ജിഎസ്ടിയും സെസും കാര്‍ വില്‍പ്പന ഇടിച്ചു, ടൊയോട്ട ബംഗളൂരുവിലെ കാര്‍ ഉത്പാദന കേന്ദ്രം അടച്ചുപൂട്ടി
വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ ഹൈബ്രിഡ് കാറായ കാംറിയുടെ ബംഗളൂരുവിലുള്ള ഉത്പാദനം അവസാനിപ്പിച്ചു
facebook
FACEBOOK
EMAIL
gst-and-cess-breakdown-the-automobile-industry-in-india
വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ ഹൈബ്രിഡ് കാറായ കാംറിയുടെ ബംഗളൂരുവിലുള്ള ഉത്പാദനം അവസാനിപ്പിച്ചു. ജിഎസ്ടി നടപ്പാക്കിയതിന് പിന്നാലെ വലിയ കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതിയും സെസും മൂലം കാര്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞതാണ് പ്രൊഡക്ഷന്‍ നിര്‍ത്താന്‍ ടൊയോട്ടയെ പ്രേരിപ്പിച്ച ഘടകം. 
 
ജിഎസ്ടിയ്‌ക്കൊപ്പം സെസും കൂടി ഏര്‍പ്പെടുത്തിയതിന് പിന്നാലെ കാംറിയുടെ വിലയില്‍ ഏതാണ്ട് ആറു ലക്ഷം രൂപയുടെ വര്‍ദ്ധനവുണ്ടായിരുന്നു. 32 ലക്ഷം രൂപയായിരുന്ന കാംറിയുടെ എക്‌സ് ഷോറൂം വില 38 ലക്ഷമായി ഒറ്റയടിക്ക് ഉയര്‍ന്നു. ഇതോടെ കാംറിയുടെ വില്‍പ്പനയില്‍ 73 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 
 
15 കോടി രൂപ മുതല്‍ മുടക്കിലാണ് ടൊയോട്ട കാംറിയുടെ പ്രൊഡക്ഷന്‍ യൂണിറ്റ് സ്ഥാപിച്ചത്. 28 ശതമാനം ജിഎസ്ടിക്ക് പുറമെ 15 ശതമാനം സെസ് കൂടി വന്നതോടെയാണ് സെപ്തംബര്‍ അവസാനത്തോടെ ഹൈബ്രിഡ് കാംറിയുടെ ഉത്പാദനം ടൊയോട്ട അവസാനിപ്പിച്ചത്. പ്ലാന്റ് സ്ഥാപിക്കുന്നതിന് വന്ന ചെലവ് കൂടാതെ ട്രെയ്‌നിംഗിനും ക്യാംപെയ്‌നുകള്‍ക്കും സര്‍വീസ് ഫെസിലിറ്റിക്കുമായി ടൊയോട്ട 24 കോടി രൂപയും ഇന്‍വെസ്റ്റ് ചെയ്തിരുന്നു. ജിഎസ്ടി തിരിച്ചടിയായതോടെ മറ്റ് ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള തീരുമാനവും ടൊയോട്ട ഉപേക്ഷിച്ചിരിക്കുകയാണ്. 
 
ടൊയോട്ടയുടെ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തീരുമാനം അറിഞ്ഞതിന് പിന്നാലെ ഹൈബ്രിഡ് കാറുകളെയും ഇലക്ട്രിക് കാറുകളുടെ നികുതി ഘടനയിലേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക വ്യവസായ മന്ത്രി ആര്‍വി ദേശ്പാണ്ഡെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തെഴുതിയിരുന്നു. നിലവില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി ഇലക്ട്രിക് കാറുകള്‍ക്ക് 12 ശതമാനം മാത്രമെ ജിഎസ്ടിയുള്ളു. എന്നാല്‍, ഈ ആവശ്യം ജിഎസ്ടി കൗണ്‍സില്‍ നിരാകരിച്ചു. എന്നാല്‍, ഹൈബ്രിഡ് കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 5 ശതമാനം അധിക സെസ് ജിഎസ്ടി കൗണ്‍സില്‍ പിന്‍വലിച്ചു.
 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
0
grin
0%
1
angry
100%
 
Back to Top