ്ഥാപനം. 

ക്യാപിറ്റല്‍ പ്ലസിന്റെ സ്ഥാപക സിഇഒ, കെ.എന്‍ ജയന്‍ നേതൃത്വം നല്‍കുന്ന പരിശീലന പരിപാടികളിലൂടെ ജി എസ് ടി അനുബന്ധ ആശങ്കകള്‍ ഉപഭോക്താക്കള്‍ക്ക് ദൂരീകരിക്കാം. ഇതിന് പുറമെ, സംരംഭത്തിന്റെ നല്ല നടത്തിപ്പിലേക്കും ഇത് വഴി വയ്ക്കുന്നു.

ആയാസരഹിതം ഈ സോഫ്റ്റ്‌വെയര്‍ തീര്‍ത്തും ലളിതവും ആയാസരഹിതവുമായി ജിഎസ്ടി കൈകാര്യം ചെയ്യത്തക്ക രീതിയിലാണ് ജയന്‍ സോഫ്റ്റ്‌വെയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇരുപത് വര്‍ഷത്തിലേറെയായി സോഫ്റ്റ്‌വെയര്‍ രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയം പുതിയ നികുതി സമ്പ്രദായരീതിക്കനുയോജ്യമായ നവീന സോഫ്റ്റ്‌വെയര്‍ നിര്‍മാണത്തിലും പ്രതിഫലിക്കുന്നുണ്ട്.

''പുതിയ നികുതി സംവിധാനമായ ജിഎസ്ടി മൂലം ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിവിധ ഘട്ടങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന നികുതികള്‍ ഇല്ലാതായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വരുമാനം പങ്കിടത്തക്ക വിധത്തിലാണ് ജിഎസ്ടിയുടെ ഘടന. 5, 12, 18, 28 എന്നീ ശതമാനങ്ങളിലാണ് ജിഎസ്ടി നികുതി പരിധി. ഈ സംവിധാനം നിലവിലാകുന്നതോടെ നികുതി നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലാകും. രജിസ്‌ട്രേഷന്‍, റിട്ടേണ്‍, പേയ്‌മെന്റ് എന്നീ മൂന്ന് ഘട്ടങ്ങളാണ് ജിഎസ്ടി നെറ്റ്‌വര്‍ക്കിലുള്ളത്. ബിസിനസ് പ്രക്രിയ പൂര്‍ണമായും രേഖപ്പെടുത്തുന്നതിനാല്‍ നികുതിവെട്ടിപ്പിനുള്ള സാധ്യതകള്‍ ഇല്ലാതാകും. വിവിധ സംസ്ഥാനങ്ങളിലെ പലവിധ നികുതി സംവിധാനങ്ങളും ചെക്ക് പോസ്റ്റുകളുടെ തടസവുമില്ലാതെ വ്യാപാരം സാധ്യമാകും, എന്നാല്‍ ഈ സംവിധാനം വേണ്ടത്ര മികവോടെ വിനിയോഗിക്കാന്‍ ആയില്ലെങ്കില്‍ വിചാരിച്ച ഫലം ലഭിക്കാതെ പോകും. വേണ്ടത്ര ജി എസ് ടി സാക്ഷരത ഇല്ലാത്തവരെ അത് നല്‍കി അവര്‍ക്ക് ഏകീകൃത നികുതി സമ്പ്രദായത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കത്തക്ക രീതിയിലാണ് ക്യാപിറ്റല്‍ പ്ലസ് വികസിപ്പിച്ചെടുത്തിരിക്കുന്ന ജി എസ് ടി സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിക്കുന്നത്'' കെ.എന്‍ ജയന്‍ പറയുന്നു.

കേരളത്തില്‍ ഏഴ് ബ്രാഞ്ചുകളുള്ള ക്യാപിറ്റല്‍ പ്ലസിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റല്‍ ഓഫീസ് വൈക്കത്ത് വലിയ കവലയ്ക്ക് സമീപമാണ് പ്രവര്‍ത്തിക്കുന്നത്. 24ഃ7 മണിക്കൂറും ലഭ്യമാകുന്ന കസ്റ്റമര്‍ സപ്പോര്‍ട്ടും മറ്റ് സേവനങ്ങളും ക്യാപിറ്റല്‍ പ്ലസിന്റെ പ്രത്യേകതയാണ്. ക്യാപിറ്റല്‍ പ്ലസിന്റെ സോഫ്റ്റ്‌വെയറുകള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ പോലും ആവശ്യക്കാരായി എത്തുന്നു എന്നത്, ഇവരുടെ കൃത്യതയാര്‍ന്ന പ്രവര്‍ത്തനത്തിന്റെ മേന്മയൊന്നുമാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യത്തില്‍ ഊന്നിനിന്നുകൊണ്ടാണ് ജയന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഭാര്യ രേണുകയുടെ പിന്തുണയും മക്കളായ ആദിത്യ, അക്ഷര എന്നിവരുടെ പ്രോത്സാഹനവും തൊഴില്‍ മേഖലയില്‍ ഈ യുവാവിനു കരുത്തേകുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447797426

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top