ജി.എസ്.ടി: വസ്ത്ര വ്യാപാര രംഗത്ത് പ്രതിഷേധം ശക്തം
ജി എസ്ടി നടപ്പാകുന്നതോടെ വസ്ത്ര വ്യാപാര മേഖലയില്‍ ആശങ്കകള്‍ വര്‍ധിക്കുന്നതിനൊപ്പം പ്രതിഷേധവും ശക്തമാകുന്നു
facebook
FACEBOOK
EMAIL
gst-crisis-on-textile-industry

ജി.എസ്.ടി  നടപ്പാകുന്നതോടെ വസ്ത്ര വ്യാപാര മേഖലയില്‍ ആശങ്കകള്‍ വര്‍ധിക്കുന്നതിനൊപ്പം പ്രതിഷേധവും ശക്തമാകുന്നു.കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു.

നിലവിലെ സ്‌റ്റോക്കില്‍ ജി.എസ്.ടി പ്രകാരം നികുതി അടയ്‌ക്കേണ്ടി വരുമോ എന്നതാണ് ഈ രംഗത്തെ വ്യാപാരികളുടെ പ്രധാന ആശങ്ക. പഴയ സ്‌റ്റോക്കിനു ജി.എസ്.ടി ബാധകമായാല്‍ വന്‍ സാമ്പത്തിക ബാധ്യത വ്യാപാരികള്‍ക്ക് ഉണ്ടാകുമെന്നും പലരും കോടിക്കണക്കിനു രൂപയുടെ സ്‌റ്റോക്ക് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും ഷേണായി ഫാബ്രിക്‌സ് ഉടമ എസ്. വി ഷേണായി പറയുന്നു. പല വ്യാപാരികളും സംസ്ഥാനത്തുടനീളം ഇപ്പോള്‍ ജിഎസ്ടി സ്‌റ്റോക് ക്ലിയറന്‍സ് സെയില്‍ സംഘടിപ്പിക്കുകയാണ്. 

പഴയ നിരക്ക് അനുസരിച്ചു റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് അഞ്ചു ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, ജി.എസ.്ടി വരുന്നതോടെ നികുതി 12 ശതമാനമാകും. ഇതു പ്രകാരം നിലവിലെ വിലയില്‍ നിന്നു വ്യാപാരികള്‍ അധിക നികുതി നല്‍കേണ്ടി വരുമെന്നതാണ് ഈ രംഗത്തെ മറ്റൊരു ആശങ്ക .

വസ്ത്ര നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നികുതി ഈടാക്കുന്നതാണ് മൊത്ത വ്യാപാര മേഖലയിലെയും വസ്ത്ര നിര്‍മാണ മേഖലയിലെയും മറ്റൊരു പ്രധാന പ്രശ്‌നം. നൂലിനു നികുതി ഏര്‍പ്പെടുത്തുന്നതോടെ വസ്ത്ര നിര്‍മാണ രംഗത്തു കടുത്ത വിലക്കയറ്റം ഉണ്ടാകുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

നൂല്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ ആദ്യ ഘട്ട നികുതി, വസ്ത്രമാകുമ്പോള്‍ അടുത്ത ഘട്ട നികുതി, മൊത്ത വ്യാപാര കേന്ദ്രത്തില്‍ എത്തുമ്പോള്‍ അവസാന നികുതി ഇങ്ങനെ വിവിധ ഘട്ടങ്ങളിലായി നികുതി നല്‍കേണ്ടി വരുന്നത് ഈ രംഗത്ത്് പ്രായോഗികമെല്ലെന്നും, പട്ടു നൂല്‍, നൈലോണ്‍ നൂല്‍, സിന്തറ്റിക് നൂല്‍ എന്നിവയ്‌ക്കെല്ലാം 18 ശതമാനം നികുതി നല്‍കേണ്ടി വരുന്നത് സാരികളുടെയുള്‍പ്പെടെയുളള തുണിത്തരങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമാകുമെന്നും മഹിളാ അപ്പാരല്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഗ്രേസി തോമസ് പറയുന്നു. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top